സാന്‍ഡ്രയല്ല! ബിഗ് ബോസ് ഹൗസില്‍ സുജോയ്ക്ക് പ്രിയപ്പെട്ടയാള്‍ ഇദ്ദേഹം! ഗാനം ഡെഡിക്കേറ്റ് ചെയ്ത് താരം

ബിഗ് ബോസ് മലയാളം 61ാം ദിനത്തില്‍ എത്തി നില്‍ക്കുകയാണ്. ടാസ്‌ക്കുകളും മത്സരവും ഒരുപോലെ കടുത്തതായി വരികയാണ്. നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് മത്സരാര്‍ത്ഥികളെല്ലാം. ഗെയിമുകളിലെല്ലാം വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഗ്രൂപ്പിസവും ശക്തമാണ്. അഭിപ്രായം പറയുന്ന കാര്യത്തിലും മറ്റ് വിഷയങ്ങളിലെല്ലാം ഇത് പ്രകടവുമാണ്. വ്യക്തിപരമായി മത്സരിക്കുകയെന്ന നിര്‍ദേശമായിരുന്നു ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയത്. കഴിഞ്ഞ ദിവസത്തെ സ്‌പോണ്‍സേര്‍ഡ് ടാസ്‌ക്ക് വളരെ രസകരമായിരുന്നു. ബിഗ് ബോസ് ഹൗസില്‍ വന്നനാള്‍ മുതല്‍ ഇന്നുവരെ ഒരുപോലെ പെരുമാറുന്നയാളെക്കുറിച്ച് പറയാനും അയാള്‍ക്കായി പാട്ടോ, ചിത്രമോ ഡെഡിക്കേറ്റ് ചെയ്യാനുമായിരുന്നു നിര്‍ദേശം.

തങ്ങളുടെ അടുത്ത സുഹൃത്തുക്കളെക്കുറിച്ചായിരുന്നു എല്ലാവരും സംസാരിച്ചത്. ആര്യയും വീണയും തിരഞ്ഞെടുത്തത് പാഷാണം ഷാജിയെയായിരുന്നു. ഫുക്രുവും എലീനയും തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് വാചാലരാവുന്നത് കാണാമായിരുന്നു. എലീന ഗാനം ഡെഡിക്കേറ്റ് ചെയ്തപ്പോള്‍ ചിത്രമായിരുന്നു ഫുക്രു നല്‍കിയത്. ആര്യയെക്കുറിച്ചായിരുന്നു ഷാജി സംസാരിച്ചത്. അഭിരാമിയേയും അമൃതയേയും കുറിച്ചായിരുന്നു രജിത് കുമാര്‍ സംസാരിച്ചത്. സാന്‍ഡ്രയെക്കുറിച്ചാണ് അഭിയും അമൃതയും സംസാരിച്ചത്. ഒന്നാംകിളി എന്ന ഗാനവും സാന്‍ഡ്രയ്ക്കായി അമൃത ഡെഡിക്കേറ്റ് ചെയ്തിരുന്നു. സാന്‍ഡ്രയെക്കുറിച്ചായിരിക്കും സുജോ പറയുകയെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ അതായിരുന്നില്ല സംഭവിച്ചത്.

Sujo

Recommended Video

Bigg Boss Malayalam : ആര് പറഞ്ഞെട ബിഗ് ബോസ് ആര്യയുടെ കൂടെ ആണെന്ന്? | FilmiBeat Malayalam

രഘുവിനെക്കുറിച്ചായിരുന്നു സുജോ പറഞ്ഞത്. പ്രിയപ്പെട്ടവര്‍ ഒരുപാടുണ്ട്. വന്നനാള്‍ മുതല്‍ ഇന്നുവരെ ഒരേ പോലെയാണ് രഘു പെരുമാറുന്നത്. രഘുവിനായി പ്രാണസഖിയെന്ന ഗാനമായിരുന്നു സുജോ ആലപിച്ചത്. തന്റെ ഊഴം വന്നപ്പോള്‍ രഘു തിരഞ്ഞെടുത്തത് സുജോയെ ആയിരുന്നു. പെട്ടെന്ന് ചൂടാവാറുണ്ടെങ്കിലും താന്‍ പറഞ്ഞാല്‍ അവന്‍ കേള്‍ക്കാറുണ്ട്. അത് പോലെ തന്നെ ചെയ്യുന്ന കാര്യത്തിനെല്ലാം അവന് കൃത്യമായ കാരണങ്ങളുണ്ട്. അതേക്കുറിച്ച് അവന്‍ കൃത്യമായി പറയാറുമുണ്ടെന്നും രഘു പറഞ്ഞിരുന്നു. തനിക്ക് പാടാനൊന്നുമറിയില്ലെന്നും ഒരു ചിത്രമാണ് സമ്മാനിക്കുന്നതെന്നും രഘു പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X