രജിത് കുമാറിന്റെ യഥാർഥ എതിരാളി അടുത്ത സുഹൃത്ത്? ഉപദേശം ഡോക്ടറിന് തന്നെ പാരയായോ...

മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊണ്ട് ബിഗ് ബോസ് സീസൺ 2 ജൈത്രയാത്ര തുടരുകയാണ്. അഞ്ചാം വാരത്തിലേയ്ക്ക് കടക്കുമ്പോൾ മികച്ച പ്രേക്ഷക പിന്തുണയാണ് ഷോയ്ക്ക് ലഭിക്കുന്നത്. ആദ്യ സീസണിൽ നിന്ന് ഏറെ വ്യത്യാസ്തമായിട്ടാണ് രണ്ടാം സീസൺ ആരംഭിച്ചത്. മത്സരാർഥികളുടെ തിരഞ്ഞെടുപ്പ് പോലും ഏറെ ചർച്ച വിഷയമായിരുന്നു. ബിഗ് ബോസ് സീസൺ 2 അഞ്ചാം വാരം പൂർത്തിയാക്കുമ്പോൾ ഇതിലെ അംഗങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയാണ്.

ബിഗ് ബോസ് അംഗങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ മികച്ച സ്വീകാര്യതയായണ് ലഭിക്കുന്നത്. താരങ്ങളെ പിന്തുണച്ച് പ്രേക്ഷകരും രംഗത്തെത്താറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പിന്തുണയുളള താരമാണ് ഡോക്ടർ രജിത്ത് കുമാർ. അവതാരകനായ മോഹൻലാൽ തന്നെ രജിത് കുമാറിന്റ പ്രേക്ഷക പിന്തുണയെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഗെയിം മാറുകയാണ്. ഡോക്ടർ രജിത് കുമാറിന് ഒരു എതിരാളി ബിഗ് ബോസ് ഹൗസിൽ നിന്ന് ഉയർന്നു വരുകയാണ്.

രജിത് കുമാർ

ആദ്യ ആഴ്ച മുതൽ കഴിഞ്ഞ ആഴ്ചവരെ തുടർച്ചയായി ഡോക്ടർ രജിത് കുമാർ നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ പ്രേക്ഷക വോട്ടുകൾ ലഭിക്കുന്നതും രജിത് കുമാറാണ്. ആദ്യ ആഴ്ചയിൽ തന്നെ മോഹൻലാൽ രജിത്തിന്റെ പ്രേക്ഷക സ്വീകാര്യതയെ കുറിച്ച് പറഞ്ഞിരുന്നു. എലിമിനേഷൻ നടക്കവെയായിരുന്നു രജിത്ത് കുമാറിനെ പുറത്തുള്ള പ്രേക്ഷക പിന്തുണയെ കുറിച്ച താരം വെളിപ്പെടിത്തിയത്. കഴിഞ്ഞ തവണ വോട്ടിങ്ങിൽ ആദ്യ സ്ഥാനത്ത് രജിത് കുമാറായിരുന്നു. ബാക്കിയുള്ള മത്സരാർഥികളുമായി വലിയ മാർജിനിൽ വോട്ടിങ്ങ് വ്യത്യാസമുണ്ടായിരുന്നു.

 ആര്യ

രജിത് കുമാറിന് ശേഷം ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുളളത് നടി ആര്യയ്ക്ക് ആണ്. സോഷ്യൽ മിഡിയയിൽ ആര്യയുടെ പേരും ചർച്ചയാകാറുണ്ട്. രജിത് കുമാറിന് തൊട്ട് പിന്നാലെയാണ് ആര്യയുടെ സ്ഥാനം . കഴിഞ്ഞ തവണത്തെ എലിമിനേഷൻ രജിത് കുമാറിനൊപ്പം ആര്യയും ഉണ്ടായിരുന്നു. ആദ്യ സ്ഥാനം രജിത് കുമാർ നേടിയപ്പോൾ വോട്ടിങ്ങിൽ രണ്ടാം സ്ഥാനത്ത് ആര്യയായിരുന്നു.

ദയ  അശ്വതി

ബിഗ് ബോസ് നാലാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോൾ ഏറ്റവു കൂടുതൽ വോട്ട് ലഭിച്ചിരിക്കുന്നത് ദയ ആശ്വതിയ്ക്കാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു ദയയുടെ ബിഗ് ബോസ് എൻട്രി. തൊട്ടടുത്ത ആഴ്ച തന്നെ എലിമിനേഷനിൽ എത്തുകയും ചെയ്തിരുന്നു. വാരാന്ത്യത്തിൽ എത്തിയ മോഹൻലാൽ തന്നെയാണ് ദയയ്ക്ക് ലഭിച്ച വോട്ടിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഈ ആഴ്ച ഏറ്റവും കൂടുതല്‌ വോട്ട് ലഭിച്ചിരിക്കുന്നത് ദയയ്ക്ക് ആണെന്നും, അതിനാൽ തന്നെ ബിഗ് ബോസ് ഹൗസിൽ തുടരാം എന്നും മോഹൻലാൽ പറഞ്ഞിരുന്നു. ജസ്ല, പ്രദീപ്, രേഷ്മ, വീണ എന്നിവർക്കൊപ്പമാണ് ദയയും എലിമിനേഷനിൽ എത്തിയത്.

    പ്രേക്ഷകുടെ പ്രിയപ്പെട്ട താരങ്ങൾ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇക്കുറി ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും പ്രേക്ഷകരെ ഒരുപട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത താരങ്ങളുടെ മറ്റൊരും മുഖമാണ് ബിഗ് ബോസ് ഹൗസിനുള്ളിൽ കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X