For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രജിത്ത് പോയതില്‍ സങ്കടപ്പെട്ട് സുജോ! അദ്ദേഹത്തിന് ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ടാവുമെന്ന് രഘു

  |

  പ്രേക്ഷകര്‍ ഒരിക്കലും വിചാരിക്കാത്തൊരു ട്വിസ്റ്റാണ് കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നടന്നത്. ടാസ്‌കിനിടെ മത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ രജിത്ത് മുളക് തേച്ചതുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളാണ് നടന്നത്. ബിഗ് ബോസ് നിയമാവലി തെറ്റിച്ചെന്ന് ചൂണ്ടി കാണിച്ച് രജിത്തിനെ താല്‍കാലികമായി വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

  ഇതോടെ വീടിനുള്ളില്‍ അവശേഷിക്കുന്ന മറ്റ് മത്സരാര്‍ഥികളും പുറത്തുള്ള പ്രേക്ഷകരും ഞെട്ടലിലാണ്. രജിത്തിനെ വേഗം തിരിച്ച് കൊണ്ട് വരണമെന്ന് തന്നെയാണ് കൂടുതല്‍ ആളുകളുടെയും ആവശ്യം. എന്നാല്‍ മത്സരാര്‍ഥികളില്‍ രണ്ട് പക്ഷക്കാരാണ്. രജിത്ത് പോയതില്‍ സന്തോഷിക്കുന്നവരും സങ്കടപ്പെടുന്നവരും വീട്ടിലുണ്ടെന്നാണ് അറിയുന്നത്.

  രജിത്തിനെ നേതാവാക്കി വലിയൊരു ഗ്രൂപ്പ് ബിഗ് ബോസ് വീട്ടിലുണ്ടായിരുന്നു. സുജോ, രഘു, അലക്‌സാന്‍ഡ്ര, അമൃത-അഭിരാമി എന്നിവരാണ് പെട്ടന്നൊരു ഗ്യാങ് ഉണ്ടാക്കിയത്. ഇവരെല്ലാം ഇടക്കാലത്ത് പുറത്ത് ചികിത്സയ്ക്ക് പോയി ഗെയിം പഠിച്ച് തിരിച്ച് വന്നവരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്നവരുമായിരുന്നു. രജിത്തിനാണ് കൂടുതല്‍ ഫാന്‍സെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹത്തിനൊപ്പം കൂടി ടാസ്‌കുകളില്‍ വിജയിച്ച് വരികയായിരുന്നു. നോമിനേഷന്‍ വരെ പ്ലാന്‍ ചെയ്ത് നടപ്പിലാക്കാനായിരുന്നു ഇവരുടെ ശ്രമം.

  Bigg Boss Malayalam Season 2 Day 66 Review | FilmiBeat Malayalam

  എന്നാല്‍ അപ്രതീക്ഷിതമായി രജിത്തിനെ പുറത്താക്കിയതില്‍ ചിലര്‍ സന്തോഷിക്കുകയാണ്. രഘുവിന്റെ ഉള്ളില്‍ അതാണെന്ന് ഫുക്രു കണ്ടെത്തിയിരുന്നു. പാഷണം ഷാജി അത് ശരി വയ്ക്കുകയും ചെയ്തിരുന്നു. രജിത്തിന്റെ ഭാഗത്ത് ഒരു ന്യായവുമില്ലെന്നാണ് രഘു പറയുന്നത്. രേഷ്മയോട് ഈ ക്രൂരത കാണിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞ കാരണം കേട്ടപ്പോള്‍ ദേഷ്യം വന്നതിനെ കുറിച്ചെല്ലാം സുജോയ്‌ക്കൊപ്പമുള്ള സംസാരത്തിനിടെ രഘു വിവരിച്ചിരുന്നു. ഇത്രയും വിവാദമായൊരു പ്രശ്‌നം വീട്ടില്‍ കാണാത്ത ഏക വ്യക്തി സുജോ ആയിരുന്നു.

  അതിനാല്‍ തന്നെ സുജോയ്ക്ക് രജിത്തിനോടുള്ള സ്‌നേഹത്തില്‍ ഒരു മാറ്റവും വന്നിരുന്നില്ല. എല്ലാവരും രജിത്തിനെ കുറ്റപ്പെടുത്തിയപ്പോള്‍ സുജോ കൂടുതലായി ഒന്നും പറഞ്ഞിരുന്നില്ല. എന്നാലത് കരച്ചില്‍ വരെ എത്തി എന്നുള്ളതാണ് രസകരം. സുജോയെ പോലെ തന്നെ ദയ അശ്വതിയ്ക്കും രജിത്തിനെ പുറത്താക്കിയത് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹം അറിയാതെ ചെയ്ത് പോയതായിരിക്കും എന്നൊക്കെ ദയ വാദിച്ചിരുന്നു. ഇതൊക്കെ സംസാരിക്കവേ പെട്ടെന്ന് ദയക്ക് നെഞ്ച് വേദന വരികയും ചെയ്തിരുന്നു. ഇതെല്ലാം പാഷാണം ഷാജി ചൂണ്ടി കാണിച്ചിരിക്കുകയാണ്.

  രാവിലെ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കവേ ഇക്കാര്യം സംസാരിച്ച് പാഷാണം ഷാജി ചൂടാവുകയാണ്. ഇവരുടെ റിയാക്ഷന്‍ ഇതെന്താണ്. കഴിഞ്ഞ ദിവസം വീണ പുറത്ത് പോയല്ലോ. അന്നേരം പ്രത്യേകിച്ചൊരു റിയാക്ഷന്‍ ഉണ്ടായില്ലല്ലോ? അയാള്‍ പുറത്തിറങ്ങി കഴിയുമ്പോള്‍ ആളുകള്‍ വേറെ വല്ലതും പറയുന്നുണ്ടോ? ഇതിന് മുന്‍പും എത്രയോ പേര് പോവുന്നുണ്ട്. ദയയുടെ മുന്നില്‍ കൂടിയല്ലേ വീണ ഇറങ്ങി പോയത്. അന്നേരം ഈ പ്രശ്‌നമില്ലായിരുന്നല്ലോ എന്നൊക്കെ പറഞ്ഞ് ഷാജി കുറ്റപ്പെടുത്തുകയാണ്.

  ഇതെല്ലാം കേട്ടിരുന്ന സുജോ കരഞ്ഞ് കൊണ്ട് പുറത്തേക്ക് ഇറങ്ങി പോവുന്നു. രഘുവാണ് സമാധാനിപ്പിക്കാന്‍ ഒപ്പമുണ്ടായിരുന്നത്. അവര് കാര്യം പറയുന്നത് കേട്ടോ? ഇതാണ് അവസ്ഥ. ഈ പ്രശ്‌നം വിട് എന്ന് പറഞ്ഞ് രഘു സുജോയെ ആശ്വസിപ്പിക്കുന്നു. ഇത് വമ്പനൊരു തീരുമാനമായി പോയി. എനിക്ക് തോന്നുന്നത് നമ്മള് അറിഞ്ഞത് പോലെയല്ല കാര്യങ്ങള്‍. ബിഗ് ബോസ് എടുത്ത തീരുമാനമായിരിക്കാം. പക്ഷേ തീര്‍ച്ചയായും പുള്ളി ഞാന്‍ തേച്ചിട്ടില്ലെന്ന് പറയും. അദ്ദേഹത്തിന്റെ സ്വഭാവം വെച്ച് അങ്ങനെ പറയും. അത് കഴിഞ്ഞ് അദ്ദേഹത്തിന് ഇവിടെ നിന്ന് ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയിട്ടുണ്ടാവും. അതാണ് മനുഷ്യന് ആ സമയത്ത് തോന്നി പോവുന്നത്.

  English summary
  Bigg Boss Malayalam Season 2: Sujo Emotionaly Talks About Rajith Kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X