പേര്‍ളി മാണി-ശ്രീനിഷ് ദമ്പതികള്‍ക്ക് ശേഷം ബിഗ് ബോസിലെ അടുത്ത കമിതാക്കള്‍! സാന്ദ്രയും സുജോയും തുടങ്ങി
പേര്‍ളി മാണി-ശ്രീനിഷ് ദമ്പതികള്‍ക്ക് ശേഷം ബിഗ് ബോസിലെ അടുത്ത പ്രണയിതാക്കള്‍ ആരൊക്കെയാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതിന് സാധ്യത കല്‍പ്പിക്കുന്ന രണ്ട് മത്സരാര്‍ഥികള്‍ സുജോ മാത്യൂവും അലക്‌സാന്‍ഡ്രയുമാണ്. രജിത്താണ് ഇരുവരും തമ്മില്‍ പ്രണയമുണ്ടെന്ന് കണ്ടെത്തിയത്. ഇപ്പോള്‍ ബിഗ് ബോസും ഇവരെ കമിതാക്കള്‍ ആക്കിയിരിക്കുകയാണ്.
ബിഗ് ബോസിലെ പുതിയ ടാസ്‌കിന്റെ ഭാഗമായിട്ടായിരുന്നു വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഒളിച്ചോടുന്ന കമിതാക്കളായി സാന്ദ്രയും സുജോയും എത്തിയത്. ഇരുവരെയും രജിത്തിന്റെ കഥാപാത്രമായ നമ്പൂതിരി ഏറെ വിമര്‍ശിക്കുന്നതും ശപിക്കുന്നതും കാണാം. രസകരമായ കാര്യം ബിഗ് ബോസിലൂടെ വീണ്ടുമൊരു പ്രണയത്തിനുള്ള സാധ്യതയാണ് ഇപ്പോള്‍ തുറന്നിട്ടിരിക്കുന്നതെന്നാണ്.

Recommended Video
ഇന്നത്തെ എപ്പിസോഡില്‍ ശ്രദ്ദേയമായ മറ്റൊരു കാര്യം മഞ്ജുവിനെതിരെ ഗുരുതര ആരോപണവുമായി രജിത്ത് എത്തിയതാണ്. പരീക്കുട്ടിയോട് ആണ് മഞ്ജുവിനെ സൂക്ഷിക്കണമെന്നും ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കാരണം സഹിതം രജിത്ത് പറഞ്ഞത്. ടാസ്‌കിന്റെ ഭാഗമായി പരീക്കുട്ടിയും മഞ്ജുവും ഒന്നിച്ചായിരുന്നു. ശേഷം അടുക്കളയില്‍ നിന്നും ഒറ്റയ്ക്ക് സംസാരിച്ചും രജിത്ത് മഞ്ജുവിനെ കുറിച്ച് പറഞ്ഞു.
നിന്റെ കളി എന്റെ അടുത്ത് നടക്കില്ല. നിന്നെക്കാള്‍ വലിയ കളി ഞാന്‍ കണ്ടിട്ടുണ്ട്. ഇനി നിന്റെ മുഖത്ത് പോലും നോക്കില്ല. മഞ്ജുവിനെ ഞാന്‍ ഫുള്‍ അവഗണിക്കും. അവള്‍ അപകടകാരിയാണ്. മഞ്ജു വരുമ്പോള്‍ ഓടി ഒളിക്കും. പുറകോട്ട് ഒരു പിന്മാറ്റം യുദ്ധത്തിലെ തന്ത്രമാണെന്നും രജിത്ത് പറയുന്നു.


Click it and Unblock the Notifications