ഞാന്‍ കൂടെയുണ്ടെന്ന് രജിത്തിനോട് സുജോ! ഫുക്രുവിനെ ഇതുവരെയും തനിക്ക് മനസ്സിലായിട്ടില്ലെന്നും താരം!
കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയവരില്‍ മൂന്നുപേര്‍ ബിഗ് ഹൗസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആര്‍ ജെ രഘു, അലക്‌സാന്‍ഡ്ര, സുജോ മാത്യു എന്നിവരാണ് ഞായറാഴ്ച ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്തിയത്. ഇവര്‍ കൂടി എത്തിയതോടെ മത്സരത്തിന്റെ ഗതിയും മാറുകയാണ്. തങ്ങള്‍ മാറിനിന്ന സമയത്തുണ്ടായിരുന്ന കാര്യങ്ങളെക്കുറിച്ച് ഇവര്‍ മറ്റുള്ളവരോട് ചോദിക്കുന്നുണ്ടായിരുന്നു. എലിമിനേഷനിലൂടെ പുറത്തേക്ക് പോയവരെ കാണാനാവാത്തതിന്റെ നിരാശയും ഇവര്‍ പങ്കുവെച്ചിരുന്നു. തങ്ങളുടെ ജീവിതം അത്ര സുഖകരമായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. പവനെക്കുറിച്ച് ചോദിച്ചായിരുന്നു സുജോ എത്തിയത്. അവന്‍ എത്ര നല്ല അവസരമാണ് കളഞ്ഞതെന്നായിരുന്നു താരത്തിന്റെ ചോദ്യം.
രജിത്ത് കുമാറുമായും സുജോ സംസാരിച്ചിരുന്നു. ബെഡ്‌റൂമില്‍ വെച്ചായിരുന്നു ഇവരുടെ സംസാരം. ഇനി ടാസ്‌ക്കും മറ്റും വരുമ്പോള്‍ ഇങ്ങോട്ട് അവസരം വരും. ന്യായമായ കാര്യത്തിന് ഫൈറ്റ് ചെയ്യും. ഇത്രയും നാള്‍ ചേട്ടന്‍ ചോദിച്ചില്ലേ, നീയെന്താ എന്നോട് മാത്രം ഫൈറ്റ് ചെയ്യുന്നതെന്ന്, എന്നോട് മാത്രമേ വഴക്കിടുന്നുള്ളൂ എന്നൊക്കെ ചോദിച്ചിരുന്നില്ലേയെന്നും സുജോ രജിത്തിനോട് ചോദിച്ചിരുന്നു. ഇതിനിടയില്‍ ഫുക്രുവിനെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ടായിരുന്നു. താന്‍ ഇപ്പോള്‍ ഇവിടെയിരുന്ന് സംസാരിക്കുന്നത് കാണുമ്പോള്‍ അവരുടെ മനസ്സിലെ കണക്കുകൂട്ടലുകളെക്കുറിച്ചും സുജോ പറയുന്നുണ്ടായിരുന്നു. അവന്‍ കയറി ഒട്ടുകയാണെന്നായിരിക്കും അവര്‍ കരതുന്നത്. അവരെന്ത് പറഞ്ഞാലും തനിക്ക് കുഴപ്പമില്ല. ഒരു അവസരം താനുണ്ടാക്കിയെടുക്കും. ഇത് നിലനില്‍പ്പിന്‍രെ ഭാഗമാണ്.
Recommended Video

ഫുക്രു മറ്റുള്ളവരോട് വഴക്കിടുന്നതിനെക്കുറിച്ചായിരുന്നു രജിത് പറഞ്ഞത്. അത് സ്ട്രാറ്റജിയും അഭിനയവുമാണ്. അത് വിശ്വസിക്കാനാവില്ലെന്നായിരുന്നു സുജോയും പറഞ്ഞത്. അവന്‍ വഴക്കിടുന്നതാണോ, അതോ ഞാന്‍ ഇങ്ങനെ ചെയ്യുമെന്ന് പറഞ്ഞിട്ടാണോ വരുന്നതെന്ന് തനിക്ക് ഇതുവരേയും അറിയില്ലെന്നായിരുന്നു സുജോ പറഞ്ഞത്. ഷാജിയെക്കൊണ്ട് കഴുത്തില്‍ പിടിപ്പിച്ചിട്ട് കണ്ടോ, ഇങ്ങനെ പിടിച്ചാല്‍ ഞാനെന്താണ് ചെയ്യുകയെന്ന് ചോദിച്ചിരുന്നു. ആ പിടുത്തം ഞാനാണ് പിടിച്ചതെങ്കില്‍ അവന്‍ ഊരാനുള്ള വിദ്യ കാണിച്ച് തരുമെന്നായിരുന്നു രജിത്ത് പറഞ്ഞത്. നേരത്തെ ഫുക്രു ചേട്ടനെ പിടിച്ച് തള്ളിയെന്നൊക്കെ കേട്ടു, ഇനി അത്തരം സാഹചര്യമുണ്ടായാല്‍ താന്‍ ചേട്ടനൊപ്പമുണ്ടാവുമെന്നും സുജോ രജിത്തിനോട് പറഞ്ഞിരുന്നു.


Click it and Unblock the Notifications