വിജയിയായി തിരഞ്ഞെടുത്തത് ഷാജിയെ! ഫുക്രുവിനെ പിന്തള്ളി ബിഗ് ബോസ് കിരീടം സ്വന്തമാക്കുന്നത് ഷാജിയോ?
രസകരമായ ടാസ്‌ക്കുകളും ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കാറുണ്ട്. നോമിനേഷന്‍ കഴിഞ്ഞതിന് പിന്നാലെയായാണ് ബിഗ് ബോസ് പുതിയ ടാസ്‌ക്ക് നല്‍കിയത്. ടാസ്‌ക്കിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ വായിക്കുന്നതിനുള്ള ചുമതല ദയയ്ക്കായിരുന്നു. ടാസ്‌ക്ക് ഫയലിലെ കാര്യം വായിച്ചിട്ട് തനിക്കൊന്നും മനസ്സിലാവുന്നില്ലെന്നായിരുന്നു ദയ പറഞ്ഞത്. ആര്യയോട് സഹായം ചോദിച്ചെത്തുകയായിരുന്നു താരം. ഇത് വായിക്കാമോയെന്നായിരുന്നു ദയ ചോദിച്ചത്. തനിക്ക് വേണ്ടത്ര പഠിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ച് പറഞ്ഞ് ദയ സങ്കടപ്പെടുന്നുണ്ടായിരുന്നു. ദയയെ ആശ്വസിപ്പിച്ചതിന് പിന്നാലെയായാണ് ആര്യ ടാസ്‌ക്ക് ഫയല്‍ വായിച്ചത്.
പട്ടാഭിഷേകം എന്ന പേരിട്ട ടാസ്‌ക്കായിരുന്നു മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. ബിഗ് ബോസ് ഫിനാലെയില്‍ കിരീടം ചൂടുന്ന വ്യക്തിയുള്‍പ്പടെ ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് ആരൊക്കെ എത്തുമെന്ന് തീരുമാനിക്കാനുള്ള അവസരമായിരുന്നു ബിഗ് ബോസ് നല്‍കിയത്. തങ്ങളുടെ സ്ഥാനത്തെക്കുറിച്ച് സ്വയം തീരുമാനിച്ച് പറയാനും ഇതിന് ശേഷം എല്ലാവരും കൂടി തീരുമാനിക്കാനുമായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ദയയായിരുന്നു ആദ്യം ഇതേക്കുറിച്ച് സംസാരിക്കാനായി എത്തിയത്. മൂന്നാമത്തെ സ്ഥാനമാണ് തനിക്ക് താന്‍ നല്‍കുന്നതെന്നായിരുന്നു താരം പറഞ്ഞത്.
സുജോയായിരുന്നു പിന്നീട് ഇതേക്കുറിച്ച് സംസാരിക്കാനായി എത്തിയത്. അപ്രതീക്ഷിതമായി തന്നെത്തേടിയ സൗഭാഗ്യങ്ങളിലൊന്നാണ് ഈ ബിഗ് ബോസെന്നായിരുന്നു താരം പറഞ്ഞത്. രണ്ടാം സ്ഥാനത്തിനായാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു താരം പറഞ്ഞത്. എലീന പടിക്കലും രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് താനും പൊരുതുന്നതെന്ന് പറഞ്ഞതോടെയാണ് ഇതേക്കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്തത്.

ക്യാപ്റ്റനായ ഫുക്രുവാകട്ടെ ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് താന്‍ പൊരുതുന്നതെന്നായിരുന്നു പറഞ്ഞത്. എല്ലാവരും തന്നെ ശക്തനായ എതിരാളിയായി കാണുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് മനസ്സിലാക്കിയത്. ഒന്നാം സ്ഥാനമെന്ന ലക്ഷ്യത്തിന് വേണ്ടിയാണ് താനിവിടെ നില്‍ക്കുന്നതെന്നും താരം പറഞ്ഞിരുന്നു. നാല് തവണ ക്യാപ്റ്റനായ ആളാണ് താന്‍. മൂന്ന് തവണ തുടര്‍ച്ചയായി ക്യാപ്റ്റനായിട്ടുണ്ട്. തന്റെ പേരില്‍ നെഗറ്റീവ് കാര്യങ്ങളൊന്നുമില്ലെന്ന് പറഞ്ഞായിരുന്നു ഷാജി തന്റെ യോഗ്യതയെക്കുറിച്ച് പറഞ്ഞത്. അദ്ദേഹവും ലക്ഷ്യം വെച്ചത് ഒന്നാം സ്ഥാനമായിരുന്നു.
Recommended Video
ഇതിന് പിന്നാലെയായി സംസാരിക്കാനെത്തിയവരെല്ലാം തങ്ങളുടെ ലക്ഷ്യം ഒന്നാം സ്ഥാനമാണെന്നായിരുന്നു പറഞ്ഞത്. അങ്ങനെ ലക്ഷ്യം വെക്കുന്നതിനുള്ള കാരണത്തെക്കുറിച്ചും ഇവര്‍ വ്യക്തമാക്കിയിരുന്നു. സാന്‍ഡ്ര, അഭിരാമി-അമൃത, ആര്യ, രഘു ഇവരുടെ സംസാരത്തിന് ശേഷമായാണ് എല്ലാവരും ഒന്നാം സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു പിന്നീട്. ചര്‍ച്ചയ്‌ക്കൊടുവിലായി ഷാജിയായിരുന്നു ഒന്നാം സ്ഥാനക്കാരനായത്. രണ്ടാം സ്ഥാനാത്തിനായി സുജോയും വാദിച്ചുവെങ്കിലും എലീന പിടിച്ചെടുക്കുകയായിരുന്നു അത്. മൂന്നാം സ്ഥാനത്തിന് എതിരാളികളില്ലായിരുന്നു.


Click it and Unblock the Notifications