രേഷ്മ പോയില്ല! വീണ അകത്തുണ്ട്! പ്രേക്ഷകരെ കബളിപ്പിച്ച് ബിഗ് ബോസിന്‍റെ എലിമിനേഷന്‍ പൊറാട്ട് നാടകം!
വാരാന്ത്യത്തിലാണ് ബിഗ് ബോസില്‍ എലിമിനേഷന്‍ നടക്കാറുള്ളത്. അടുത്ത തവണത്തേക്കുള്ള നോമിനേഷന്‍ അതാത് ആഴ്ചയുടെ തുടക്കത്തില്‍ തന്നെ പുറത്തുവരാറുണ്ട്. ഇതിന് പിന്നാലെയായാണ് വോട്ടിംഗ് നടക്കുന്നത്. എലിമിനേഷന് മുന്നോടിയായി വോട്ടിംഗിനുള്ള സമയപരിധി അവസാനിക്കാറുമുണ്ട്. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ മത്സരിക്കുന്നവര്‍ക്കായി ഫാന്‍സ് ഗ്രൂപ്പുകളും ആര്‍മി പേജുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തങ്ങളുടെ പ്രിയ മത്സരാര്‍ത്ഥിക്ക് പരമാവധി പിന്തുണയാണ് ആരാധകരും നല്‍കാറുള്ളത്. വോട്ടിംഗിലോ പ്രകടനത്തിലോ പിന്നിലാണെങ്കില്‍ ഇക്കാര്യങ്ങളെക്കുറിച്ചും ആരാധകര്‍ ചൂണ്ടിക്കാണിക്കാറുണ്ട്.
വീണ്ടുമൊരു എലിമിനേഷന്‍ അരങ്ങേറുകയാണെന്നും ഇത്തവണ ഒന്നില്‍ കൂടുതല്‍ പുറത്തേക്ക് പോവേണ്ടി വന്നേക്കാമെന്നുമൊക്കെയായിരുന്നു മോഹന്‍ലാല്‍ എലിമിനേഷന് മുന്നോടിയായി പറഞ്ഞത്. രേഷ്മ, ദയ അശ്വതി, പ്രദീപ്, ജസ്ല മാടശ്ശേരി, വീണ നായര്‍, ഇവരായിരുന്നു ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടം നേടിയത്. ഇവരിലാരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ശനിയാഴ്ച മോഹന്‍ലാലും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയായി അദ്ദേഹം ദയ അശ്വതിക്കാണ് കൂടുതല്‍ വോട്ട് ലഭിച്ചതെന്നും വ്യക്തമാക്കിയിരുന്നു. എലിമിനേഷന്‍ ഇത്തവണ ഇല്ലെന്ന് ബിഗ് ബോസ് അറിയിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.
Recommended Video

എലിമിനേഷന്‍ ഇല്ല
എന്താണ് സംഭവിക്കാന്‍ പോവുന്നതെന്നതിനെക്കുറിച്ച്് തനിക്കും അറിയില്ലെന്നും ആകാംക്ഷയോടെയാണ് താനും കാത്തിരിക്കുന്നതെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഒന്നല്ല, ചിലപ്പോള്‍ അതിലധികം പേര്‍ പുറത്തേക്ക് പോയേക്കാമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു. കണ്ണിന് അസുഖമായതിന് പിന്നാലെയായാണ് പരീക്കുട്ടി ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയത്. ഇത്തരത്തില്‍ രേഷ്മയായിരിക്കുമോ പോവുന്നതെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം.

5 പേര്‍ പുറത്താണ്
ഇത്തവണ എവിക്ഷന്‍ ഇല്ലെന്നും 5 പേര്‍ പുറത്തല്ലേ, അവര്‍ വന്നിട്ട് എലിമിനേഷന്‍ നടത്താമെന്നും മോഹന്‍ലാല്‍ പറഞ്ഞതോടെയാണ് എലിമിനേഷന്‍ ഇല്ലെന്ന് എല്ലാവരും അറിഞ്ഞത്. കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്നായിരുന്നു ഇവരെ ബിഗ് ഹൗസില്‍ നിന്നും മാറ്റിയത്. അധികം വൈകാതെ ഇവര്‍ തിരിച്ചെത്തുമെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് ബിഗ് ബോസിലേക്ക് ഡോക്ടര്‍മാരുടെ സംഘം എത്തി പരിശോധന നടത്തിയത്.

പിന്നെന്തിന് വോട്ടിംഗ്?
മത്സരത്തില്‍ തുടരാന്‍ അര്‍ഹതയുള്ളവരേയും പുറത്തേക്ക് പോവുന്നവരേയും തീരുമാനിക്കുന്നതില്‍ പ്രേക്ഷകര്‍ക്ക് നിര്‍ണ്ണായ പങ്കുണ്ട്. നിങ്ങള്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം അവര്‍ കണ്ടോണ്ടിരിക്കുകയാണെന്ന് മോഹന്‍ലാല്‍ ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കാറുണ്ട്. എലിമിനേഷന്‍ നോമിനേഷന്‍ പുറത്തുവിട്ടതിന് പിന്നാലെയായിത്തന്നെ വോട്ടിംഗും തുടങ്ങാറുണ്ട്. എലിമിനേഷന്‍ ഇല്ലായിരുന്നുവെങ്കില്‍ പിന്നെന്തിനാണ് വോട്ടിംഗ് നടത്തിയതെന്നാണ് പ്രേക്ഷകരുടെ ചോദ്യം.

പ്രേക്ഷകര്‍ വിഡ്ഢികളോ?
ബിഗ് ബോസ് വിടാതെ കാണുന്ന പ്രേക്ഷകരെ വിഡ്ഢികളായാണോ അണിയറപ്രവര്‍ത്തകര്‍ കാണുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ചാനലിന്റെ ഫേസ്ബുക്ക് പേജിലും ഫാന്‍സ് ഗ്രൂപ്പുകളിലുമെല്ലാം ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാണ്. പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാറുണ്ടെന്നും അവര്‍ക്കാണ് പ്രാധാന്യമെന്നും പലയാവര്‍ത്തി ഉരുവിടുന്ന അവതാരകനും ചാനലും ഈ ചെയ്തത് ശരിയായില്ലെന്നാണ് ബിഗ് ബോസ് ആരാധകര്‍ പറയുന്നത്.

കണ്ണീര്‍പരമ്പരയായിരുന്നു ഭേദം
എലിമിനേഷന്‍ ഇല്ലെന്ന് അറിയിച്ചതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്ക് സര്‍പ്രൈസ് നല്‍കിയത്. പ്രിയപ്പെട്ടവരുടെ ശബ്ദം കേള്‍പ്പിക്കുകയായിരുന്നു അദ്ദേഹം. തൊട്ടതിനും പിടിച്ചതിനുമൊക്കെ കരയുന്നവര്‍ ഒന്നുകൂടി വികാരധീനരാവുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. കരയുന്നവരെ പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെയായാണ് വീണ്ടും കണ്ണീര്‍പ്പുഴ ഒരുക്കാനുള്ള അവസരം ബിഗ് ബോസ് നല്‍കിയത്.

ഇമോഷണല്‍ ട്രാക്കിലൂടെ
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം അവരവരുടേതായ ഗെയിം പ്ലാനുകളുണ്ട്. കഷ്ടപ്പാടുകളെക്കുറിച്ചും മറ്റും പറഞ്ഞ് കരഞ്ഞ് പ്രേക്ഷക മനസ്സിലേക്ക് ഇടിച്ച് കയറാനാണ് ഒരുവിഭാഗത്തിന്റെ് ശ്രമം. കൃത്യമായ ഗെയിം പ്ലാനുകളുമായി നീങ്ങുന്നതിനിടയില്‍ മറ്റെന്ത് സംഭവിച്ചാലും അത് ബാധകമല്ലെന്ന തരത്തിലാണ് മറ്് ചിലരുടെ പോക്ക്. മത്സരാര്‍ത്ഥികളുടെ കദനകഥകള്‍ കണ്ടും കേട്ടും മടുത്തിരിക്കുകയാണ് തങ്ങളെന്ന് ഒരുവിഭാഗം പ്രേക്ഷകര്‍ പറയുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
ബിഗ് ബോസുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളും ട്രോളുകളും കുറിപ്പുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. എലിമിനേഷന്‍ എന്ന പൊറാട്ടുനാടകത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. മത്സരാര്‍ത്ഥികളില്‍ ചിലരോട് പക്ഷപാതം കാണിക്കുന്നുവെന്ന തരത്തിലുള്ള കമന്റുകളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

രേഷ്മയെ പുറത്തുവിടാത്തതിന് കാരണം?
രേഷ്മയായിരിക്കും പുറത്തേക്ക് പോവുകയെന്നായിരുന്നു പലരും കരുതിയത്. കണ്ണിന് അസുഖം ബാധിച്ചതിന് പിന്നാലെയായി ബിഗ് ബോസ് താരത്തെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. കര്‍ശന നിബന്ധനകളോടെയാണ് തങ്ങള്‍ കഴിയുന്നതെന്ന് അസുഖബാധിതരായവര്‍ പറഞ്ഞിരുന്നു. രേഷ്മയെ അത്ര പെട്ടെന്ന് പുറത്തുവിടുന്നത് ബുദ്ധിമോശമായി മാറുമെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് ബോധ്യമുണ്ടെന്നും പ്രദീപ്-രേഷ്മ-ദയ വഴക്കുകളും വാദപ്രതിവാദങ്ങളും റേറ്റിംഗ് കൂട്ടുമെന്നും അതിനാലാണ് എലിമിനേഷന്‍ ഒഴിവാക്കിയതെന്നുമുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്.

വീണ പോയാല്‍?
അളിയാ, എന്ന് വിളിച്ച് എല്ലാവരേയും കരയിപ്പിക്കാനും ഇടയ്ക്ക് വഴക്കടിക്കാനുമൊക്കെയായി വീണ നായരും ബിഗ് ബോസില്‍ തുടരേണ്ടത് അത്യാവശ്യമാണെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് അറിയാം. പ്രേക്ഷക പിന്തുണയും വീണയ്ക്ക് അനുകൂലമായി വന്നേക്കാമെന്നുള്ള തോന്നലുകളും ബിഗ് ബോസിനുണ്ടെന്നും അതിനാലാണ് താരത്തെയും പുറത്തുവിടാത്തതെന്നുമാണ് പ്രേക്ഷകരുടെ കണ്ടെത്തലുകള്‍.

തമ്മിലടി തരംഗം
കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായ പുറത്തുള്ള കാര്യങ്ങളും വ്യക്തികളുമൊക്കെ ഇത്തവണ ബിഗ് ബോസില്‍ ചര്‍ച്ചാവിഷയമാവുന്നുണ്ട്. മുന്‍പരിചയമുള്ളവരാണ് മത്സരിക്കുന്നതും. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള തമ്മിലടി സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. പവനും സുജോയും മാത്രമല്ല പ്രദീപ്-ദിയ സംസാരത്തിനായും പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്.

സുജോയും പവനും
സുജോ മാത്യുവിന്റെ കസിനാണ് പവന്‍ ജിനോ തോമസ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു പവന്‍ ബിഗ് ബോസിലേക്ക് എത്തിയത്. മോഡിലിംഗും അഭിനയമോഹവുമൊക്കെയായി നടക്കുന്ന താരം തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. ടാസ്‌ക്കിനിടയില്‍ പ്രതിയോഗി പവനെതിരെ ഉപയോഗിച്ച ആയുധവും ഈ തുറന്നുപറച്ചിലായിരുന്നു. ഇതിന് പിന്നാലെയായാണ് പവനും സുജോയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്.


Click it and Unblock the Notifications