ആര്യ കള്ളിയാണ്! ഒറ്റയടിക്ക് ചുവടുമാറ്റി! പ്രാങ്ക് ടാസ്‌ക്കിലെ ട്വിസ്റ്റ് അറിയാതെ രോഷാകുലനായ സുജോ!
ബിഗ് ബോസ് സീസണ്‍ രണ്ടിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫിസിക്കല്‍ ടാസ്‌ക്കില്‍ പിന്നാക്കമാണെങ്കിലും ബുദ്ധികൊണ്ടാണ് ആര്യ പ്ലാന്‍ ചെയ്യുന്നത്. രഘുവിനെയാണ് ആര്യ തന്റെ എതിരാളിയായി കാണുന്നത്. നോമിനേഷനിടയില്‍ ഇതേക്കുറിച്ച് താരം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രാങ്ക് ടാസ്‌ക്കിനിടയില്‍ സുജോ കൂടുതലും സംസാരിച്ചത് ആര്യയെക്കുറിച്ചായിരുന്നു.
ആര്യ നോമിനേറ്റ് ചെയ്തത് സുജോയെ ആയിരുന്നു. തുടക്കം മുതല്‍ താനുമായി അടുത്ത സൗഹൃദത്തിലായിരുന്ന ആര്യ തന്റെ പേര് മിഡ് വീക്ക് എവിക്ഷനില്‍ പറഞ്ഞത് സുജോയ്ക്ക് സഹിക്കാനാവുന്നുണ്ടായിരുന്നില്ല. വിശ്വസനീയമായ രീതിയിലായിരുന്നു എല്ലാവരും പ്രാങ്ക് ടാസ്‌ക്കില്‍ പെര്‍ഫോം ചെയ്തത്. സുജോയില്‍ കണ്ട് പ്രകടമായ മാറ്റങ്ങളെക്കുറിച്ചായിരുന്നു ആര്യ തുറന്നടിച്ചത്. താരം സംസാരിക്കുന്നതിനിടയിലും സുജോ അസ്വസ്ഥനാവുന്നുണ്ടായിരുന്നു.
ബിഗ് ബോസ് വീട്ടില്‍ തനിക്ക് പ്രിയപ്പെട്ടവരിലൊരാളാണ് സുജോയെന്നായിരുന്നു ആര്യ പറഞ്ഞത്. കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയതിന് ശേഷം സുജോയില്‍ ഒരുപാട് മാറ്റമുണ്ടായിരുന്നു. ഏതാണ് സുജോയുടെ യഥാര്‍ത്ഥ വ്യക്തിത്വം എന്നത് തനിക്ക് ഇപ്പോള്‍ തിരിച്ചറിയാനാവുന്നില്ല. ടാസ്‌ക്കുകളിലായാലും ഗെയിമിലായാലും അക്രമസ്വഭാവം കൂടുതലായി കാണിക്കുന്നതും സുജോയാണെന്നും ആര്യ പറഞ്ഞിരുന്നു.

ആവശ്യത്തിന് മാത്രമല്ല അല്ലാതെയും സുജോ പ്രതികരിക്കാറുണ്ട്. ഈ സ്വഭാവത്തെക്കുറിച്ചും ആര്യ തുറന്നുപറഞ്ഞിരുന്നു. ആര്യയുടെ നോമിനേഷന്‍ തുടരുന്നതിനിടയില്‍ത്തന്നെ സുജോ അസ്വസ്ഥനായിരുന്നു. താന്‍ സംസാരിക്കട്ടെ, തനിക്ക് സംസാരിക്കാന്‍ അവസരം തരൂയെന്ന് പറഞ്ഞ് സുജോയെ അടിച്ചിരുത്തുകയായിരുന്നു ആര്യ. കൂടുതല്‍ പേരും പറഞ്ഞ പേര് തന്റേതാണെന്ന് മനസ്സിലാക്കിയതിന് ശേഷവും സുജോ ദേഷ്യത്തിലായിരുന്നു.
മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തേക്ക് പോവുന്നത് താനാണെന്ന് ഉറപ്പിച്ചപ്പോഴും സുജോ സംസാരിച്ചത് ആര്യയെക്കുറിച്ചായിരുന്നു. ആര്യ എന്തൊരു പരാജയമാണെന്നും തലേദിവസം രാത്രിവരെ തന്നോട് അടുപ്പം കാണിച്ചിരുന്നയാള്‍ നേരം വെളുത്തപ്പോഴേക്കും ചുവടുമാറ്റുകയായിരുന്നു. രഘുവുമായി സംസാരിക്കുന്നതിനിടയിലായിരുന്നു സുജോ ഇതേക്കുറിച്ച് പറഞ്ഞത്.
പ്രാങ്ക് ടാസ്‌ക്കാണെന്ന് മനസ്സിലാക്കിയതിന് ശേഷം സുജോ ആര്യയെ കെട്ടിപ്പിടിച്ചിരുന്നു. നിനക്ക് ഞാന്‍ സ്ലാം ബുക്കിലെഴുതി തന്ന കാര്യം ഓര്‍മ്മയില്ലേയെന്നായിരുന്നു ആര്യ തിരിച്ച് സുജോയോട് ചോദിച്ചത്ഇതോടെയാണ് സുജോയുടെ തെറ്റിദ്ധാരണകളും മാറിയത്. ആര്യയെക്കുറിച്ച് പറഞ്ഞതിന് സുജോ ക്ഷമാപണവും നടത്തിയിരുന്നു.


Click it and Unblock the Notifications