എലീനയെ തകര്‍ത്തെറിഞ്ഞ് സുജോ മാത്യൂ! അലവലാതി എന്ന വാക്കിന് മാപ്പ് പറയിപ്പിച്ച് ബിഗ് ബോസ് താരം
Recommended Video
ഈ ആഴ്ചയില്‍ നോമിനേഷനിലൂടെ പുറത്ത് പോവാന്‍ സാധ്യതയുള്ള മത്സരാര്‍ഥികളാണ് സുജോ മാത്യുവും എലീന പടിക്കലും. ക്യാമറയുടെ സാന്നിധ്യത്തിന് വേണ്ടിയോ മറ്റോ പുതിയ എപ്പോസോഡില്‍ ഇരുവരും വഴക്കുണ്ടാക്കുന്നത് ശ്രദ്ധേയമായി. വലിയ രീതിയില്‍ ബഹളമുണ്ടാക്കിയെങ്കിലും അവസാനം ഇരുവരും ഒന്നിക്കുന്നതാണ് കാണുന്നത്.
തുണി മടക്കി വെക്കുന്നതിനിടെ എലീനയും സുജോയും തമ്മില്‍ വഴക്ക് തുടങ്ങിയത്. അലവലാതികളോട് മിണ്ടരുതെന്ന് എലീന പറഞ്ഞതാണ് സുജോയെ പ്രകോപിപ്പിച്ചത്. അലകാന്‍ഡ്രയും എലീനയും തമ്മില്‍ സംസാരിക്കവേ സുജോയും അടുത്തുണ്ടായിരുന്നു. ഈ സമയത്ത് എലീന അലവലാതികള്‍ എന്ന് പറഞ്ഞത് വലിയ വഴക്കിലേക്ക് എത്തി. സുജോയെ അങ്ങനെ വിളിച്ചിട്ടില്ലെന്ന് എലീന പറയുമ്പോള്‍ നീ എന്തിനാണ് ഷോ കാണിക്കുന്നതെന്നും മറ്റുള്ളവരെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും സുജോ പറയുന്നു.

ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കം വലിയ ബഹളത്തിലെത്തിയപ്പോള്‍ മറ്റ് മത്സരാര്‍ഥികളെല്ലാം എത്തി സാന്ത്വനിപ്പിക്കുകയായിരുന്നു. കുറച്ച് സമയത്തിനുള്ളില്‍ സുജോയുടെ അടുത്ത് പോയി ക്ഷമ ചോദിച്ച് എലീന മാതൃകയായി. ഇതിനിടെ താൻ പറയുന്നത് കേൾക്കാൻ ആരുമില്ലെന്ന് വിഷമിച്ച് എലീന സ്വിമിങ് പൂളിലേക്ക് എടുത്ത് ചാടിയിരുന്നു. ശേഷം ബാത്ത് റൂമിൽ പോയി കരഞ്ഞ എലീനയെ കെട്ടിപിടിച്ച് സുജോ ആശ്വസിപ്പിക്കുകയും ചെയ്തു.


Click it and Unblock the Notifications