ആര്യയുടെ തന്ത്രങ്ങളെല്ലാം പാളി! ഷാജിയെക്കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞ് താരം! ആശ്വസിപ്പിച്ച് വീണ!

ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായി പലരും വിശേഷിപ്പിച്ചിരുന്നത് ആര്യയെ ആയിരുന്നു. മറ്റുള്ളവരുടെ ഗെയിം പ്ലാനിനെക്കുറിച്ചും സ്ട്രാറ്റജിയെക്കുറിച്ചും വിമര്‍ശിക്കുന്ന താരവും ഇത്തവണ പ്ലാനുകള്‍ മെനഞ്ഞിരുന്നു. താരത്തിന്റെ കണക്കുകൂട്ടലുകളെല്ലാം അമ്പേ പിഴയ്ക്കുന്ന കാഴ്ചയായിരുന്നു ഈ വാരത്തില്‍ കണ്ടത്. വീണ്ടും ജയിലിലേക്ക് പോയതും ടാസ്‌ക്കിലെ പ്രകടനത്തില്‍ പിന്നിലായതുമൊക്കെയായപ്പോള്‍ ആര്യയ്ക്ക് ഇതെന്താണ് പറ്റിയതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ജയിലിലേക്ക് പോവേണ്ടയാളെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതല്‍ പേരും പറഞ്ഞത് ആര്യയുടേയും വീണയുടേയും പേരായിരുന്നു. തങ്ങളെ സുജോ പൂട്ടിയാല്‍ മതിയെന്നായിരുന്നു ആര്യ പറഞ്ഞത്.

പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കടുപ്പമേറിയ ജോലിയായിരുന്നു ബിഗ് ബോസ് നല്‍കിയത്. അരിയും റാഗിയും പൊടിച്ച് തങ്ങള്‍ അവശരായെന്ന് ആര്യയും വീണയും ഷാജിയോട് പറഞ്ഞിരുന്നു. ശാരീരിക വിഷമതകള്‍ കാരണം ഷാജിയെ ബിഗ് ഹൗസില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. വീണയും ആര്യയും സംസാരിച്ചിരിക്കുന്നതിനിടയിലായിരുന്നു ബെല്‍ മുഴങ്ങിയത്. സ്റ്റോര്‍ റൂമില്‍ ചെന്നപ്പോഴാണ് ഷാജിയെ കണ്ടത്. അളിയാ എന്ന വിളിയോടെ അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയായിരുന്നു വീണ. ഷാജിക്ക് അരികിലേക്കെത്തിയ ആര്യയാവട്ടെ പൊട്ടിക്കരയുകയായിരുന്നു. ആര്യയുടെ ഭാവമാറ്റത്തില്‍ ഷാജിയും അമ്പരന്നിരുന്നു.

Arya

ഇവള്‍ക്കിതെന്താണ് പറ്റിയതെന്നായിരുന്നു ഷാജി വീണയോട് ചോദിച്ചത്. അളിയന്‍ കുറേ അറിയാനുണ്ടെന്നായിരുന്നു വീണ പറഞ്ഞത്. കരയാതിരിക്കൂ, എല്ലാം പോട്ടെന്ന് പറഞ്ഞ് ആര്യയെ ഷാജി ആശ്വസിപ്പിച്ചിരുന്നു. ഇതിനിടയില്‍ ഷാജിക്ക് അരികിലേക്കെത്തി മറ്റുള്ളവരും വിവരങ്ങള്‍ തിരക്കുന്നുണ്ടായിരുന്നു. തങ്ങള്‍ വീണ്ടും ജയിലിലേക്ക് പോവേണ്ടി വന്നതും അതിനായി തിരഞ്ഞെടുത്തവര്‍ പറഞ്ഞ കാരണങ്ങളെക്കുറിച്ചും ആര്യയും വീണയും ഷാജിയോട് പറഞ്ഞിരുന്നു. ജയിലില്‍ കഴിയുന്നതിനിടയില്‍ സുജോ അരികിലേക്ക് വന്നിരുന്നുവെന്നും എന്തുകൊണ്ടാണ് തന്റെ പേര് പറഞ്ഞത് എന്നതിനെക്കുറിച്ച് വിശദീകരിച്ചിരുന്നുവെന്നും ആര്യ പറഞ്ഞിരുന്നു. ഇതാദ്യമായാണ് ഒരു ടാസ്‌ക്കിന് ശേഷം ബിഗ് ബോസ് ഹൗസ് യുദ്ധക്കളം പോലെയായതെന്നും താരം പറഞ്ഞിരുന്നു. പൊതുവെ വികാരവിക്ഷോഭങ്ങള്‍ അടക്കിപ്പിടിക്കുകയും സ്‌ട്രോങ്ങാണ് താനെന്ന് വ്യക്തമാക്കുകയും ചെയ്യാറുള്ള ആര്യ വികാരധീനയായതോടെ മറ്റുള്ളവരും ഞെട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X