14 പേരും ഒരാളെ ലക്ഷ്യമാക്കുന്നു! പവന്‍ നന്നായി കളിക്കുന്നുണ്ടെന്നും ഷിയാസ്! നന്ദിയുമായി ലാവണ്യ!

ബിഗ് ബോസ് സീസണ്‍ വണ്ണിലെ ജിമ്മനായിരുന്നു ഷിയാസ് കരീം മോഡലിംഗിലും പരസ്യങ്ങളിലുമൊക്കെയായി സജീവമായിരുന്ന ഷിയാസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ബിഗ് ബോസിലേക്ക് എത്തിയത്. പേളി മാണി, ഷിയാസ്, ശ്രിനിഷ് അരവിന്ദ് ഈ ഗ്യാങ്ങിന് ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. കുഞ്ഞളിയനായാണ് താന്‍ ഷിയാസിനെ കാണുന്നതെന്നായിരുന്നു ശ്രിനിഷ് പറഞ്ഞത്. തന്‍റെ സഹോദരനാണ് ഷിയാസെന്ന് പേളിയും പറഞ്ഞിരുന്നു. അവസാനത്തെ 5 പേരില്‍ ഇവരെല്ലാമുണ്ടായിരുന്നു. സമയമുള്ളപ്പോള്‍ ബിഗ് ബോസ് സീസണ്‍ 2 കാണാറുണ്ടെന്ന് ഇവര്‍ പറഞ്ഞിരുന്നു.

രജിത്ത് കുമാറിനും പവന്‍ ജിനോ തോമസിനുമാണ് തന്‍റെ പിന്തുണയെന്നും ഷിയാസ് പറഞ്ഞിരുന്നു. ബിഗ് ബോസിലെ ഇപ്പോഴത്തെ സംഭവങ്ങളെക്കുറിച്ചുള്ള അഭിപ്രായവും താരം പങ്കുവെച്ചിരുന്നു. കഴിഞ്ഞ തവണത്തെ ബിഗ് ബോസ് പോലെ അല്ല ഈ തവണ 14 പേരും ഒരാളെ ടാർഗറ്റ് ചെയ്തു കളിക്കുന്നത് കാണുമ്പോൾ തന്നെ ഒരുപാട് വിഷമം വരുന്നു . പവന്‍ നന്നായി കളിക്കുന്നുണ്ട്. രജിത്ത് ഏട്ടന് എതിരില്ലാത്ത സപ്പോർട്ട്, പുള്ളി തന്നെ വിന്നർ ആകും എന്നു തോന്നുന്നു, അങ്ങനെ ആകട്ടെയെന്നായിരുന്നു ഷിയാസ് കുറിച്ചത്.

Recommended Video

രജിതിനു വേണ്ടി കേസ് കൊടുത്ത് സംവിധായകന്‍ | FilmiBeat Malayalam

Shiyas

പവന്‍ സഹോദരനെപ്പോലെയാണെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നും നേരത്തെ ഷിയാസ് ആവശ്യപ്പെട്ടിരുന്നു. മറ്റൊരു അമ്മയില്‍ പിറന്ന പവന്‍റെ സഹോദരനാണ് ഷിയാസെന്നായിരുന്നു ലാവണ്യയുടെ കമന്‍റ്. പവന്‍ എന്നും എന്‍രെ സഹോദരനാണെന്നായിരുന്നു ഷിയാസ് മറുപടി നല്‍കിയത്. ലാവണ്യയുമായുള്ള പ്രണയത്തെക്കുറിച്ചും ആ പ്രണയം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ പവന്‍ തുറന്നുപറഞ്ഞിരുന്നു. ജീവിതകഥ പറയുന്നതിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X