ഇത്തവണയും ഡോക്ടർ മുന്നിൽ, ആര്യയെ പിന്നിലാക്കി ഫുക്രു രണ്ടാമത്, ഇത്തവണ പുറത്ത് പോകുന്നത് ആരെല്ലാം

ബിഗ് ബോസ് റിയാലിറ്റി ഷോ അതിന്റെ ഏഴാം വാരത്തിന്റെ അവസാനത്തിലേയ്ക്ക് കടക്കുകയാണ്. ഒരു വാരാന്ത്യം എപ്പിസോഡും കൂടി വന്ന് എത്തുകയാണ്. ശനി , ഞായർ ദിവസങ്ങളിലാണ് ബിഗ് ബോസ് ഹൗസിൽ പല നിർണ്ണായകമായ തീരുമാനങ്ങളും നടപ്പിലാക്കുന്നത്. അതിനാൽ തന്നെ മത്സരാർഥികളെ സംബന്ധിച്ചിടത്തോളം വാര്യന്ത്യം ഏറെ പ്രധാനപ്പെട്ടതാണ്. ബിഗ് ബോസ് ഹൗസിന്റെ തുടർയാത്രയിൽ ആരൊക്കെയുണ്ടാകുമെന്ന് വാര്യാന്ത്യം എപ്പിസോഡിലൂടെ അറിയാൻ സാധിക്കും,

ബിഗ് ബോസ് ഹൗസ് അതിന്റെ പകുതി ദിനങ്ങളിലേയ്ക്ക് കടക്കുകയാണ്. ദിവസം കുറയുന്തോറും മത്സരവും കടുക്കുകയാണ്. ഈ ആഴ്ച 8 പേരിൽ ആറ് പേര് നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരുടെ പ്രിയമത്സരാർഥികളാണ് നോമിനേഷനിൽ എത്തിയിരിക്കുന്നത്.

 ആറ് പേർ

ഇത്തവണയും ആറ് പേരാണ് എലിമിനേഷൻ റൗണ്ടിൽ എത്തിയിരിക്കുന്നത്. രജിത് കുമാർ ഇക്കുറിയും നോമിനേഷനിൽ എത്തിയിട്ടുണ്ട്. വീണ, മഞ്ജു, ആര്യ, ജസ്ല എന്നിവർക്കൊപ്പം ഫുക്രുവും ഇക്കുറി എലിമിനേഷനിലുണ്ട്. ഇതാദ്യാമായിട്ടാണ് ഫുക്രു എലിമിനേഷന് എത്തുന്നത്. ക്യപ്റ്റൻ പാഷണം ഷാജി, ആർ ജെ സൂരജ് എന്നിവർ മാത്രമാണ് സുരക്ഷിതർ.

  ഡോക്ടർ രജിത്  കുമാർ

ഏഴാം ആഴ്ചയിലും പതിവ് തെറ്റിക്കാതെ ഡോക്ടർ രജിത് കുമാർ എലിമിനേഷൻ റൗണ്ടിൽ എത്തിയിട്ടുണ്ട്. ഇത്തവണയും ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ചത് ഡോക്ടർക്കായിരുന്നു. നോമിനേഷൻ പോലെ തന്നെ ഇക്കുറിയും പ്രേക്ഷകരുടെ വോട്ടിങ്ങിൽ രജിത് കുമാർ തന്നെയാണ് മുന്നിൽ. 15 ലക്ഷത്തോളം വോട്ടുകളാണ് ഡോക്ടറിന് ലഭിച്ചിരിക്കുന്നത്. അതേ സമയം കഴിഞ്ഞ ആഴ്ചയിലേക്കാളും വോട്ടിങ്ങിൽ ചെറിയ വ്യത്യാസം ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ആദ്യം മുതൽ രജിത് കുമാറിന് ലഭിക്കുന്നത്.

 തൊട്ട്  പിന്നാലെ  ഫുക്രു

ഇതാദ്യമായിട്ടാണ് ഫുക്രു എലിമിനേഷന് എത്തുന്നത്. രജിത് കുമാറിനെ പോലെ സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണ ഫുക്രുവിനും ലഭിക്കുന്നുണ്ട്. 9 ലക്ഷത്തിലധികം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. രജിത് കുമാറിന് തൊട്ട് പിന്നാലെ തന്നെ ഫുക്രുമുണ്ട്. കഴിഞ്ഞ തവണ ദയയും അതിന് മുമ്പ് ആര്യയുമായിരുന്നു രണ്ടാം സ്ഥാനത്ത്.

മൂന്നിലേയ്ക്ക് ആര്യ

രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തിലേയ്ക്ക് പോയിരിക്കുകയാണ് ആര്യ. ബിഗ് ബോസ് ഹൗസിലെ ശക്തനായ ഒരു മത്സരാർഥിയാണ് ആര്യ. ബിഗ് ബോസ് ഹൗസിൽ കൃത്യമായി ഗെയിം കളിക്കുന്ന ഒരാളാണ് ആര്യ. ഹൗസ് അംഗങ്ങൾക്ക് നൽകുന്ന ടാസ്ക്കിൽ മികച്ച രീതിയിൽ താരം കളിച്ച് വിജയിക്കുന്നുണ്ട്. ഇക്കുറി ആറ് ലക്ഷത്തിൽ അധികം വോട്ടുകളാണ് ആര്യയ്ക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാളും വോട്ടിങ്ങ് ശതമാനം താരത്തിന് കൂടിയിട്ടുണ്ട്.

മഞ്ജുവും വീണയും

പ്രേക്ഷകരുടെ വോട്ടിങ്ങിൽ നാലാം സ്ഥാനത്ത് മഞ്ജുവാണ്. 428550 വോട്ടുകളാണ് ഹോട്ട്സ്റ്റാർ വോട്ടിങ്ങിലൂടെ താരത്തിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ചത് മഞ്ജുവിന് ആയിരുന്നു. മഞ്ജുവിന് തൊട്ട് പിന്നാലെ മൂന്ന് ലക്ഷത്തിൽ പരം വോട്ടുകളുമായി വീണയും പിന്നിലുണ്ട്. ബിഗ് ബോസ് ഹൗസില ശക്തരായ മത്സരാർഥികളാണ് വീണയും മഞ്ജുവും. ഏറ്റവും ഒടുവിൽ ജസ്ലയാണ്. 195350 വോട്ടുകളാണ് ജസ്ലയ്ക്ക് ലഭിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X