ഒളിവ് ജീവിതം പോലെയായിരുന്നു! ബിഗ് ബോസില്‍ നിന്നും മാറിനിന്നതിനെക്കുറിച്ച് സുജോ മാത്യു!

ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിയതോടെയാണ് സുജോ മാത്യുവിനെക്കുറിച്ച് കൂടുതല്‍ പേര്‍ അറിഞ്ഞത്. മോഡലിംഗില്‍ സജീവമായ സുജോ തുടക്കത്തില്‍ അധികം ആരുമായും സംസാരിച്ചിരുന്നില്ല. പ്രോട്ടീന്‍ പൗഡര്‍ ലഭ്യമാക്കണമെന്നുള്ള അഭ്യര്‍ത്ഥനയുമായും താരം എത്തിയിരുന്നു. അഭിനയത്തിലും താല്‍പര്യമുണ്ടെന്നും സുജോ പറഞ്ഞിരുന്നു. അലക്‌സാന്‍ഡ്രയുമായി അടുത്ത സൗഹൃദമാണ് താരത്തിന്. ഇവര്‍ ഇരുവരും പ്രണയത്തിലാണോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. അടുത്ത പേളിഷ് ഇവരാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. തനിക്ക് സുജോയോട് പ്രത്യേകമായൊരു അടുപ്പം തോന്നിയതിനെക്കുറിച്ച് സാന്‍ഡ്ര പറഞ്ഞിരുന്നു.

സുജോ മാത്യുവിന്റെ കസിനായ പവന്‍ ജിനോ തോമസ് എത്തിയതോടെയാണ് ഈ ബന്ധത്തെക്കുറിച്ച് വ്യക്തത വന്നത്. സുജോയും സഞ്ജനയും പ്രണയത്തിലാണെന്നും തനിക്കും ഭാര്യയ്ക്കുമൊപ്പം ഹൗങൗട്ടിനായി ഇവരും വരാറുണ്ടെന്നും പവന്‍ പറഞ്ഞിരുന്നു. സഞ്ജന തന്റെ പെണ്‍സുഹൃത്ത് മാത്രമാണെന്നായിരുന്നു സുജോ പറഞ്ഞത്. സുജോയ്ക്ക് എങ്ങനെ അത് പറയാനായെന്ന് അറിയില്ലെന്നും മാനസികമായി തകര്‍ന്നിരിക്കുകയാണ് താനെന്നും പറഞ്ഞ് സഞ്ജനയും എത്തിയിരുന്നു. മത്സരാര്‍ത്ഥിയല്ലെങ്കിലും സഞ്ജനയ്ക്കും ഫോളേവേഴ്‌സ് കൂടുകയായിരുന്നു.

Sujo Mthew

Recommended Video

Bigg Boss Malayalam : അമൃത സുരേഷും അഭിരാമിയും ബിഗ് ബോസിൽ | FIlmiBeat Malayalam

കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്നായിരുന്നു സുജോ ബിഗ് ഹൗസില്‍ നിന്നും പുറത്തേക്ക് പോയത്. കഴിഞ്ഞ ദിവസം താരം തിരികെ പരിപാടിയിലേക്ക് എത്തിയിരുന്നു. അതിനിടയിലാണ് പുറത്തുണ്ടായിരുന്നപ്പോഴുള്ള അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ഒളിവ് ജീവിതം പോലെയായിരുന്നു രണ്ടാഴ്ച കഴിഞ്ഞത്. അതില്‍ നിന്നും മാറി ബിഗ് ഹൗസിലേക്ക് തിരിച്ച് പോവുന്നതിന്റെ എക്‌സൈറ്റ്‌മെന്റുണ്ട്. പുറത്തേക്കൊന്നും പോവാന്‍ പറ്റിയിരുന്നില്ല. വീട്ടില്‍ത്തന്നെയായിരുന്നു. ഹോസ്പിറ്റലിലേക്ക് പോവുന്നതിന് വേണ്ടി മാത്രമാണ് പുറത്തേക്ക് ഇറങ്ങിയതെന്നും സുജോ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X