അവളുമായിട്ടുള്ള ബന്ധം സീരിയസാണ്! തിരിച്ച് വരവില്‍ സഞ്ജനയെയും സാന്ദ്രയെ കുറിച്ചും സുജോ പറയുന്നു

ബിഗ് ബോസിലെ പ്രണയം ആരാധകരും ആഘോഷിക്കാറാണ് പതിവ്. മലയാളത്തില്‍ ആദ്യ സീസണില്‍ തന്നെ താരങ്ങള്‍ പ്രണയിച്ച് വിവാഹിതരായത് വലിയ വാര്‍ത്തയായിരുന്നു. ഇത്തവണ സുജോ മാത്യുവും അലക്‌സാന്‍ഡ്രയും തമ്മിലുള്ള സൗഹൃദത്തെ ചുറ്റിപറ്റിയാണ് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നത്. ഇരുവരും പരസ്പരം സംസാരിക്കുന്നതും പിന്തുണ നല്‍കുന്നതുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

Recommended Video

Bigg Boss Malayalam Season 2 : സുജോ സാൻഡ്രയെ ചതിച്ചതോ? | FilmiBeat Malayalam

കണ്ണിന് അസുഖം ബാധിച്ച് ഇരുവരും പുറത്ത് പോയതായിരുന്നു. വിദഗ്ദ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. ഇത്രയും ദിവസത്തെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞാലും സാന്ദ്രയുടെയും സുജോയുടെയെും ബന്ധം കൂടുതല്‍ ദൃഢമായി മുന്നോട്ട് പോവുകയാണ്. എന്നാല്‍ പവന്‍ വീട്ടിലേക്ക് വന്നതോടെ സുജോയുടെ പുറത്തുള്ള പെണ്‍സുഹൃത്തിനെ കുറിച്ച് എല്ലാവരും അറിഞ്ഞു.

sandra-sujo

സഞ്ജനയുമായി തനിക്ക് സീരിയസ് റിലേഷന്‍ഷിപ്പാണെന്നാണ് ഇപ്പോള്‍ സുജോ തന്നെ പറയുന്നത്. ഫുക്രുവും സുജോയും തമ്മില്‍ സംസാരിച്ച് കൊണ്ടിരിക്കവേയാണ് സാന്ദ്രയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത്. ഇവിടെ എല്ലാവരും ഗെയിം കളിക്കുകയാണ്. അതിന് വേണ്ടിയാണ് സാന്ദ്രയുമായിട്ടുള്ള ബന്ധമെന്നാണ് സുജോ പറയുന്നത്. സുജോ പറഞ്ഞതൊക്കെയും ഫുക്രു വീണയോടും ആര്യയോടും പറഞ്ഞിരുന്നു.

സാന്ദ്രയ്ക്ക് എന്തോ സങ്കടമുണ്ടെന്നും മുഖത്ത് നോക്കിയാല്‍ മനസിലാവുമെന്നും വീണ പറഞ്ഞിരുന്നു. അവള്‍ ചിലപ്പോള്‍ സുജോയുമായിട്ടുള്ള ബന്ധം സീരിയസ് ആയി എടുത്തിട്ടുണ്ടാവുമെന്ന് ഫുക്രു പറയുന്നു. അതേ സമയം ഗെയിമിന്റെ ഭാഗമായിട്ടാണ് സുജോ തന്നെ നോക്കുന്നതെന്ന് സാന്ദ്ര ആരോടെ പറയുകയും ചെയ്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X