സാബുവിന് മറുപടിയുമായി ഷിയാസ്! അണ്ണന് നല്ല സുഖമാണല്ലോ! അതുമാത്രം അറിഞ്ഞാമതി! പോസ്റ്റ് വൈറല്‍!

ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാര്‍ത്ഥികളാണ് ഷിയാസും ശ്രിനിഷ് അരവിന്ദും പേളി മാണിയുമൊക്കെ. സാബുമോനായിരുന്നു ആദ്യ സീസണിലെ വിജയി. തരികിട എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായി മാറിയ താരത്തിന്റെ കരിയര്‍ മാറ്റിമറിച്ച പരിപാടിയായിരുന്നു ബിഗ് ബോസ്, ബിഗ് ബോസ് തീരുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന് സിനിമകളില്‍ നിന്നും അവസരം ലഭിച്ചിരുന്നു. നായകവേഷം ഉള്‍പ്പടെ നിരവധി അവസരങ്ങളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ബിഗ് ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥികളിലൊരാളായിരുന്ന രജിത് കുമാറിനെ വിമര്‍ശിച്ച് സാബു എത്തിയിരുന്നു. അധ്യാപകനായ രജിത് കുമാറിന്റെ വാദഗതികളെ പൊളിച്ചടുക്കുകയായിരുന്നു സാബു. ശാസ്ത്രീയ വിഷയങ്ങളുടെ പിന്‍ബലത്തോടെയായിരുന്നു അദ്ദേഹം സംസരിച്ചത്. സാബുവിന്റെ ലൈവ് വീഡിയോയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രജിത് ആര്‍മി എത്തിയിരുന്നു. ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരത്തെയും കണ്ടിട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്.

ബിഗ് ബോസ് സീസണ്‍ രണ്ടിലെ വിജയിയായി പലരും വിലയിരുത്തിയത് രജിത് കുമാറിനെയായിരുന്നു. അപ്രതീക്ഷിത സംഭവവികാസങ്ങളെത്തുടര്‍ന്ന് പുറത്തേക്ക് വരികയായിരുന്നു അദ്ദേഹം. രജിത് പുറത്തായതോടെ ഏഷ്യാനെറ്റിനും മോഹന്‍ലാലിനുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്കെത്തിയ രജിത് കുമാറിന് ഗംഭീര സ്വീകരണമായിരുന്നു നല്‍കിയത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള നിര്‍ദേശങ്ങളെ അവഗണിച്ചായിരുന്നു ആരാധകര്‍ അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയത്.

Sabumon

പൊതുപരിപാടികള്‍ നടത്തുന്നതിന് വിലക്ക് നിലനില്‍ക്കുന്നതിനിടയിലായിരുന്നു ആരാധകര്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. ഈ സംഭവത്തില്‍ രജിത് കുമാറിനും കണ്ടാലറിയാവുന്ന 75 പേര്‍ക്കുമെതിരെയായി പോലീസ് കേസെടുത്തിരുന്നു. രജിത്തിനെ സ്വീകരിക്കാനായി ഷിയാസും പരീക്കുട്ടിയും എത്തിയിരുന്നു. ഇവര്‍ക്കെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തന്നെ രജിത് കുമാര്‍ വിളിച്ചതിനാലാണ് വന്നതെന്നായിരുന്നു ഷിയാസ് പറഞ്ഞത്.

Recommended Video

രജിത് സർ പുറത്തായതിനെ കുറിച്ച് ജനങ്ങൾ പ്രതികരിക്കുന്നു

ഷിയാസിനെ ട്രോളിയുള്ള പോസ്റ്റുമായി കഴിഞ്ഞ ദിവസം സാബു എത്തിയിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. സാബു അണ്ണൻ എന്നെ പറ്റി ഇട്ടിരുന്ന പോസ്റ്റ് ഞാൻ കണ്ടു എനിക്ക് സുഖം തന്നെയാണ് അണ്ണാ , അണ്ണന് നല്ല സുഖം ആണല്ലോ അത്രേം അറിഞ്ഞാൽ മതി ഇതിനൊപ്പമായി അയ്യപ്പനും കോശിയും സിനിമയിലെ രംഗവും ഷിയാസ് പോസ്റ്റ് ചെയ്തിരുന്നു. ശ്രിനിഷുള്‍പ്പടെ നിരവധി പേരാണ് ഷിയാസിന്‍രെ പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായി എത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X