ആര്യ മികച്ച നടി! വ്യക്തിത്വമില്ലാത്തത് ഇവര്‍ക്ക്! അവാര്‍ഡ് പ്രഖ്യാപിച്ച് ബിഗ് ബോസ്! കാണൂ!

വ്യത്യസ്തമായ സംഭവങ്ങളും ടാസ്‌ക്കുകളുമാണ് ബിഗ് ബോസില്‍ നടക്കുന്നത്. പ്രവചനാതീതമായ കാര്യങ്ങളാണ് മിക്കപ്പോഴും പരിപാടിയില്‍ നടക്കുന്നത്. അതാത് ദിവസത്തെ എപ്പിസോഡിന് മുന്നോടിയായി പ്രമോ വീഡിയോയുമായും അണിയറപ്രവര്‍ത്തകര്‍ എത്താറുണ്ട്. മൂന്നാം വാരത്തിലേക്ക് എത്തിയ പരിപാടിയില്‍ നിന്നും രണ്ട് പേരാണ് പുറത്തേക്ക് പോയത്. എലിമിനേഷനിലൂടെയായിരുന്നു രാജിനി ചാണ്ടി പുറത്തേക്ക് പോയത്. ആരോഗ്യകരമായ പ്രശ്‌നങ്ങളെത്തുടര്‍ന്നായിരുന്നു സോമദാസ് ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയത്. രണ്ട് പേര്‍ പോയതോടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കുള്ള സാധ്യതകളുണ്ടെന്നുള്ള ചര്‍ച്ചകളും സജീവമാണ്.

അപ്രതീക്ഷിത ട്വിസ്റ്റുകളും ടാസ്‌ക്കുകളും മാത്രമല്ല രസകരമായ കാര്യങ്ങളും ബിഗ് ബോസില്‍ നടക്കുന്നുണ്ട്. അത്തരത്തിലൊരു സംഭവമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. ബിഗ് ബോസ് പ്രഖ്യാപിച്ച രസകരമായ അവാര്‍ഡ് വിവാരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സുരേഷായിരുന്നു ഈ അവാര്‍ഡിനെക്കുറിച്ച് വ്യക്തമാക്കിയത്. ബിഗ് ബോസ് ഫിലിം അവാര്‍ഡ് നൈറ്റാണ് നടക്കാന്‍ പോവുന്നത്. സ്വഭാവ സവിശേഷത കൊണ്ടും പ്രകടന മികവ് കൊണ്ടും നിങ്ങള്‍ക്ക് പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ടാവാം. ബിഗ് ബോസിലും നിങ്ങള്‍ക്ക് അത്തരത്തിലുള്ള പുര്‌സകാരങ്ങള്‍ നല്‍കുകയാണ്. നിങ്ങള്‍ തന്നെയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കേണ്ടതെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു.

Recommended Video

Bigg Boss Malayalam Season 2 Day 19 Review | FilmiBeat Malayalam
നായകനായി പ്രദീപ്

നായകനായി പ്രദീപ്

സുമുഖനും സുന്ദരനും ചുറുചുറുക്കുള്ളവനും മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടുന്നവനും ഏതൊരു കാര്യത്തിനും സ്വന്തമായി അഭിപ്രായമുള്ളവനും തുടങ്ങി ഹീറോയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചുള്ള ലഘുവിവരണവും ബിഗ് ബോസ് നല്‍കിയിരുന്നു. ആര്‍ ജെ രഘുവായിരുന്നു അവാര്‍ഡ് നിശയുടെ അവതാരകന്‍. പ്രദീപിനായിരുന്നു ഹീറോയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

നായികയായത് ആര്യ

നായികയായത് ആര്യ

ലാവണ്യവതിയും സാമര്‍ത്ഥ്യക്കാരിയും എല്ലാവരും ബഹുമാനിക്കുന്നവളും, സ്വന്തമായി നിലപാടുള്ളവളും താന്‍ എന്തുചെയ്താലും തെറ്റാകില്ലെന്ന് ബോധ്യമുള്ളവളും എന്നാല്‍ തന്റെ വിജയത്തിനായി ഒപ്പം നില്‍ക്കുന്നവരെപ്പോലും ഉപയോഗിക്കാന്‍ മടിയില്ലാത്തവളും എന്നായിരുന്നു നല്‍കിയ വിശദീകരണം. ആര്യയ്ക്കായിരുന്നു ഈ പുരസ്കാരം ലഭിച്ചത്.

പരീക്കുട്ടിയും തെസ്നി ഖാനും

പരീക്കുട്ടിയും തെസ്നി ഖാനും

സ്വന്തമായി ഒന്നും ചെയ്യാത്ത വീട്ടില്‍ ഒരു പ്രഭാവവും ഉണ്ടാക്കാത്ത സ്വയം ശബ്ദമുയര്‍ത്താത്ത വ്യക്തിത്വമില്ലാത്ത വ്യക്തി. ജൂനിയര്‍ ആര്‍ടിസ്റ്റ് വിഭാഗത്തിലുള്ള അവാര്‍ഡിന്‍രെ മാനദണ്ഡം ഇതായിരുന്നു. ആദ്യം നല്‍കിയ പുരസ്കാരവും ഇതായിരുന്നു. വനിതകളില്‍ നിന്നും തെസ്നിഖാനും പുരുഷന്‍മാരില്‍ നിന്നും തെസ്നിഖാനുമായിരുന്നു ഈ പുരസ്കാരം നേടിയത്.

പരീക്കുട്ടിക്ക് ഹാട്രിക്

പരീക്കുട്ടിക്ക് ഹാട്രിക്

ഡ്രാമ കിങ്ങിനും ഡ്രാമ ക്വീനിനമുള്ള പുരസ്കാരവും ബിഗ് ബോസ് നല്‍കിയിരുന്നു. വീണ നായരും പരീക്കുട്ടിയുമായിരുന്നു ഈ വിഭാഗത്തിലെ ജേതാക്കള്‍. സപ്പോര്‍ട്ടിങ് ക്യാരക്ടറായെത്തിയത് തെസ്നി ഖാനായിരുന്നു. തെസ്നിക്ക് രണ്ടാമത്തെ പുരസ്കാരം ലഭിച്ചപ്പോള്‍ പരീക്കുട്ടിയും ഹാട്രിക് തികയ്ക്കുകയായിരുന്നു.

രേഷ്മയും സുജോയും

രേഷ്മയും സുജോയും

അപ്കമിങ് സ്റ്റാറിലെ പുരസ്കാരമായിരുന്നു രേഷ്മയ്ക്കും സുജോയ്ക്കും ലഭിച്ചത്. ഈ വിഭാഗത്തിലെ അവാര്‍ഡ് തീരുമാനിക്കുന്നതിനായി ബിഗ് ബോസ് നല്‍കിയ നിര്‍ദേശം ഇതായിരുന്നു. വീട്ടില്‍ ഇതുവരെ ശബ്ദമുയര്‍ത്താത്ത ശാന്തസ്വഭാവത്തിന് ഉടമയായ ഏത് സാഹചര്യവുമായും പൊരുത്തപ്പെടുന്ന എന്നാല്‍ ഏത് നിമിഷവും വീടിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ കെല്‍പ്പുള്ളതുമായ വ്യക്തി.

മറ്റുള്ളവര്‍ക്ക് ലഭിച്ചത്

മറ്റുള്ളവര്‍ക്ക് ലഭിച്ചത്

ബിഗ്‌ബോസ് വീട്ടിലെ ഡയറക്ടര്‍, ഈ അവാര്‍ഡ് വീണയും ഫുക്രുവുമാണ് നേടിയത്. പിന്നാലെ വില്ലന്‍-വില്ലത്തി അവാര്‍ഡുകളാണ് നല്‍കിയത്. ബാഡ് വുമണ്‍, ബാഡ്മാന്‍ എന്നായിരുന്നു ഈ അവാര്‍ഡിന് പേരിട്ടത്. അലക്‌സാന്‍ഡ്രയും രജിത്തുമായിരുന്നു ഈ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയത്. അവാര്‍ഡ് നിശ കഴിഞ്ഞതിന് പിന്നാലെയായി എല്ലാവരും ഇത് വെച്ച് കളിയാക്കുമോയെന്നായിരുന്നു എല്ലാവരും ഭയന്നത്. എന്നാല്‍ അത്തരത്തിലുള്ള സംഭവങ്ങളൊന്നുമുണ്ടായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X