സഹോദരിമാരുടെ വരവില്‍ ഡൗണായി ബിഗ് ബോസ് അംഗങ്ങൾ; ഗുണമായത് ഡോക്ടറിന്, കാരണം...

malayalam bigg boss season 2, malayalam bigg boss season 2 contestants list and names, bigg boss malayalam season 2 audition, bigg boss malayalam season 2 contestants list with photos, bigg boss malay

അമൃതയുടേയും അഭിരാമി സുരേഷിന്റേയും വരവോടെ ബിഗ് ബോസ് ഹൗസിൽ ഗംഭീര മാറ്റമാണ് ഉണ്ടായിരിക്കുന്നത്. മോഹൻലാൽ പറയുന്നതു പോലെ കളികൾ വേറെ ലെവൽ ആയിരിക്കുകയാണ്. അമ്പതാം ദിവസമായിരുന്നു വൈൽഡ് കാർഡ് എൻട്രിയിലൂടെ സഹോദരിമാരായ അമൃതയും അഭിരാമി സുരേഷും ബിഗ് ബോസിൽ എത്തിയത്. ഇവർക്കൊപ്പം കണ്ണിന് അസുഖം ബാധിച്ച് താൽക്കാലികമായി വീടിനുളളിൽ നിന്ന് പുറത്തു പോകേണ്ടി വന്ന അലസാൻഡ്രയും സുജോയും രഘുവും മടങ്ങി എത്തിയിരുന്നു.

വീട്ടിനുള്ളിൽ തിരികെ എത്തുന്നതിനും മുൻപ് തന്നെ മേഹൻലാൽ ഇവർക്കൊരു നിർദ്ദേശം നൽകിയിരുന്നു. നിങ്ങൾ കണ്ടിട്ടു പോയവരല്ല വീട്ടിനുളളിൽ ഉള്ളതെന്നും എട്ട് ആഴ്ചകൾ കൊണ്ട് ഒരുപാട് മാറിപ്പോയിട്ടുണ്ടെന്നും താരം മുന്നറിയിപ്പ് നൽകിയിരുന്നു. വീട്ടിലുള്ളവരെ പോലെ ഏറെ മാറ്റം ഇവർക്കും ഉണ്ടായിരുന്നു. അംഗങ്ങളുടെ മടങ്ങി വരവും പുതിയ ആളുകളുടെ എൻട്രിയും ബിഗ് ബോസ് ഹൗസിന്റെ ഗതി ആകെ മറ്റിയിട്ടുണ്ട്. ഇപ്പോൾ വീട്ടിലുള്ളവരുടെ ചർച്ച പുതിയ മത്സരാർഥികളെ കുറിച്ചാണ്. ഇവരുടെ വരവിൽ ആശങ്കയുളളവരും അസ്വസ്ഥരാകുന്നവരുമുണ്ട്.

Recommended Video

Bigg Boss Malayalam Seaon 2 Episode 54 Review | FilmiBeat Malayalam
   ടാസ്ക്കിൽ സജീവം

ബിഗ് ബോസ് ഹൗസിൽ പകുതി ദിനങ്ങൾ കഴിയുമ്പോഴാണ് അമൃതയും സഹോദരി അഭിരാമിയും ഹൗസിൽ എത്തുന്നത്. വന്ന ദിനം മുതൽ ടാസ്ക്കുകളിൽ ഇവർ സജീവമായിരുന്നു. ബിഗ് ബോസ് ഹൗസുമായും ടാസ്ക്കുകളുമായും ഇവർ വളരെ വേഗം തന്നെ പൊരുത്തപ്പെടുകയായിരുന്നു. ഇത് മറ്റുള്ള മത്സരാർഥികളിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. വന്ന് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കഴിയുമ്പോൾ തന്നെ അഭിരാമിയും അമൃതയും ഹൗസിനുള്ളിലെ ചർച്ച വിഷയമായിട്ടുണ്ട്.

  നെഗറ്റീവാണ്

‌ഇവളുമാർ വന്നതു മുതൽ തന്നെ താൻ ഡൗൺ ആണെന്ന് ആര്യ പറഞ്ഞു. ഫുക്രു, വീണ, ആര്യ എന്നിവർക്കിടയിൽ നടന്ന സംഭാഷണത്തിലാണ് അമൃതയും അഭിരാമിയും ചർച്ച വിഷയമായത്. അവര്‍ ഭയങ്കര നെഗറ്റീവാണെന്നായിരുന്നു ആര്യ പറഞ്ഞത്. അതെന്താ അങ്ങനെയെന്നും ആര്യയ ചോദിക്കുന്നു. വരുന്നവരൊക്കെ രജിത്തിനൊപ്പമേ നില്‍ക്കുകയുള്ളൂവെങ്കിലും അവര്‍ ബാലന്‍സ് ചെയ്താണ് നില്‍ക്കുന്നത്. ഇവര്‍ക്കതില്ലാത്തതാണ് അതിന് കാരണമെന്ന് ഫുക്രു പറഞ്ഞു. എന്നാല്‍ സൂരജ് അങ്ങനെയാണെന്ന് വീണ പറഞ്ഞപ്പോള്‍ അതുകൊണ്ടാണ് എനിക്ക് അവനോട് റെസ്പെക്ട് ഉള്ളതെന്നും ആര്യ പറഞ്ഞു.

 നമ്മൾ നെഗറ്റീവാണെന്ന്  തോന്നും


അവർ നമ്മളോട് മിണ്ടാതിരിക്കുമ്പോൾ നമ്മൾ നെഗറ്റീവ് ആണെന്നുള്ള തോന്നൽ മറ്റുള്ളവരിൽ ഉണ്ടാകും. ഇവർ വന്നപ്പോൾ വലിയ പ്രതീക്ഷയായിരുന്നു. അമൃത സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും അഭിരാമി ഭയങ്കര സ്ട്രോങ് ആയിരുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റൊക്കെ ഇടുമ്പോൾ വളരെ ബോൾഡായി തന്നെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുകയും നിലപാട് എടുക്കുകയും ചെയ്യുന്ന ആളായിരുന്നു. എന്നാൽ ഇപ്പോൾ എന്ത് പറ്റി എന്ന് അറിയില്ല. . എന്ത് വേണം എങ്ങനെ വേണം എന്നൊന്നും മനസിലാകുന്നില്ലെന്നായിരുന്നു വീണ പറഞ്ഞു.

 ഗുണം  രജിത്ത്  കുമാറിന്

അഭിരാമിയുടേയും അമൃതയുടേയും വരവ് ഏറ്റവും ഗുണം ചെയ്തത് ഡോക്ടർ രജിത് കുമാറിനാണ്. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ കേൾവിക്കാരെ ലഭിച്ചിരിക്കുകയാണ്. രജിത്തിനൊപ്പം ചേർന്ന് ഗെയിം കളിക്കുന്നില്ലെങ്കിലും ഡോക്ടറുമായി തർക്കങ്ങൾക്ക് ഇവർ മുതിരാറില്ല. അതിനാൽ തന്നെ ഇരുവരുടെയും നിലപാടിലും നിലനില്‍പ്പിലും രജിത് സന്തോഷവാനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X