അലക്സാന്‍ഡ്രയോട് പ്രണയം തോന്നിത്തുടങ്ങിയിരുന്നു, ഇപ്പോള്‍ വെറുപ്പ്! വെളിപ്പെടുത്തലുമായി സുജോ!
ബിഗ് ബോസിലെ അടുത്ത പേളിഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രേക്ഷകര്‍. ബിഗ് ഹൗസിലുള്ളവരും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ലവ് ട്രാക്ക് സ്വീകരിച്ച് മത്സരത്തില്‍ മുന്നേറാമെന്നാണ് പലരും കരുതുന്നതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. ബിഗ് ബോസിലേക്കെത്തിയതിന് ശേഷമായിരുന്നു പേളി മാണിയും ശ്രിനിഷ് അരവിന്ദും പ്രണയത്തിലായത്. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയാണ് ഇവരുടെ പ്രണയമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ജീവിതത്തിലും ഒന്നിക്കാനുള്ള തീരുമാനത്തിലാണ് തങ്ങളെന്നായിരുന്നു ഇരുവരും വ്യക്തമാക്കിയത്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തി അധികം വൈകുന്നതിനിടയിലായിരുന്നു വിവാഹത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.
സീസണ്‍ രണ്ടിലെ പ്രണയജോഡികള്‍ ആരൊക്കെയായിരിക്കും എന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. സുജോയും അലക്‌സാന്‍ഡ്രയും തമ്മില്‍ പ്രണയമാണെന്നായിരുന്നു ഒരുവിഭാഗത്തിന്റെ കണ്ടെത്തല്‍. രേഷ്മയും പ്രദീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു മറ്റ് ചിലരുടെ സംശയം. രജിത്ത് കുമാറിനോട് ഇഷ്ടവും ബഹുമാനവുമാണെന്നും വേണ്ടി വന്നാല്‍ അദ്ദേഹത്തെ പ്രണയിക്കാന്‍ തയ്യാറാണെന്നുമായിരുന്നു ദയ അശ്വതി പറഞ്ഞത്. അതിനിടയിലാണ് സുജോ മാത്യു നിര്‍ണ്ണായകമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്.
Recommended Video

സുജോയും അലക്‌സാന്‍ഡ്രയും
ബിഗ് ബോസിലെ അടുത്ത പേളിഷായി പലരും വിലയിരുത്തിയത് അലക്‌സാന്‍ഡ്രയെയും സുജോവിനെയുമായിരുന്നു. പ്രണയമാണോ ഇരുവരും തമ്മിലെന്ന സംശയവും ഉയര്‍ന്നുവന്നിരുന്നു. മത്സരാര്‍ത്ഥികളും ഇതേക്കുറിച്ച് അടക്കം പറഞ്ഞിരുന്നു. ഇവരുടെ സംഭാഷണങ്ങളിലെല്ലാം ഇത്തരത്തിലുള്ള സുചനകളുമുണ്ടായിരുന്നു. നിയന്ത്രണംവിട്ട് പെരുമാറുന്ന സുജോയെ പിടിച്ചുനിര്‍ത്താന്‍ അലക്‌സാന്‍ഡ്ര മുന്നിലുണ്ടാവാറുണ്ട്. സുജോയോട് പ്രത്യേക താല്‍പര്യമുള്ള പെരുമാറ്റമാണ് താരത്തിന്റേത്.

വെറുപ്പാണ് തോന്നുന്നത്
ഇപ്പോള്‍ അലക്‌സാന്‍ഡ്രയോട് വെറുപ്പാണ് തോന്നുന്നത്. ഏറ്റവും കൂടുതല്‍ വെറുപ്പ് തോന്നുന്നത് ആരോടാണെന്നറിയാമോയെന്ന് ചോദിച്ചായിരുന്നു സുജോ സംസാരിച്ച് തുടങ്ങിയത്. രഘുവുമായി സംസാരിക്കുന്നതിനിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ഈ വിഷയം സംസാരിക്കുന്നതിന് വേണ്ടിയാണ് രഘു എത്തിയതെങ്കിലും സാന്‍ഡ്രയുമായി ബന്ധപ്പെട്ട് തനിക്കൊന്നും കേള്‍ക്കേണ്ടതില്ലെന്നുമുള്ള നിലപാടിലായിരുന്നു സുജോ. എന്നാല്‍ തനിക്ക് തോന്നുന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

പ്രണയം തോന്നിയിരുന്നു
അലക്‌സാന്‍ഡ്രയോട് തനിക്ക് പ്രണയം തോന്നിത്തുടങ്ങിയിരുന്നുവെന്നും സുജോ രഘുവിനോട് പറഞ്ഞിരുന്നു. ഇപ്പോള്‍ താന്‍ ഏറ്റവും വെറുക്കുന്നത് അവളെയാണ്. ഇതിന്റെ മൊത്തം റൂട്ട് കോസ് അവളാണ്. അവളോട് ഞാനിനി അധികം മിണ്ടില്ല. ഇനി താനവളെ ആ രീതിയില്‍ കാണില്ല, ഇനി അവളോട് മിണ്ടില്ല. അവളോട് കുറച്ച് പ്രണയം തോന്നിത്തുടങ്ങിയിരുന്നു. യഥാര്‍ത്ഥത്തില്‍ തനിക്ക് പ്രണയം തോന്നിത്തുടങ്ങിയെന്നിരുന്നുവെന്ന് സുജോ ഇതാദ്യമായാണ് തുറന്നുപറഞ്ഞത്.

പോകാന്‍ തോന്നാന്‍ കാരണം
തന്റെ അസ്വസ്ഥകള്‍ക്ക് കാരണം അലക്‌സാന്‍ഡ്രയാണെന്നായിരുന്നു സുജോ പറഞ്ഞത്. പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം അവളാണെന്ന് താരം ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. അവള്‍ ഒരു സാഹചര്യം ക്രിയേറ്റ് ചെയ്തതിനാലാണ് തനിക്ക് ഇവിടെ നിന്നും പോവാന്‍ തോന്നുന്നത്. മറ്റൊരു കാര്യം കൂടി താന്‍ ചിന്തിച്ചിരുന്നതായും അദ്ദേഹം പറയുന്നു. തന്നെക്കാണുമ്പോള്‍ എല്ലാവരും വഴക്കിട്ടോയെന്ന് ചോദിക്കാറുണ്ട്. എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കി, തന്നെ ഇന്‍സള്‍ട്ട് ചെയ്യുകയായിരുന്നു അവളെന്നും സുജോ പറഞ്ഞിരുന്നു.

രഘുവിന്റെ ചോദ്യം
കഴിഞ്ഞ ദിവസം സുജോയും അലക്‌സാന്‍ഡ്രയും തമ്മില്‍ വഴക്കിട്ടിരുന്നു. ഈ സംഭവം വെച്ച് ഇത്തരത്തിലൊരു നിലപാടിലേക്ക് എത്തേണ്ടതുണ്ടോയെന്നായിരുന്നു രഘു സുജോയോട് ചോദിച്ചത്. എന്നാല്‍ രഘു അവളെക്കുറിച്ച് തന്നോടൊന്നും പറയണ്ടെന്നായിരുന്നു സുജോ പറഞ്ഞത്. രജിത്ത് കുമാറുമായുള്ള വഴക്കിനെത്തുടര്‍ന്ന് നേരത്തെ താരത്തിന് ബിഗ് ബോസിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നു.


Click it and Unblock the Notifications