വിശാലമായ വീടും ജയിലുമെല്ലാമുണ്ട്! ബിഗ് ബോസ് വീട്ടിലെ ചില സവിശേഷതകള്‍ ഇങ്ങനെയാണ്
Recommended Video
മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ കാത്തിരുന്ന ബിഗ് ബോസ് 2 തുടങ്ങി. ഇനി വലിയ കളികളുമല്ല, കളികള്‍ വേറെ ലെവല്‍. എന്ന ടാഗ് ലൈനോട് കൂടിയാണ് ഇത്തവണ പരിപാടി എത്തുന്നത്. ആദ്യം തന്നെ മത്സരാര്‍ഥികള്‍ക്ക് താമസിക്കാനുള്ള വീടാണ് കാണിച്ചത്. പതിനേഴ് പേരാണ് ഇത്തവണ നേര്‍ക്ക് നേര്‍ മത്സരിക്കാന്‍ എത്തുന്നത്. വീടിനുള്ളില്‍ തന്നെയാണ് സ്വിമ്മിങ് പൂള്‍ സൗകര്യവും. വ്യായമം ചെയ്യാനുള്ള സ്ഥലം, കുടുംബത്തില്‍ എല്ലാവര്‍ക്കും സംസാരിച്ച് ഇരിക്കാനുള്ള ഇടം.
രസകരമായ കാര്യം ഒരു ജയില്‍ ഒരുക്കിയിട്ടുണ്ട്. കുറേ പേര്‍ ഗോതമ്പുണ്ട തിന്നുമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. വാഴയിലിയുടെ രൂപത്തിലുള്ള ഡൈനിങ് ടേബിളാണ് ഒരുക്കിയിരിക്കുന്നത്. മയിലിന്റെ രൂപത്തോട് കൂടിയാണ് സ്ത്രീകള്‍ക്കുള്ള കിടപ്പ് മുറി. മുങ്ങയുടെ രൂപമാണ് പുരുഷന്മാര്‍ക്ക്. മൂങ്ങയ്ക്ക് ഉറക്കം കുറവായത് പോലെയാണ് ആണുങ്ങളെ ഉപമിച്ചത്. ഇത്തവണ കിടപ്പ് മുറികളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വലിയ പാര്‍ട്ടീഷന്‍ നല്‍കിയിട്ടില്ല. രണ്ട് ബെഡ് റൂമുകളുടെയും തീം ഒരുപോലെയാണ്.

കഴിഞ്ഞ തവണത്തേതിനെക്കാള്‍ വിശാലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വീട്ടിലെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഉണ്ടെങ്കിലും ഓടി ചെന്ന് എടുക്കാന്‍ പറ്റില്ല. ബിഗ് ബോസ് നല്‍കുന്ന മത്സരങ്ങള്‍ വിജയിക്കണം. അവര്‍ക്കാണ് ഈ സൗകര്യങ്ങള്‍ വേഗം ലഭിക്കുക. അല്ലാത്തവര്‍ക്ക് ശിഷ ലഭിക്കും. തമാസക്കാരുടെ ഓരോ നിമിങ്ങളും പകര്‍ത്തിയെടുക്കാന്‍ 70-ഓളം ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്.
ബിഗ് ബോസ് ഹൗസിന്റെ നടുത്തളങ്ങളില്‍ അങ്ങിങ്ങായി ചെറിയ സിറ്റിങ് ഏരിയകള്‍ ഒരുക്കിയിട്ടുണ്ട്. മലയാള സിനിമയിലെ രസകരമായ ഡയലോഗുകള്‍ എഴുതി വെച്ച ഒരു ചുമരും ഇവിടെയുണ്ട്. ഇതിനോട് ചേര്‍ന്നിട്ടാണ് ബിഗ് ബോസ് ഹൗസിലെ സ്‌റ്റോര്‍ റൂം വരുന്നത്. മുറ്റത്ത് നിന്ന് ജിം ഏരിയയ്ക്ക് സമീപമാണ് ബാത്ത് റൂം സൗകര്യം ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications