ബിഗ് ബോസില്‍ ഏറ്റവും പ്രിയപ്പെട്ടത് ഇദ്ദേഹമെന്ന് സുജോ! പപ്പനെ മിസ്സ് ചെയ്യുന്നു! പോസ്റ്റ് വൈറല്‍!
ിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിച്ചിരിക്കുകയാണ്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യമായതിനാല്‍ സിനിമ-സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അണിയറപ്രവര്‍ത്തകരുടേയും താരങ്ങളുടേയും സുരക്ഷ നിലനിര്‍ത്തി ബിഗ് ബോസ് 2 അവസാനിപ്പിക്കുകയാണെന്നായിരുന്നു അണിയറപ്രവര്‍ത്തകരായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ അറിയിച്ചത്. മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് നേരിട്ടെത്തിയായിരുന്നു മത്സരാര്‍ത്ഥികളോട് ഷോ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്.
ബിഗ് ബോസിന്റെ ഉപഹാരവും സമ്മാനിച്ചായിരുന്നു മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ യാത്രയാക്കിയത്. 74 ദിവസത്തെ ബിഗ് ബോസ് ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. നാട്ടിലേക്കും പ്രിയപ്പെട്ടവര്‍ക്കും അരികിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെച്ചും താരങ്ങള്‍ എത്തിയിരുന്നു. ബിഗ് ബോസില്‍ തനിക്കേറെ പ്രിയപ്പെട്ടയാളായ രഘുവിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സുജോ മാത്യു. സുജോ മാത്രമല്ല രഘുവും പോസ്റ്റ് പങ്കുവെച്ച് എത്തിയിട്ടുണ്ട്. സ്‌മോക്കിംഗ് റൂമിലെ സെല്‍ഫി പങ്കുവെച്ചാണ് ഇരുവരും എത്തിയിട്ടുള്ളത്.
ബിഗ് ബോസിലേക്കെത്തിയതിന് ശേഷമായാണ് സുജോ മാത്യു എന്ന മോഡലിനെക്കുറിച്ച് കൂടുതല്‍പേര്‍ അറിഞ്ഞത്. വര്‍ഷങ്ങളായി മോഡലിംഗ് രംഗത്തുണ്ടായിരുന്നിട്ടും ലഭിക്കാത്ത പ്രശസ്തിയാണ് തനിക്ക് ബിഗ് ബോസിലൂടെ ലഭിച്ചതെന്ന് താരം പറഞ്ഞിരുന്നു. ഇത് മനസ്സിലാക്കിയാണ് താന്‍ ഷോയില്‍ പങ്കെടുക്കാനെത്തിയതെന്ന് സുജോ വ്യക്തമാക്കിയിരുന്നു. സഞ്ജനയുമായി താന്‍ പ്രണയത്തിലാണെന്നും വിവാഹത്തിനുള്ള തീരുമാനവും ഇതിനകം തന്നെ എടുത്തുകഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പെട്ടെന്ന് പ്രകോപിതനാവുന്ന സുജോയെ സമാധാനിപ്പിക്കുന്നത് രഘുവായിരുന്നു. താന്‍ പറഞ്ഞാല്‍ സുജോ കേള്‍ക്കുമെന്ന് ഉറപ്പുണ്ടെന്ന് രഘു പറയാറുമുണ്ട്. പ്രശ്‌നങ്ങള്‍ കൈയ്യാങ്കളിയിലേക്ക് നീങ്ങുന്നതിനിടയില്‍ സുജോയെ പിടിച്ചുകൊണ്ടുപോവാറുണ്ട് രഘു. സുഹൃത്ത് മാത്രമല്ല സഹോദരനും കൂടിയാണ് രഘുവെന്നും സുജോ കുറിച്ചിട്ടുണ്ട്.
രഘുവിന്റെ ഭാര്യ സംഗീതയേയും ടാഗ് ചെയ്തായിരുന്നു സുജോ പോസ്റ്റിട്ടത്. പപ്പനെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞ സുജോയുടെ പോസ്റ്റിന് കീഴില്‍ കമന്റുമായി അഭിരാമിയും എത്തിയിരുന്നു. മൈന്‍ എന്നായിരുന്നു അഭിരാമിയുടെ കമന്‍റ്. പൊന്ന് എന്ന മറുപടിയാണ് രഘു നല്‍കിയത്. സാന്‍ഡ്ര, അഭിരാമി, അമൃത, രഘു, സുജോ ഇവര്‍ ഒരു ടീമായാണ് മത്സരിച്ചത്. രജിത് കുമാറും ഈ സംഘത്തിലായിരുന്നു. അദ്ദേഹം പോയതിന് ശേഷവും ഇവര്‍ ഒരുമിച്ചായിരുന്നു.


Click it and Unblock the Notifications