ആര്യയെ നോമിനേറ്റ് ചെയ്യാതിരുന്നതിന് പിന്നിലൊരു കാരണമുണ്ട്! രഹസ്യം പരസ്യമാക്കി പാഷാണം ഷാജി!

ബിഗ് ബോസ് മലയാളത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് പ്രേക്ഷകര്‍. ഉദ്വേഗഭരിതമായ രംഗങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിലനില്‍പ്പിനായുള്ള കടുത്ത പോരാട്ടത്തിലാണ് മത്സരാര്‍ത്ഥികള്‍. ടാസ്‌ക്കുകളും ഗെയിമുകളുമൊക്കെ മാറിമറിയുകയുമാണ്. നൂറ് ദിനമെന്ന ലക്ഷ്യവുമായാണ് പരിപാടി മുന്നേറുന്നത്. എലിമിനേഷനില്‍ നിന്നും മാറി തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കാനുള്ള തത്രപ്പാടിലാണ് ചിലര്‍.

ഇത്തവണ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ എല്ലാവരും മത്സരിച്ചിരുന്നു. വാശിയേറിയ പോരാട്ടത്തിനൊടുവിലായി ഫുക്രുവായിരുന്നു വിജയിച്ചത്. രണ്ടാമത്തെ തവണയാണ് താരം ക്യാപ്റ്റനാവുന്നത്. സുജോയും ഫുക്രുവുമായിരുന്നു അവസാനം വരെ ഏറ്റുമുട്ടിയത്. അടുത്തയാഴ്ചത്തെ എലിമിനേഷനില്‍ നിന്നും ഫുക്രു രക്ഷപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.

ഗ്രൂപ്പിസവും കൃത്യമായ ഗെയിം പ്ലാനുമൊക്കെയായി മുന്നേറുകയാണ് താരങ്ങള്‍. പുറമെ നിഷ്‌കളങ്കത ചമയുന്നവര്‍ പോലും കൃത്യമായ പ്ലാനുമായി നീങ്ങുന്നവരാണെന്നുള്ള വിവരങ്ങളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. അപ്രതീക്ഷിത സംഭവവികാസങ്ങളെത്തുടര്‍ന്നായിരുന്നു രജിത് കുമാര്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തേക്ക് പോയത്.

അദ്ദേഹത്തെ താല്‍ക്കാലികമായി പരിപാടിയില്‍ നിന്നും മാറ്റിനിര്‍ത്തുകയാണെന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. ക്യാപ്റ്റനായിരിക്കെയാണ് അദ്ദേഹത്തിന് മാറിനില്‍ക്കേണ്ടി വന്നത്. കഴിഞ്ഞ തവണ താന്‍ നോമിനേഷനിലേക്ക് പോയതിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് പാഷാണം ഷാജി.

മത്സരം മാറുകയാണ്

മത്സരം മാറുകയാണ്

ഇനിയങ്ങോട്ട് മത്സരം മാറുകയാണെന്നായിരുന്നു ഷാജി എലീനയോട് പറഞ്ഞത്. ഇരുവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. നൂറാം ദിനമെന്ന ലക്ഷ്യവുമായി മുന്നേറുന്ന പരിപാടിയിലെ ടാസ്‌ക്കുകളും കടുത്ത് വരികയാണ്. ബിഗ് ബോസും ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു. രണ്ട് തവണ ക്യാപ്റ്റനായ ഷാജി ഇത്തവണ എലിമിനേഷന്‍ നോമിനേഷനിലുണ്ട്. അതിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. വോട്ടിംഗിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.

കബളിപ്പിക്കാന്‍ പാടില്ല

കബളിപ്പിക്കാന്‍ പാടില്ല

ഇനി മുന്നോട്ട് പോവണമെങ്കില്‍ പ്രേക്ഷകരുടെ പിന്തുണ കൂടിയേ തീരു. ഇത്തവണ താന്‍ ആര്യയെ സേഫാക്കി നോമിനേഷനിലേക്ക് പോയതിന് പിന്നിലെ കാരണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ നിലനില്‍പ്പ് തീരുമാനിക്കുന്നതില്‍ പ്രേക്ഷകരുടെ വോട്ടിംഗിന് നിര്‍ണ്ണായക പങ്കുണ്ടെന്ന് ഇതിനകം തന്നെ എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. വോട്ടിങ്ങിന് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെന്ന വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവരാറുണ്ട്.

വ്യത്യസ്തമാര്‍ന്നത്

വ്യത്യസ്തമാര്‍ന്നത്

ഇനി എല്ലാ ആഴ്ചയിലും എലിമിനേഷന്‍ ഉണ്ടാവുമെന്നും ഓഡിയന്‍സിനെ പറ്റിച്ച് മുന്നോട്ട് പോവാന്‍ ആവില്ലെന്നും ഷാജി എലീനയോട് പറയുന്നുണ്ടായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ നോമിനേഷനായിരുന്നു ഇത്തവണത്തേത്. രണ്ടുപേര്‍ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു ആരെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇത്തരത്തില്‍ പരസ്പരം ചര്‍ച്ച ചെയ്ത് ആരാണ് നോമിനേഷനിലേക്ക് പോവേണ്ടതെന്ന് തീരുമാനിച്ചത്. നിര്‍ണ്ണായകമായ തീരുമാനങ്ങളായിരുന്നു പലരും എടുത്തത്.

ആര്യയും ഷാജിയും

ആര്യയും ഷാജിയും

ആര്യയ്ക്ക് ശക്തമായ പ്രേക്ഷക പിന്തുണയാവുമെന്ന് വിശ്വസിക്കുന്നുണ്ടെന്ന് ഷാജി പറയാതെ പറയുകയായിരുന്നു. എലിമിനേഷന്‍ നോമിനേഷനില്‍ താന്‍ ആര്യയെ സേഫാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. താന്‍ പോവാമെന്നും അച്ഛായിയെ തനിക്ക് നോമിനേറ്റ് ചെയ്യാനാവില്ലെന്നും പറഞ്ഞ് കരയുകയായിരുന്നു ആര്യ. എന്നാല്‍ അതിനിടയിലാണ് ഷാജി താന്‍ പൊക്കോളാമെന്ന് പറഞ്ഞത്. സങ്കടത്തോടെയായിരുന്നു ആര്യ ഇതേക്കുറിച്ച് കേട്ടത്.

Recommended Video

Bigg Boss Malayalam : ഇനി ഏറ്റവും ശക്തരായ മത്സരാർത്ഥികൾ ആരൊക്കെയാണ്? | FilmiBeat Malayalam
രണ്ടാമത്തെ തവണ

രണ്ടാമത്തെ തവണ

രണ്ടാമത്തെ തവണയാണ് താന്‍ നോമിനേഷനിലേക്ക് വരുന്നതെന്നും ഷാജി പറഞ്ഞിരുന്നു. ഇത് കേട്ടപ്പോള്‍ താനും അങ്ങനെയാണെന്നായിരുന്നു എലീന പറഞ്ഞത്. വിഷമിക്കേണ്ട അടുത്ത തവണ തീര്‍ച്ചയായും വരുത്താമെന്ന മറുപടിയായിരുന്നു ഷാജി നല്‍കിയത്. ദയയും എലീനയും ഒരുമിച്ചായിരുന്നു നോമിനേഷനെത്തിയത്. ചേച്ചി ഇമോഷണലി വീക്കല്ലേയെന്ന് ചോദിച്ചായിരുന്നു എലീന ദയയെ തളര്‍ത്തിയത്. തന്റെ അനിയത്തിക്കുട്ടിയാണ് എലീനയെന്നും അവള്‍ ജയിച്ചുവരട്ടെയെന്ന് പറഞ്ഞ് സ്വയം മുന്നോട്ട് വരികയായിരുന്നു ദയ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X