ഏഷ്യനെറ്റിന് ആദരാഞ്ജലികൾ, മോഹൻലാലിന് പൊങ്കാല, സോഷ്യൽ മീഡിയയിൽ താരമായി ഡോക്ടർ

സംഭവ ബഹുലമായ സംഭവ വികാസങ്ങൾക്കൊടുവിൽ രജിത്ത് കുമാർ ഹൗസ് വിട്ട് പുറത്ത് പോയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം രജിത്തിന്റെ വിലക്കിനെ കുറിച്ചായിരുന്നു. ടാസ്ക്കിനിടെയാണ് രജിത്ത് മറ്റൊരു മത്സരാർഥിയായ രേഷ്മയുടെ കണ്ണിൽ മുളകിന്റെ പേസ്റ്റ് തേച്ചത്. കണ്ണിന് അസുഖം ബാധിച്ച മത്സാർഥിയായിരുന്നു രേഷ്മ. ചികിത്സ പൂർത്തിയായതിന് ശേഷം വീണ്ടും ഷോയുടെ ഭാഗമാകുകയായിരുന്നു.

Recommended Video

Rajit army's cyber attack against mohanlal and asianet | Filmibeat Malayalam

ബിഗ് ബോസ് ഹൗസിലെ ഏറ്റവും ജനപിന്തുണയുളള മത്സരാർഥിയായിരുന്നു ഡോക്ടർ രജിത് കുമാർ. അതു കൊണ്ട് തന്നെ അദ്ദേഹത്തെ ഷോയിൽ നിന്ന് പുറത്താക്കിയതിൽ ആരാധകർക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. സമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത അതൃപ്തിയും വിയോജിപ്പും ഇവർ രേഖപ്പെടുത്തുന്നുണ്ട്. ഷോയ്ക്കെതിരേയും അവതാരകനായ മോഹൻലാലിനെതിരേയും കടുത്ത വിമർശനമാണ് ഉയരുന്നത്.

മോഹൻലാലിനെതിരെ ആരാധകർ

രജിത്ത് കുമാർ പുറത്തു പോയതിനു പിന്നാലെ മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ. അദ്ദേഹത്തിന്റെ ഫാൻസ് പോലും താരത്തിനെതിരെ വിമർശനം ഉന്നിച്ചിരിക്കുകയാണ്. താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ രൂക്ഷ വിമർശനമാണ് ഇതിനോടകം ഉയർന്നിരിക്കുന്നത്. അവതാരകൻ എന്ന നിലയിൽ മോഹൻലാൽ നീതിയുടെ ഭാഗത്ത്‌ നിന്നില്ല എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. പരിപാടിയുടെ മുഖമുദ്ര എന്ന നിലയിൽ നിങ്ങൾക്കും ഈ കാര്യത്തിൽ പങ്കുണ്ടെന്നും എന്തിനായിരുന്നു ഈ ചതിയ്ക്ക് കൂട്ട് നിന്നത് എന്നുമാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

65 ദിവസം കൊണ്ട്   നേടി

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെയാണ് പ്രേക്ഷകർ തങ്ങളുടെ രോക്ഷം പ്രകടിപ്പിക്കുന്നത്. മോഹൻലാലിനോട് ഒന്നേ പറയാൻ ഉള്ളു നിങ്ങൾ 40 വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഓളങ്ങളെക്കാൾ കൂടുതൽ 65 ദിവസം കൊണ്ട് സാറിന് ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും ഒരാൾ കമന്റ് ചെയ്യുന്നു. താങ്കളുടെ വില ഒരൊറ്റ ദിവസം കൊണ്ട് പോയി ... ഒന്നും പറയാൻ ഇല്ലെന്ന് പറഞ്ഞ് കുറ്റവാളിയെ പോലെ മടക്കി അയച്ച രജിത് സർ ,ജനങ്ങളുടെ മനസ്സിലെ രാജാവായിരുന്നു. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് നിമിഷങ്ങൾക്കൊണ്ട് താരത്തിന്റെ ഫേസ്ബുക്ക് പേജിൽ എത്തുന്നത്.

 ഏഷ്യനെറ്റിന് ആദരാഞ്ജലി

രജിത്ത് കുമാറിനെ ഷോയിലേയ്ക്ക് തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയയിൽ ക്യാംപെയ്ൻ നടക്കുകയായിരുന്നു. ഏഷ്യനെറ്റിന്റെ ഫേസ്ബുക്ക് പേജിലും ഡോക്ടറിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പോസ്റ്റുകൾ സജീവമായിരുന്നു. എന്നാൽ വാരന്ത്യം എപ്പിസോഡിന് ശേഷം പേജിൽ ആരാധകരുടെ വക വൻ പൊങ്കാലയാണ്. ഇനി മുതൽ ഷോ കാണില്ലെന്നും ഏഷ്യനെറ്റ് ബഹിഷ്കരിക്കുന്നു എന്നുമുള്ള കമന്റ് പ്രത്യക്ഷപ്പെടുന്നുണ്ട്. കൂടാതെ പഴയ ബിഗ് ബോസിലെ ചില രംഗങ്ങളുടെ സ്ക്രീൻ ഷോർട്ടുകളും ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 ടിവി തല്ലിപ്പൊട്ടിക്കുന്ന  ദൃശ്യം

രജിത് കുമാറിനെതിരെ ഇത്തരത്തിലുള്ള ഒരു നടപടി സ്വീകരിക്കുമെന്ന് പ്രേക്ഷകർ വിചാരിച്ചിരുന്നില്ല മോഹൻലാൽഎത്തുന്ന എപ്പിസോഡിൽ അദ്ദേഹം തിരികെ വരുമെന്നാണ് എല്ലാവരും ധരിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിനെ ഷോയിൽ നിന്ന് പുറത്താക്കിയത്. രജിത് പുറത്തായതിനെതിരെ ടിവി തകര്‍ത്ത് പ്രതിഷേധിക്കുകയാണ് ഒരാള്‍. ഈ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.മാഷ് എന്റെ ജീവനായിരുന്നു. ഇനി ഏഷ്യനെറ്റ് കാണില്ലെന്നും ഇതെന്റെ ബഹിഷ്കരണമാണെന്നും പറഞ്ഞു കൊണ്ടാണ് ഇയാൾ ടിവി എടുത്ത് എറിയുന്നത്. ബിഗ് ബോസ് മാഷിനോട് ചെയ്തത് നീതി കേടാണെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.

mohanlal

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X