ആര്യയോട് അടക്കം പ്രണയം തുറന്ന് പറഞ്ഞ് സുജോ! ബിഗ് ബോസില്‍ പ്രൊപ്പസല്‍ സീനുകളുടെ ഘോഷയാത്ര
അഞ്ച് ദിവസങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി ബിഗ് ബോസ് യാത്ര തുടരുകയാണ്. കാര്യമായ ടാസ്‌കുകളൊന്നും ഇതുവരെ കൊടുത്തിട്ടില്ലെന്നത് പ്രേക്ഷകരെയും നിരാശയിലാക്കി. ഈ ദിവസങ്ങളില്‍ പരസ്പരം പരിചയപ്പെടാനുള്ള അവസരമായിരുന്നു ബിഗ് ബോസ് ഒരുക്കിയത്. വീണ നായരും ആര്യയുമടക്കം മത്സരാര്‍ഥികള്‍ തങ്ങളുടെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളായിരുന്നു പറഞ്ഞത്.
എന്നാല്‍ എല്ലാവരും കാത്തിരിക്കുന്നത് ഒരു പ്രണയം ബിഗ് ബോസില്‍ ഉണ്ടാവുമോ എന്നറിയാനാണ്. മോഡല്‍ സുജോ മാത്യുവിനെ ചുറ്റി പറ്റിയാണ് പല ഗോസിപ്പുകളും. ഒടുവില്‍ മൂന്ന് സുന്ദരിമാരെ ഒന്നിച്ച് പ്രോപ്പോസ് ചെയ്തിരിക്കുകയാണ് സുജോ ഇപ്പോള്‍. രസകരമായ ഒരു ടാസ്‌കിനിടെയായിരുന്നു സുജോയ്ക്ക് ശിഷ ഏറ്റ് വാങ്ങേണ്ടി വന്നത്.

പാട്ടിനൊപ്പം ഡാന്‍സ് കളിച്ച് കൊണ്ടാണ് മത്സരാര്‍ഥികളുടെ അഞ്ചാം ദിനം ആരംഭിച്ചത്. തന്റെ ഭര്‍ത്താവ് സുനിച്ചനും സോമദാസും തമ്മില്‍ ഏകദേശം സാമ്യം തോന്നുന്നുണ്ടെന്ന് മഞ്ജു പറഞ്ഞിരുന്നു. രാവിലെ പതിനൊന്ന് മണിയ്ക്ക് മത്സരാര്‍ഥികള്‍ എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. ചെറിയ മത്സരങ്ങളും നടത്തിയിരുന്നു. ടാസ്‌കിനിടെ ബിഗ് ബോസ് മത്സരാര്‍ഥികളെ കുറിച്ച് സംസാരിക്കാനുള്ള അവസരം വീണ നായര്‍ക്ക് കൊടുത്തിരുന്നു. ഓരോരുത്തരെയും രസകരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് നടി.

മത്സരത്തിനിടെ സുജോ മാത്യൂവിന് ലഭിച്ച ശിഷ പെണ്‍കുട്ടികളെ പ്രൊപ്പസല്‍ ചെയ്യാന്‍ ആയിരുന്നു. ആര്യയെയാണ് ആദ്യം പ്രൊപ്പസ് ചെയ്തത്. വന്ന ദിവസം മുതല്‍ ആര്യയെ നോക്കി നില്‍ക്കുകയായിരുന്നു. ആര്യയുടെ ചിരി ഇഷ്ടമായിരുന്നു ഡാന്‍സ് കളിച്ചതും സൂപ്പറായിരുന്നു. എങ്ങനെ എടുക്കുമെന്ന് കരുതി പറയാതെ ഇരിക്കുകയായിരുന്നു. ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കില്‍ ശരിയാവില്ലെന്ന് കരുതുന്നു എന്നും സുജോ ആര്യയോട് പറയുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വരുമ്പോള്‍ മറുപടി പറയണമെന്ന്.

പിന്നാലെ മഞ്ജുവിനോടായിരുന്നു. ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ചേച്ചിയെ സ്‌നേഹിക്കണമെന്നത്. ചേച്ചിയോട് പറയാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. എനിക്ക് ചേച്ചിയോട് വലിയ ഇഷ്ടമാണ്. ചേച്ചി എനിക്ക് വേണ്ടി ഒരുപാട് പാട്ട് പാടാനും സുജോ ആവശ്യപ്പെട്ടു. എന്റെ നെഞ്ചാകേ എന്ന പാട്ട് മഞ്ജു പാടി കൊടുത്തിരുന്നു.

എയര്‍ ഹോസ്റ്റസിനെ പ്രണയിക്കാന്‍ പണ്ട് മുതലെ എനിക്ക് ഇഷ്ടമായിരുന്നു, എല്ലാ ദിവസവും കിടക്കുമ്പോള്‍ അതിലെ ഒളിഞ്ഞ് നോക്കുന്നതും വര്‍ക്കൗട്ടും കണ്ടപ്പോള്‍ എനിക്ക് സാന്ദ്രയെ ഭയങ്കര ഇഷ്ടമായി. എന്നെ സാന്ദ്ര വിവാഹം കഴിക്കുകയാണെങ്കില്‍ ആര്‍ക്കും കൊടുക്കാത്ത ഒരു സമ്മാനം തരും. വാക്കുകളിലൂടെ പറഞ്ഞ് അറിയിക്കാത്ത അത്രയും ഇഷ്ടമാണ് സാന്ദ്രയോട്. പിന്നെ ഒരു അപേക്ഷ ഉള്ളത് നമ്മുടെ ലൈഫ് ക്രാഷ് ലാന്‍ഡ് ചെയ്യിപ്പിക്കരുത് എന്നതാണ്. സാന്ദ്രയോടുള്ള പ്രണയാഭ്യര്‍ഥന ആര്‍പ്പ് വിളികളോടെയായിരുന്നു മറ്റ് മത്സരാര്‍ഥികള്‍ സ്വീകരിച്ചത്.

ഇതിനിടെ സുജോയും അലാകസാന്‍ഡ്രയും തമ്മിലിരുന്ന് സംസാരിക്കുന്നത് എല്ലാവരും ശ്രദ്ധിച്ചു. പ്രോട്ടീന്‍ പൗഡര്‍ ബിഗ് ബോസിനോട് തരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഇരുവരും. ഭക്ഷണം തരുമോ എന്ന് ചോദിച്ചപ്പോള്‍ സാന്ദ്രയായിരുന്നു സുജോയ്ക്ക് എടുത്ത് കൊടുത്തത്. ഇത്കണ്ട് വന്ന എലീനയും ഫുക്രുവും ഇരുവര്‍ക്കും കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ഒരുക്കാന്‍ ശ്രമിച്ചു. ഇരുവരും തമ്മില്‍ ക്രഷ് ആണെന്നും ഫുക്രു പറയുന്നു. ഞങ്ങളെ അപവാദത്തില്‍ കൊണ്ട് പോയി ഇടരുതെന്ന് സുജോ എലീനയോട് അപേക്ഷിച്ചിരുന്നു.


Click it and Unblock the Notifications