രജിത്ത് സര്‍ വിളിച്ചതുകൊണ്ടാണ് ഞാന്‍ വന്നത്! താന്‍ ആരെയും ക്ഷണിച്ചിട്ടില്ല! വിശദീകരണവുമായി ഷിയാസ്
ബിഗ് ബോസില്‍ നിന്ന് പുറത്തായ ശേഷം നാട്ടിലെത്തിയ രജിത്ത് കുമാറിന് കഴിഞ്ഞ ദിവസം ഗംഭീര സ്വീകരണമാണ് നല്‍കിയത്. ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെ എത്തിയ അദ്ദേഹത്തിന് വലിയ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ബിഗ് ബോസ് മുന്‍ മല്‍സരാര്‍ത്ഥികളായ ഷിയാസ് കരീം, പരീക്കുട്ടി തുടങ്ങിയവരെല്ലാം അദ്ദേഹത്തെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.
ഏയര്‍പോര്‍ട്ടിന് പുറത്തെത്തിയ രജിത്തിനെ പൊന്നാട അണിയിച്ചും ബൊക്കെ നല്‍കിയുമാണ് ആരാധകര്‍ സ്വീകരിച്ചത്. തുടര്‍ന്ന് എല്ലാവരോടും തന്റെ സ്‌നേഹവും നന്ദി അറിയിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. രജിത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കൊറോണ ഭീതിക്കിടിയിലും നിരവധി പേരാണ് ഡോക്ടറെ കാണാനായി എത്തിയത്.

പലരും മാസ്‌ക്ക് ധരിക്കാതെയാണ് ഏയര്‍പോര്‍ട്ടില്‍ എത്തിയിരുന്നത്. കൊറോണയെ പ്രതിരോധിക്കാനായി സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോവുമ്പോള്‍ വലിയ വീഴ്ചയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ എത്തിയിരുന്നു. പിന്നാലെയാണ് രജിത്ത് കുമാറുള്‍പ്പെടൈ പേരറിയാവുന്ന നാല് പേരും മറ്റ് 75 പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്.

വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ സംഭവത്തില്‍ വിശദീകരണവുമായി രജിത്തിനെ സ്വീകരിക്കാനെത്തിയ ഷിയാസ് കരീം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ശരിക്കും നടന്നത് എന്താണെന്ന് ഷിയാസ് വ്യക്തമാക്കിയത്. ഷിയാസ് കരീമിന്റെ വാക്കുകളിലേക്ക്: ഞാന്‍ രജിത്ത് സാറിനെ ഒന്ന് കാണാന്‍ വേണ്ടി മാത്രം പോയ ഒരാള്‍ അല്ല. അദ്ദേഹത്തെ വിളിച്ച് കൊണ്ട് വരാന്‍ രജിത്ത് സര്‍ ആവശ്യം പറഞ്ഞത് കൊണ്ടും അദ്ദേഹത്തെ ഞാന്‍ ഒരു സഹോദരനെ പോലെ കാണുന്നത് കൊണ്ടും മാത്രമാണ് ഞാന്‍ ഇന്നലെ പോയത്.

രാവിലെ മുതല്‍ ഉളള ഫോണ്‍ കോളിന് ഉളള മറുപടിയാണ് ഈ വീഡിയോ. ഇന്നലത്തെ ജനക്കൂട്ടം ഒന്നും ന്യായീകരണം അര്‍ഹിക്കുന്ന ഒന്നല്ല. ഇപ്പോള്‍ എന്റെ പേരില്‍ കേസ്. രജിത്ത് സാറിന്റെ പേരില്‍ കേസ്. ആ പാവത്തിന്റെ വാക്ക് കേട്ട് വിളിക്കാന്‍ ചെന്ന ഞാന്‍ വിമാനത്താവളത്തില്‍ കണ്ട കാഴ്ച. നിങ്ങളെല്ലാവരും അത് കണ്ടതാണ്.

ഞാന്‍ അദ്ദേഹത്തെ പിടിച്ച് വലിച്ച് എന്റെ കാറില്‍ കയ്യറ്റിയാണ് കൊണ്ടുവന്നത്. അത്രയധികം ആളുകളാണ് ഉണ്ടായിരുന്നത്. ഈ ആളുകളെയെല്ലാം ഞാന്‍ വിളിച്ചു കൊണ്ട് വന്നതാണെന്ന് പറയുന്നവരോട് എനിക്ക് ഒന്നേ പറയാനൂളളു. അറിയാതെ എന്തിനാണ് പോസ്റ്റ് ഇടുന്നത്. ഈ കൊറോണ പ്രശ്‌നമൊക്കെ ഉളള സമയത്ത് ഞാന്‍ വിളിച്ചാല്‍ ആരെങ്കിലും വരുമെന്ന് തോന്നുന്നുണ്ടോ.
Recommended Video

ഞാന്‍ ആരെയെങ്കിലും വിളിക്കുമോ?. ഇത്ര വലിയ പ്രശ്‌നം നടക്കുമ്പോള്‍ ബുദ്ധിയുളള ഒരാള്‍ വിമാനത്താവളത്തിലേക്ക് ആരെയെങ്കിലും വിളിക്കുമോ, ഞാന്‍ ആരെയും വിളിച്ചിട്ടില്ല. ഞാന്‍ അങ്ങനെ ചെയ്യുന്ന ആളല്ല. ഞാന്‍ ജീവിക്കാന്‍ നടക്കുന്ന ആളാണ്. ഉപദ്രവിക്കരുത്, ഫേസ്ബുക്ക് ലൈവില്‍ ഷിയാസ് കരീം പറഞ്ഞു.


Click it and Unblock the Notifications











