മറ്റ് ഇന്‍ഡസ്ട്രികളില്‍ ഇതുവരെ ഉണ്ടാവാത്ത സംഭവബഹുലമായ പ്രശ്‌നങ്ങളുമായി മലയാളം ബിഗ് ബോസ് സീസണ്‍ 2
ആദ്യ സീസണ്‍ അവസാനിച്ചതിന് ശേഷം ഒന്നര വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ബിഗ് ബോസ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ വലിയ പ്രമോഷന്‍ കൊടുത്തിരുന്നു. അതിനാല്‍ തന്നെ മുന്‍വിധിയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നതും. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ചില മത്സരാര്‍ഥികളും കളികള്‍ വേറെ ലെവലായിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
അവതാരകന്‍ പറഞ്ഞിരുന്നത് പോലെ തന്നെ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില മത്സരാര്‍ഥികളായിരുന്നു ഇത്തവണ വീട്ടിലേക്ക് വന്നത്. പല മേഖലകളില്‍ നിന്നുള്ളവര്‍ വന്നതോടെ പ്രേക്ഷകരും ആവേശത്തിലായി. പല ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഷോ കളില്‍ നിന്നും ഒരുപാട് വ്യത്യസ്തകള്‍ ഇത്തവണ മലയാളത്തില്‍ ഉണ്ടായിരുന്നു. ചില റെക്കോര്‍ഡുകളും ഷോ സ്വന്തമാക്കി.

ആരോഗ്യ പ്രശ്‌നങ്ങളായിരുന്നു ഇത്തവണ ബിഗ് ബോസിന് വലിയ വെല്ലുവിളിയായത്. കണ്ണില്‍ അസുഖം ബാധിച്ച് പരീക്കുട്ടിയെ ചികിത്സയ്ക്ക് പുറത്ത് കൊണ്ട് പോവുകയും ആ വഴി അദ്ദേഹം തിരിച്ച് വീട്ടിലേക്ക് പോവുകയും ചെയ്തു. പിന്നാലെ സുഖമില്ലാത്തതിനെ തുടര്‍ന്ന് സോമദാസ് പുറത്താക്കി. ശേഷം കണ്ണിന് അസുഖം എല്ലാവരെയും തന്നെ ബാധിച്ചു.
സുജോ, രഘു, അലക്‌സാന്‍ഡ്ര, രേഷ്മ, പവന്‍, എലീന, ദയ അശ്വതി എന്നിവരെയെല്ലാം വിദഗ്ദ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് മാറ്റി. ചിലര്‍ രണ്ടാഴ്ച കൊണ്ട് തിരിച്ച് വന്നു. മറ്റ് ചിലര്‍ അതിലും കൂടുതല്‍ ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വീട്ടിലേക്ക് എത്തിയത്. ഇത്രയും ദിവസം ബിഗ് ബോസിനുള്ളില്‍ നിന്നും മാറി നിന്ന് മത്സരാര്‍ഥികള്‍ തിരിച്ച് വരുന്നത് മലയാളത്തില്‍ മാത്രമേ സംഭവിച്ചിട്ടുണ്ടാവൂ.

എല്ലാവര്‍ക്കും ഒരുപോലെ കണ്ണിന് അസുഖം വന്നതോടെ എല്ലാവരെയും പുറത്തേക്ക് കൊണ്ട് പോവുകയും ചെയ്തു. ബിഗ് ബോസിനുള്ളില്‍ ഒരാള്‍ പോലും അവശേഷിക്കാതെ എല്ലാവരും പുറത്ത് പോവേണ്ടി വന്ന അവസ്ഥയും ഉണ്ടായിരുന്നു. മറ്റൊരു ഇന്‍ഡസ്ട്രികളിലും ഇതുവരെ സംഭവിക്കാത്ത കാര്യമായിരുന്നു ഇത്. ഒടുവില്‍ ഷോ അവസാനിക്കാന്‍ നാല് ആഴ്ച ബാക്കി നില്‍ക്കവേ പരിപാടി അവസാനിപ്പിക്കേണ്ടതായിട്ടും വന്നു.
കണ്ണിന്റെ ചികിത്സയ്ക്ക് ശേഷം തിരിച്ച് വന്ന പവന്‍ ജിനോ തോമസ് നടുവേദന കാരണം തിരികെ പോയതും ശ്രദ്ധേയമായി. അതുപോലെ സോമദാസും ശാരീരിക അസ്വസ്ഥതകള്‍ കാരണമായിരുന്നു വീട്ടില്‍ നിന്നും പുറത്ത് പോയത്. കൊറോണ കാരണമായിരുന്നു ഇത്തവണ ഷോ അവസാനിപ്പിച്ചത്. പാതി വഴിയിൽ ഇതുവരെ ഒരു ഇൻഡസ്ട്രിയിലും ഷോ അവസാനിപ്പിക്കേണ്ടി വന്നിട്ടില്ല.


Click it and Unblock the Notifications