പവന്റെ ഭാര്യ ഇത് കേൾക്കുന്നുണ്ടോ? മോളെ നിന്നെ നമിച്ചെന്ന് സൂരജ്! ബിഗ് ബോസിലെ ബഹളം കടുപ്പമേറുന്നു
ഗെയിമിന്റെ ഭാഗമായി ബിഗ് ബോസ് വീട്ടില്‍ നിരന്തരം ബഹളമായി കൊണ്ടിരിക്കുകയാണ്. സ്‌നേഹവും സമാധാനവുമെല്ലാം മാറി എല്ലാവരും മത്സര ചൂടിലേക്ക് ഇറങ്ങി തുടങ്ങി. ഇതോടെ കൈയ്യാങ്കളിയിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. കഴിഞ്ഞ ദിവസം മത്സരാര്‍ഥികള്‍ പലരും മാറി മാറി വഴക്ക് ഉണ്ടാക്കുന്നതായിരുന്നു കാണിച്ചത്. പ്രധാനമായും രജിത്ത് കുമാറും പവന്‍ ജിനോ തോമസുമായിരുന്നു കാരണക്കാര്‍.
കഴിഞ്ഞ ദിവസം കൊടുത്ത ലക്ഷ്യൂറി ബജറ്റ് ടാസ്‌കുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ പലതും. ഓരോരുത്തരും സ്വന്തമാക്കിയ നാണയങ്ങള്‍ മറ്റുള്ളവര്‍ മോഷ്ടിക്കുന്നതാണ് പ്രധാന പ്രശ്‌നം. പവന്‍ എല്ലാവരുടെയും കൈയില്‍ നിന്നും ഇത് തട്ടി എടുക്കുന്നു എന്നതാണ് മറ്റുള്ളവരുടെ ആരോപണം. ഒടുവില്‍ പവന്റെ ഭാര്യയോട് സൂരജ് ഒരു സന്ദേശം കൈമാറിയിരിക്കുകയാണ്.

ടാസ്‌കിന്റെ ഭാഗമായി പലരും നാണയങ്ങള്‍ മോഷ്ടിച്ചിരുന്നു. രജിതിന്റെ നാണയം മോഷ്ടിക്കപ്പട്ടതോടെയാണ് തര്‍ക്കം ആരംഭിക്കുന്നത്. പിന്നാലെ പവന്റേതും മോഷ്ടിക്കപ്പെട്ടു. എന്നാല്‍ ആരാണെന്ന് കണ്ട് പിടിക്കാന്‍ പറ്റിയില്ല. ഇതില്‍ സംശയിച്ച് പലരോടും ഇവര്‍ ദേഷ്യപ്പെട്ടിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. ഇതിന് ശേഷം ഓരോരുത്തരുടെയും കൈയില്‍ എത്ര നാണയങ്ങള്‍ ഉണ്ടെന്ന് ബിഗ് ബോസ് ചോദിച്ചിരുന്നു. തന്റെ നാണയം മോഷ്ടിക്കപ്പട്ടത് ടാസ്‌കിനിടയിലാണെന്ന് സ്ഥാപിക്കാന്‍ രജിത്തിന് സാധിച്ചില്ല. ഇതിനിടെയാണ് പവന്‍ സൂരജിന് നേരെ തിരിയുന്നത്.

വളരെ കൂടുതല്‍ നാണയങ്ങള്‍ സൂരജിന്റെ കൈയിലുണ്ടായിരുന്നു. ഇത് മനസിലാക്കി സൂരജിന്റെ സഞ്ചി പവന്‍ നോട്ടമിട്ടിരുന്നു. അവസരം കിട്ടിയപ്പോള്‍ കൈയില്‍ നിന്ന് തട്ടിപ്പറിച്ചെടുക്കാനുള്ള ശ്രമവും നടന്നു. ഇത് മത്സരാര്‍ഥികള്‍ പലരും നേരിട്ട് കാണുകയും ചെയ്തിരുന്നു. ഇതോടെ വീട്ടിലുള്ള മറ്റുള്ളവരും ഇരുവര്‍ക്കും ചുറ്റും കൂടി. എല്ലാവരും സൂരജിന് പിന്തുണ കൊടുതത്‌പ്പോള്‍ രജിത് കുമാര്‍ മാത്രം പവനൊപ്പം നിന്നു. നാണയങ്ങള്‍ തട്ടി എടുത്തെങ്കിലും അതില്‍ തന്റെ ഭാഗത്ത് ന്യായമുണ്ടെന്ന വാദത്തില്‍ പവനും ഉറച്ച് നിന്നിരുന്നു.

നിന്നെ ഞാന്‍ തൊട്ടോ, ശരീരത്ത് പിടിച്ചോ? എന്നൊക്കെ സൂരജ് പവനോട് ചോദിക്കുന്നു. പവന്‍ കളിയുടെ നിയമങ്ങള്‍ തെറ്റിക്കുകയാണെന്ന് ആരോപിച്ച് വീണ്ടും ബഹളം കൂടി. ഇടയ്ക്ക് സംസാരിക്കാനെത്തിയ വീണയോട് തരത്തില്‍ പോയി കളിക്കാന്‍ പറഞ്ഞ് പവന്‍ ആക്രശിച്ചു. ഇതിനിടെയില്‍ തന്റെ ഭര്‍ത്താവിന്റെ പേര് പവന്‍ വലിച്ചിഴച്ചെന്ന് വീണ ചൂണ്ടി കാണിച്ചു. എന്റെ ഭര്‍ത്താവ് ജോലിയ്ക്ക് പോകുന്നുണ്ട്. എന്നെ അന്തസ്സായിട്ട് നോക്കുന്നുണ്ടെന്ന് മുഖത്തടിച്ചത് പോലെ വീണ മറുപടിയും കൊടുത്തു.

ഇതോടെ തന്റെ ഭാര്യയുടെ പേര് ഇതിലേക്ക് വലിച്ചിഴച്ചെന്ന് പരാതിയുമായി പവനും എത്തി. കഴിഞ്ഞ ടാസ്‌കില്‍ ഇതേ വിഷയം സംസാരിച്ച് കണ്ണീര്‍ വാര്‍ത്ത പവന്‍ ഇതേ സഹതാപമുണ്ടക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് മറ്റുള്ളവരും ആരോപിച്ചു. ഞാന്‍ മോഷ്ടിച്ചത് തന്നെയാ, നീ എന്താണെന്ന് വെച്ചാല്‍ ചെയ്യൂ... എന്ന് പറഞ്ഞാണ് വീണ അവിടെ നിന്നും പോയത്. എങ്കിലും പവന്‍ ഭീഷണിയുടെ സ്വരത്തില്‍ വീണ്ടും സംസാരിക്കുകയായിരുന്നു. ഇതോടെ 'ബിഗ് ബോസ് എന്തായിത്? ഞങ്ങളെ കൊല്ലനായിട്ടാണോ ഇവനെ ഇവിടെ കൊണ്ട് വന്നതെന്ന്' ക്യാമറയുടെ മുന്നിലേക്ക് വന്ന് ഫുക്രു ചോദിച്ചിരുന്നു.
Recommended Video

ബഹളത്തിനിടയിലും അന്തസ് വേണമെന്ന് രജിത് ആവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടേയിരുന്നു. തനിക്കെതിരെ സംസാരിക്കുന്നവരെ അവഹേളിച്ചും ബഹളം വെച്ച് കൊണ്ടുമായിരുന്നു പവന്‍ പോയത്. ഒടുവില്‍ ഇവന്റെ ഭാര്യ എങ്ങനെ ഇവനെ സഹിക്കുന്നു എന്നായിരുന്നു സൂരാജ് ആത്മഗതമായി പറഞ്ഞത്. 'അവന്റെ ഭാര്യ കേള്‍ക്കുന്നുണ്ടെങ്കില്‍, മോളെ... നിന്നെ ഞാന്‍ നമിച്ചു' എന്ന് ക്യാമറയില്‍ നോക്കി കൊണ്ട് സൂരജ് പറഞ്ഞിരുന്നു.


Click it and Unblock the Notifications











