രജിത്ത് കുമാറിനെയാണ് കൂടുതലിഷ്ടം! ആരും ഫേക്കല്ല! ബിഗ് ബോസ് സീസണ്‍ രണ്ടിനെക്കുറിച്ച് ശ്രിനിഷ്!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസിലെത്തിയതോടെയാണ് ഇരുവരും പ്രണയത്തിലായതും പിന്നീട് വിവാഹിതരായതും. ശക്തമായ പിന്തുണയാണ് ഇവര്‍ക്ക് ആരാധകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസിന് ശേഷവും ഇവരുടെ ഫാന്‍സ് പേജുകളും ഗ്രൂപ്പുകളുമൊക്കെ സജീവമാണ്. സത്യ എന്ന പെണ്‍കുട്ടിയിലൂടെയാണ് ശ്രിനിഷ് അരവിന്ദ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. പ്രണയം, അമ്മുവിന്‍റെ അമ്മ തുടങ്ങിയ സീരിയലുകളുമായാണ് നേരത്തെ ശ്രിനിഷ് എത്തിയത്.

സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പര മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. ബോളിവുഡ് സിനിമയുമായാണ് പേളി മാണി ഇനി എത്തുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയുമായും പേളി മാണി എത്തുന്നുണ്ട്. ഇതാദ്യമായാണ് ഒരു തമിഴ് ചാനലില്‍ താരം പരിപാടി അവതരിപ്പിച്ചത്. ശ്രീനിയാണ് തന്നെ തമിഴ് പഠിപ്പിക്കുന്നതെന്ന് താരം പറഞ്ഞിരുന്നു. തമിഴ് സംസാരിക്കാന്‍ അറിയാമെങ്കിലും ഇതാദ്യമായാണ് താനൊരു തമിഴ് പരിപാടി അവതരിപ്പിക്കുന്നതെന്നും അതില്‍ ആശങ്കയുണ്ടെന്നും താരം പറഞ്ഞിരുന്നു. ശക്തമായ പിന്തുണയാണ് ആരാധകര്‍ താരത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് രണ്ട് തുടങ്ങി നാളുകള്‍ പിന്നിടുന്നതിനിടയില്‍ പരിപാടിയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ബിഗ് ബോസ് കാണാറുണ്ട്

ബിഗ് ബോസ് കാണാറുണ്ട്

കാത്തിരിപ്പിനൊടുവിലായി ബിഗ് ബോസ് സീസണ്‍ രണ്ട് എത്തിയപ്പോള്‍ താനും ഈ പരിപാടി കാണാറുണ്ടെന്ന് ശ്രിനിഷ് അരവിന്ദ് പറഞ്ഞിരുന്നു. സമയം കിട്ടുന്നതിനിടയിലെല്ലാം താന്‍ വിടാതെ ബിഗ് ബോസ് കാണാറുണ്ട്. വ്യത്യസ്തമായ സംഭവ വികാസങ്ങളും ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുകയാണ് പരിപാടി. ആദ്യഭാഗത്തിലെ മത്സരാര്‍ത്ഥിയായ ശ്രിനിഷ് ഇപ്പോള്‍ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.

Recommended Video

Bigg Boss Malayalam : Rajith kumar talking about his mother | FilmiBeat Malayalam
ആദ്യ സീസണും ഇപ്പോഴത്തേതും തമ്മിലുള്ള വ്യത്യാസം

ആദ്യ സീസണും ഇപ്പോഴത്തേതും തമ്മിലുള്ള വ്യത്യാസം

ഫേസ്ബുക്കിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു താരം ബിഗ് ബോസിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. ബിഗ് ബോസ് ആദ്യ സീസണും രണ്ടാമത്തെ സീസണും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ആരാധകര്‍ ചോദിച്ചപ്പോള്‍ സീസണ്‍ ഒന്ന് എന്റെ ജീവിതമായിരുന്നുവെന്നും രണ്ടാമത്തേത് എന്റര്‍ടൈന്‍മെന്‍റ് റിയാലിറ്റി ഷോയാണെന്നുമായിരുന്നു ശ്രിനിഷ് പറഞ്ഞത്.

രജിത് കുമാറിനോടാണ് ഇഷ്ടം

രജിത് കുമാറിനോടാണ് ഇഷ്ടം

രജിത്ത് കുമാറിനെയാണ് തനിക്കേറെ ഇഷ്ടമെന്നും ശ്രിനിഷ് നേരത്തെ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സ്വയം വിശകലനം ചെയ്യുന്നത് കാണാറുണ്ട്. സ്വയം സംസാരിക്കുന്ന പതിവുണ്ട് തനിക്കെന്നും അങ്ങനെയാണ് പല കാര്യങ്ങളും പരിഹരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രജിത് കുമാറുമായി യോജിച്ച് പോവാനാവില്ലെന്ന് വ്യക്തമാക്കിയായിരുന്നു മര്റ് ചിലര്‍ എത്തിയത്.

പേളിയെ കണ്ടപ്പോള്‍

പേളിയെ കണ്ടപ്പോള്‍

പേളി മാണിയെ ആദ്യമായി കണ്ടപ്പോള്‍ എന്ത് തോന്നിയെന്ന ചോദ്യത്തിനും താരം മറുപടി നല്‍കിയിരുന്നു. വ്യത്യസ്തമായ ഹെയര്‍ സ്റ്റൈലാണല്ലോ ഇതെന്നായിരുന്നു ചിന്തിച്ചത്. ചുരുളമ്മയെന്നായിരുന്നു പിന്നീട് ശ്രീനി പേളിയെ വിളിച്ചത്. ബിഗ് ബോസില്‍ നിന്നും തനിക്ക് പുറത്ത് പോവണമെന്ന് പറഞ്ഞായിരുന്നു പേളി ആദ്യവാരത്തില്‍ എത്തിയത്. ശ്രിനിഷ് അരവിന്ദും അരിസ്റ്റോ സുരേഷുമായിരുന്നു താരത്തിന് ശക്തമായ പിന്തുണ നല്‍കിയത്. പിന്നീട് ശ്രീനിയും പേളിയും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ഇതിന് പിന്നാലെയായാണ് ആ ബന്ധം പ്രണയമായി മാറിയതും ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതും.

ആരും ഫേക്കല്ല

ആരും ഫേക്കല്ല

ഇപ്പോഴത്തെ മത്സരാര്‍ത്ഥികളില്‍ ആരെയാണ് ഫേക്കായി തോന്നിയതെന്ന ചോദ്യവും ശ്രീനിക്ക് നേരെ ഉയര്‍ന്നുവന്നിരുന്നു. ഇക്കാര്യത്തിന് മറുപടിയുമായും താരമെത്തിയിരുന്നു. ആരും ഫേക്കല്ലെന്നും അവരുടെ യഥാര്‍ത്ഥ ജീവിതവുമാണ് തങ്ങള്‍ കാണുന്നതെന്നുമായിരുന്നു താരം പറഞ്ഞത്. ബിഗ് ബോസ് ഗ്രാന്‍റ് ഫിനാലെയ്ക്ക് തൊട്ടുമുന്‍പായാണ് ശ്രിനിഷ് അരവിന്ദ് പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. സാബുമോനായിരുന്നു പരിപാടിയില്‍ വിജയിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X