ബിഗ് ബോസിനോട് അപേക്ഷയുമായി ഷാജി! ആ ജീവിയെ താന്‍ കണ്ടെത്തി! ഇനി അത് തന്നൂടേ???
ബിഗ് ബോസ് മലയാളം വിജയകരമായി മുന്നേറുകയാണ്. മത്സരാര്‍ത്ഥികളേയും പ്രേക്ഷകരേയും ആശങ്കയിലാഴ്ത്തിയ കാര്യമായിരുന്നു കഴിഞ്ഞ ദിവസം സംഭവിച്ചത്. കണ്ണിന് അസുഖമായതിനെത്തുടര്‍ന്ന് രഘു, രേഷ്മ, അലക്‌സാന്‍ഡ്ര തുടങ്ങിയവരെ ഹൗസില്‍ നിന്നും മാറ്റുകയാണെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. സുജോയും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് സുജോയേയും പവനേയും മാറ്റിയത്. 5 പേരാണ് കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്ന് ബിഗ് ബോസില്‍ നിന്നും മാറിത്താമസിക്കുന്നത്. പകര്‍ച്ചവ്യാധിയായതിനാലാണ് ഇവരെ മാറ്റുന്നതെന്നും വൈകാതെ തന്നെ ഇവര്‍ തിരിച്ചെത്തുമെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു.
കണ്ണിന് അസുഖം വരുത്തുന്ന ജീവിയെ താന്‍ കണ്ടുപിടിച്ചുവെന്ന് പറഞ്ഞായിരുന്നു പാഷാണം ഷാജി എത്തിയത്. ഈ ജീവിയാണ് അസുഖം വരുത്തുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എല്ലാവരും ഒരുമിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. രണ്ട് ദിവസത്തെ ഗവേഷണത്തിനൊടുവിലായാണ് താന്‍ ഈ ജീവിയെ കണ്ടുപിടിച്ചതെന്നും ഷാജി പറഞ്ഞിരുന്നു.
Recommended Video


ഒരേ സമയം രണ്ടുപേരുടെ കണ്ണില്‍ കുത്തുന്ന ജീവിയാണിത്. ഈ ദ്രാവകത്തിലൂടെയാണ് അസുഖം പടരുന്നത്. ഇതിനെ താന്‍ പിടിച്ച സ്ഥിതിക്ക് ഇനി സിഗരറ്റ് തരുമോയെന്നായിരുന്നു ഷാജിയുടെ ചോദ്യം. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് മറ്റുള്ളവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. അധോലോക നായകനായി നിന്ന് നേരത്തെ മഞ്്ജുവിനെ പറ്റിക്കാനും ഷാജി മുന്നിലുണ്ടായിരുന്നു. ഫുക്രു വിളിച്ചത് പ്രകാരമായാണ് മഞ്ജു ഇവര്‍ക്കരികിലേക്ക് എത്തിയത്. ആ ചോക്ലേറ്റ് അങ്ങ് കൊടുത്തേക്കെന്നായിരുന്നു ഷാജി പറഞ്ഞത്. മഞ്ജുവിന്റെ കൈയ്യിലേക്ക് ഒരു ജീവിയെ നല്‍കുകകയായിരുന്നു ഫുക്രു. ഇതോടെ മഞ്ജു പേടിച്ച് അലറി വിളിക്കുകയായിരുന്നു.


Click it and Unblock the Notifications