വേദനയോടെ സുജോ മാത്യുവിന്‍റെ അഭ്യര്‍ത്ഥന! സര്‍പ്രൈസുമായി താരത്തെ ഞെട്ടിച്ച് ബിഗ് ബോസും!

മലയാളികളുടെ സ്വീകരണമുറിയിലേക്ക് ബിഗ് ബോസ് വീണ്ടുമെത്തിയിരിക്കുകയാണ്. സീസണ്‍ 2 തുടങ്ങി ആദ്യവാരം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. മത്സരാര്‍ത്ഥികളെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിക്കഴിഞ്ഞിരിക്കുകയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ തങ്ങള്‍ ഇങ്ങനെയൊക്കെയാണെന്ന് പലരും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ പറയാത്ത കാര്യങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായും മത്സരാര്‍ത്ഥികള്‍ എത്തിയിരുന്നു. രാജിനി ചാണ്ടിയായിരുന്നു ആദ്യവാരത്തിലെ ക്യാപ്റ്റന്‍. ഞായറാഴ്ചയായിരുന്നു രണ്ടാമത്തെ ക്യാപ്റ്റനായി സാജു നവോദയയെ തിരഞ്ഞെടുത്തത്. രസകരമായ ടാസ്‌ക്കായിരുന്നു ബിഗ് ബോസ് നല്‍കിയത്.

ബിഗ് ബോസ് മുന്നേറുകയാണ്. രസകരമായ മത്സരങ്ങള്‍ മാത്രമല്ല അപ്രതീക്ഷിത ട്വിസ്റ്റുകളുമായും ബിഗ് ബോസ് മത്സരാര്‍ത്ഥികളെ ഞെട്ടിക്കുന്നുണ്ട്. അടുത്തിടെ പരിപാടിയിലേക്ക് ധര്‍മ്മജന്‍ എത്തിയിരുന്നു. മത്സരിക്കാനായാണ് അദ്ദേഹം വന്നതെന്നും നിബന്ധനകള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് പുറത്താക്കിയതാണെന്നുമുള്ള ധാരണയിലാണ് ബിഗ് ഹൗസിലുള്ളവര്‍. എന്നാല്‍ അതായിരുന്നില്ല യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. അതിഥിയായാണ് അദ്ദേഹം പോയതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. രണ്ടാംവാരത്തിലേക്ക് എത്തുമ്പോള്‍ മത്സരം മുറുകുകയാണ്. വഴക്കും തര്‍ക്കങ്ങളും പിണക്കവും ഇണക്കവുമൊക്കെ നടക്കുന്നതിനിടയിലാണ് ബിഗ് ബോസിന് മുന്നില്‍ പുതിയ അഭ്യര്‍ത്ഥനയുമായി സുജോ മാത്യു എത്തിയത്.

Recommended Video

Bigg Boss Malayalam Season 2 Day 9 Review | FilmiBeat Malayalam
സുജോ മാത്യുവിന്റെ അഭ്യര്‍ത്ഥന

സുജോ മാത്യുവിന്റെ അഭ്യര്‍ത്ഥന

മോഡലിംഗില്‍ സജീവമാണ് സുജോ മാത്യു. നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ബിഗ് ബോസിലേക്ക് എത്തിയതോടെയാണ് അദ്ദേഹത്തെ കൂടുതല്‍ ആളുകള്‍ അറിഞ്ഞുതുടങ്ങിയത്. പെട്ടെന്ന് പ്രകോപിതാനാവാതെ എല്ലാത്തിനേയും ക്ഷമയോടെ നോക്കിക്കാണുന്ന പ്രകൃതക്കരനാണ് താനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബിഗ് ബോസിന് മുന്നില്‍ പുതിയ അഭ്യര്‍ത്ഥനയുമായാണ് താരമെത്തിയത്. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് തന്റെ വിഷമകതകളെക്കുറിച്ച് തുറന്നുപറയുകയായിരുന്നു അദ്ദേഹം.

 ബുദ്ധിമുട്ടുകളുണ്ട്

ബുദ്ധിമുട്ടുകളുണ്ട്

എനിക്ക് പ്രോട്ടീന്‍ പൗഡര്‍ കൊടുത്തുവിടണമെന്നും അതില്ലാതെ പറ്റില്ലെന്നുമായിരുന്നു സുജോ ബിഗ് ബോസിനോട് പറഞ്ഞത്. കാരണം ഇവിടെ ഫുഡ് എനിക്ക് കറക്റ്റായിട്ടില്ല, കഴിഞ്ഞയാഴ്ച കഴിക്കാന്‍ പറ്റുന്നുണ്ടായിരുന്നു. പക്ഷേ, ഈയാഴ്ച കഴിഞ്ഞയാഴ്ചയിലേതിനേക്കാളും കുറവ് ഫുഡാണ് കിട്ടാന്‍ പോവുന്നതെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. പട്ടിണി കിടക്കുന്ന കാര്യം പറ്റില്ല, തന്നെക്കൊണ്ട് അത് താങ്ങാന്‍ പറ്റുമോയെന്നറിയില്ല. ഒന്നുകില്‍ എന്റെ പ്രോട്ടീന്‍ പൗഡര്‍ കൊടുകത്തുവിടുക, കൊടുത്തുവിട്ടാല്‍ത്തന്നെ എനിക്കത് മൊത്തത്തിലൊന്നും മാനേജ് ചെയ്യാന്‍ പറ്റില്ല. അത് കിട്ടിയാല്‍ ഒരു പരിധി വരെയെങ്കിലും എനിക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്നും സുജോ പറഞ്ഞിരുന്നു.

ബിഗ് ഹൗസിലെ മസിലളിയന്‍

ബിഗ് ഹൗസിലെ മസിലളിയന്‍

ബിഗ് ഹൗസിലെ മസിലളിയാനായാണ് സുജോയെ വിശേഷിപ്പിക്കുന്നത്. ദിവസം ആറേഴ് നേരം ഭക്ഷണം കഴിക്കുന്നയാളാണ് താന്‍. കഴിഞ്ഞൊരു 10 വര്‍ഷമായിട്ട് അങ്ങനെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പെട്ടെന്നത് മാറ്റിയപ്പോള്‍ അതുകൊണ്ട് തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. ചില സമയത്ത് പെട്ടെന്ന് ദേഷ്യം വരുന്നു. ചില സമയത്ത് തലവേദന വരുന്നു. ഞാന്‍ വാങ്ങിച്ച് വെച്ച് പ്രോട്ടീന്‍ പൗഡറെങ്കിലും കൊടുത്തുവിടണം. ലക്ഷ്വറി ബഡ്ജറ്റില്‍ 1000 പോയിന്റ് കൊടുത്ത് ഇവിടാരും അത് വാങ്ങിച്ച് തരാനൊന്നും പോവുന്നില്ലെന്നും സുജോ പറഞ്ഞിരുന്നു. കഴിഞ്ഞ സീസണില്‍ ഷിയാസായിരുന്നു ബിഗ് ബോസിന് മുന്നില്‍ ഇതേ അഭ്യര്‍ത്ഥന നടത്തിയത്.

സര്‍പ്രൈസിന് നന്ദി

സര്‍പ്രൈസിന് നന്ദി

ബിഗ് ബോസിന് മുന്നില്‍ തന്റെ വിഷമം പങ്കുവെച്ചതിന് പിന്നാലെയായാണ് സുജോയെത്തേടി ആ സര്‍പ്രൈസ് എത്തിയത്. താരം ആവശ്യപ്പെട്ടത് പോലെ തന്നെ പ്രോട്ടീന്‍ പൗഡര്‍ എത്തിക്കുകയായിരുന്നു. ആര്യയായിരുന്നു ഇത് സിജോയ്ക്ക് കൈമാറിയത്. ഇതോടെയാണ് താരത്തിന്റെ മുഖം തെളിഞ്ഞത്. ആര്‍പ്പുവിളിയോടെ മറ്റുള്ളവരും താരത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുകയായിരുന്നു. ഇതിന് പിന്നാലെയായാണ് സുജോ എല്ലാവര്‍ക്കും നന്ദി പറഞ്ഞത്.

വോട്ട് പിടിച്ചതിന്റെ ക്രഡിറ്റ്

വോട്ട് പിടിച്ചതിന്റെ ക്രഡിറ്റ്

എന്താണ് അവന്റെ സന്തോഷം നോക്കിയേയെന്നായിരുന്നു എലീനയുടെ കമന്റ്. നിനക്ക് വേണ്ടി വോട്ട് പിടിച്ചത് താനാണെന്ന കമന്റുമായാണ് രഘു എത്തിയത്. ഇതിലൊന്നും വലിയ കാര്യമൊന്നുമില്ല. ഇതോണ്ടൊന്നും ഒന്നും നടക്കാന്‍ പോവുന്നുമില്ലെന്നും രഘു പറഞ്ഞിരുന്നു. ഇതിനിടയിലാണ് മഞ്ജു ഇവര്‍ക്കരികിലേക്ക് എത്തിയത്. മഞ്ജുവേച്ചിക്ക് ഡെയ്‌ലി കുറച്ച് പ്രോട്ടീന്‍ പൗഡര്‍ കൊടുക്കണമെന്നും രഘു പറഞ്ഞിരുന്നു.

മഞ്ജുവിന്റെ വിശപ്പ്

മഞ്ജുവിന്റെ വിശപ്പ്

പൊട്ടിച്ചിട്ട് കൂടിയിട്ടില്ല, ഇത് തനിക്ക് കാണണമെന്നും മഞ്ജു പറഞ്ഞിരുന്നു. എന്തായാലും ഇത് തനിക്ക് കാണണമെന്നും മഞ്ജു പറഞ്ഞിരുന്നു. എല്ലാവരും പ്രോട്ടീന്‍ പൗഡറിനായി വരിനില്‍ക്കണമെന്നും താരം പറഞ്ഞിരുന്നു. എലീനയും രാജിനി ചാണ്ടിയും സൈഡിലിരുന്ന കഥകള്‍ പറയുകയായിരുന്നു. എന്താണ് ഇതെന്ന അന്ധാളിപ്പോടെയായിരുന്നു ക്യാപ്റ്റന്‍ ഇവര്‍ക്കരികിലേക്ക് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X