രജിത്തേട്ടന്‍ പോകുന്നത് വരെ തെറിവിളിച്ചു! ഇപ്പോ പ്ലേറ്റ് മാറ്റി! ദയയ്‌ക്കെതിരെ സുജോയും രഘുവും
ബിഗ് ബോസില്‍ രജിത്ത് കുമാര്‍ പുറത്തായ ശേഷം അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മല്‍സരാര്‍ത്ഥികളെല്ലാം നിലനില്‍പ്പിനായുളള പോരാട്ടത്തിലാണ്. ഷോയില്‍ ഇപ്പോഴും ഗ്രൂപ്പ് തിരിഞ്ഞുളള ഗെയിമാണ് എല്ലാവരും കളിച്ചുകൊണ്ടിരിക്കുന്നത്. രജിത്ത് പോയ ശേഷവും രഘു, സുജോ, സാന്‍ഡ്ര, അമൃത അഭിരാമി തുടങ്ങിയവര്‍ ഒറ്റക്കെട്ടായി നിന്നാണ് കളിക്കുന്നത്.
മറുവശത്ത് ആര്യ, ഫുക്രു, പാഷാണം ഷാജി, എലീന, ദയ തുടങ്ങിയവര്‍ മറ്റൊരു ടീമായും കളിക്കുന്നു. ബിഗ് ബോസില്‍ നിന്നും രജിത്ത് പോയതില്‍ കൂടുതല്‍ സങ്കടപ്പെട്ടത് ദയ തന്നെ ആയിരുന്നു. മാഷുമായി പിണക്കത്തില്‍ ആയിരുന്നെങ്കിലും പഴയ ഇഷ്ടം ഇപ്പോഴുമുണ്ടെന്ന് ദയ പറഞ്ഞിരുന്നു. ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡുകളിലെല്ലാം രജിത്ത് സാറിനെ ഓര്‍ത്ത് ദയ സങ്കടപ്പെട്ടിരുന്നു.

ദയയെക്കുറിച്ച് കഴിഞ്ഞ ദിവസം രഘുവും സുജോയും തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നു. രജിത്ത് പോയ ശേഷം ദയയ്ക്കുണ്ടായ മാറ്റത്തെക്കുറിച്ചാണ് ഇരുവരും സംസാരിച്ചത്. രേഷ്മയോട് രജിത്ത് കാണിച്ചത് ശരിയായില്ലെന്ന് പറഞ്ഞ ദയ പുളളി പുറത്തായപ്പോള്‍ ആ സെക്കന്റില്‍ എന്തൊരു കരച്ചില്‍ ആയിരുന്നുവെന്ന് സുജോ പറഞ്ഞു.

ഇവിടെ നിന്ന് അങ്ങോട്ട് നോക്കിയിരിക്കുന്നു. ടീ ഷര്‍ട്ടെടുത്ത് കയ്യില്‍ വെക്കുന്നു. അങ്ങനെ എന്തൊക്കെയാണ് ദയ കാട്ടിക്കൂട്ടിയത്, സുജോ രഘുവിനോട് പറഞ്ഞു. മുന്‍പ് തന്നോട് ദയ പറഞ്ഞ കാര്യത്തെക്കുറിച്ച് രഘുവും വിശദീകരിച്ചു. ഇന്ന് ഞാന്‍ പുറത്തേക്ക് പോകുമ്പോ എയര്‍പോര്‍ട്ടില്‍ വെച്ച് മാഷെ കാണാമല്ലോയെന്ന്, മൂപ്പത്തി വിചാരിച്ചത് ശനിയാഴ്ചയും വോട്ടിങ്ങുണ്ടെന്നാണ്.

മാഷിനെക്കുറിച്ച് പറഞ്ഞാല്‍ വോട്ട് കിട്ടുമെന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്. രഘു സുജോനോട് പറഞ്ഞു. ആര്യയടക്കമുളളവര്‍ക്ക് ദയ ചേച്ചിയോട് ഇപ്പോ എന്ത് സ്‌നേഹമാണെന്ന് അറിയോ എന്ന് സുജോ പറഞു. ദയ ചേച്ചിയുടെ ബോഡിഗാര്‍ഡ് പണി ഇപ്പോള്‍ ഫുക്രു ഏറ്റെടുത്തിരിക്കുകയാണ്.

നമ്മള്‍ ആരെങ്കിലും ഈ ആഴ്ച പോയാല്‍ അവന് ദയ ചേച്ചിയെ വെച്ച് രക്ഷപ്പെടാമല്ലോ എന്നായിരുന്നു രഘു പറഞ്ഞത്. രഘു പറഞ്ഞത് ശരിവെച്ച സുജോ ഒരു ബ്രോയിലര്‍ കോഴിയെ പോലെ ചേച്ചിയെ വളര്‍ത്തുകയാണെന്ന് ആരോപിച്ചു. കഴിഞ്ഞ ദിവസം ദയ രഘുവിനെ നോമിനേറ്റ് ചെയ്തിരുന്നു. പിന്നാലെ രഘുവും ദയയെ തന്നെ നോമിനേറ്റ് ചെയ്തു.

അതേസമയം എലീന, പാഷാണം ഷാജി തുടങ്ങിയവരെയാണ് സുജോ നോമിനേറ്റ് ചെയ്തിരുന്നത്. ഇത്തവണ കണ്‍ഫെഷന്‍ റൂമിന് പുറത്തുവെച്ചാണ് ബിഗ് ബോസ് നോമിനേഷന്‍ നടത്തിയത്. ഇത്തവണ ഫുക്രു ഒഴികെ ബാക്കി എല്ലാവരും നോമിനേഷനില്‍ ഉള്‍പ്പെട്ടിരുന്നു. ഫുക്രു ഒഴികെ ഓള്‍ സ്റ്റാന്‍ഡ് അപ്പ് എന്ന് ബിഗ് ബോസ് പറഞ്ഞത് മല്‍സരാര്‍ത്ഥികളില്‍ ചിരിയുണര്‍ത്തി.

ഓരോ എപ്പിസോഡുകള്‍ കഴിയുന്തോറും വേറെ ലെവല്‍ കളികളാണ് ബിഗ് ബോസില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തവണത്തെ എലിമിനേഷനില്‍ ആരായിരിക്കും പുറത്തുപോവുകയെന്ന് എല്ലാവരും ആകാംക്ഷകളോടെ ഉറ്റുനോക്കുന്നൊരു കാര്യമാണ്. നാല് ആഴ്ചകള്‍ മാത്രമാണ് ഇനി ഫൈനലിനുളളത്. ഇത്തവണയും പ്രേക്ഷകരുടെ വോട്ടിംഗ് മല്‍സരാര്‍ത്ഥികള്‍ നിര്‍ണായകമായി മാറും.


Click it and Unblock the Notifications