അവൻ എന്ത് പണിയാണ് കാണിച്ചത്... പവനെ വിമർശിച്ച് സുജോ മാത്യൂ
കണ്ണിന് അസുഖം ബാധിച്ച് ബിഗ് ബോസ് ഹൗസിൽ നിന്ന് താൽക്കാലികമായി പുറത്തു പോയ രഘു, അലക്സാൻഡ്ര, സുജോ എന്നിവർ ഹൗസിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. അമ്പതാം ദിവസമായിരുന്നു ഇവർ ഹൗസിനുളളിൽ എത്തിയത്. വീട്ടിനുള്ളിൽ എത്തി എല്ലാവരേയും കണ്ടതിനു ശേഷം ഏറ്റവും കൂടുതൽ ചോദിച്ചത് ബന്ധുവായ പവൻ ജിനോ തേമസിനെ കുറിച്ചാണ്. പാഷാണം ഷാജിയോടായിരുന്നു പവനെ കുറിച്ച് ചോദിച്ചത്.

പവൻ എന്നാണ് പോയതെന്നും തിരിച്ച് വരില്ലേ എന്നുമാണ് സുജേയ്ക്ക് അറിയേണ്ടത്. നിങ്ങളോടൊപ്പം തന്നെ അവനും ചികിത്സയ്ക്കായി പോയിരുന്നു. കുറച്ച് ദിവസത്തിന് ശേഷം മടങ്ങി വരുകയും ചെയ്തു. പിന്നിട് നടുവേദനയാണെന്ന് പറഞ്ഞ് ഒഴിവായി പോകുകയായിരുന്നു എന്ന് ഷാജി സുജയോട് പറഞ്ഞു. പവൻ തന്നെയാണോ പോകാൻ ആവശ്യപ്പെട്ടതെന്ന് സുജോ വീണ്ടും ചോദിച്ചു. അവൻ തന്നെയാണ് പറഞ്ഞത്, നിൽക്കാൻ പറ്റില്ലെന്ന് -ഷാജി പറഞ്ഞു. അവൻ എന്ത് പണിയാണ് കാണിച്ചത്, ഇത്രയും വലിയൊരു പ്ലാറ്റ്ഫോം കിട്ടിയിട്ട്... എത്ര കഷ്ട്ടപ്പെട്ടിട്ടാ എല്ലാവരും ഇതിനകത്തേയ്ക്ക് വരുന്നത്.. അല്ലേ എന്നും സുജോ പറയുന്നു.
ഹൗസിൽ നിന്ന് മാറി നിന്ന രണ്ടാഴ്ചത്തെ ജീവിതം വിരസമായിരുന്നു. ഞങ്ങളുടെ ലൈഫ് നല്ല ബോറായിരുന്നു ഷാജിച്ചേട്ടാ... കണ്ണൊക്കെ കെട്ടിയാ പുറത്ത് കൊണ്ടുപോയിരുന്നത്. ആരാ അപ്പുറത്തും ഇപ്പുറത്തും ഉള്ളതെന്ന് പോലും അറിയില്ല.രഘുവൊക്കെ ഇവിടെ ഉണ്ടെന്നറിഞ്ഞത് രണ്ട് ദിവസം മുന്‍പാണ്, ഒരേ സ്ഥലത്താണ് താമസിക്കുന്നതെന്ന് അറിഞ്ഞത്. പോയവരോട് ഒരു യാത്ര പോലും പറയാൻ പറ്റിയില്ലല്ലോ എന്നതിലാണ് വിഷമം എന്ന്കൂടെ പറഞ്ഞാണ് സുജോ നിർത്തിയത്.


Click it and Unblock the Notifications