സാൻഡ്രയോട് പ്രണയമില്ല! ചില ചോദ്യങ്ങൾ ചൊടിപ്പിക്കുന്നു, രഘുവിനോട് തുറന്നു പറഞ്ഞ് സുജോ

ബിഗ് ബോസ് ഹൗസിൽ അഭിപ്രായ ഭിന്നതകൾ മാത്രമല്ല നല്ല സൗഹൃദങ്ങൾക്കും വേദിയാകുന്നുണ്ട്. പല ആരോഗ്യകരമായ സൗഹൃദങ്ങളും ബിഗ് ബോസ് ഷോയിലൂടെ സംഭവിക്കാറുണ്ട്. എന്നാൽ ചില അവസരങ്ങളിൽ സൗഹൃദത്തകർച്ചകളും ഇവിടെ സംഭവിക്കുന്നുണ്ട്. സാധാരണ റിയാലിറ്റി ഷോയിൽ നിന്ന് വ്യത്യസ്തമായ ഘടനയാണ് ബിഗ് ബോസിനുളളത്.

ബിഗ് ബോസ് സീസൺ 2 ആരംഭിച്ച് അഞ്ച് ആഴ്ച പിന്നിടുകയാണ്. ഇതിനോടകം തന്നെ നിരവധി പേർ പുറത്തു പോകുകയും പുതിയ അംഗങ്ങൾ വീട്ടിനുളളിൽ എത്തുകയും ചെയ്തിരുന്നു. പഴയ ആളുകൾ തമ്മിലുളള പ്രശ്നങ്ങൾ വീട്ടിൽ മുറ പോലെ നടക്കുന്നുമുണ്ട്. ബിഗ് ബോസ് ഹൗസിനുള്ളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരുകളാണ് സുജോ മാത്യുവിന്റേയും അലക്സാൻഡ്രയുടേയും. ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്നാണ് എന്നാണ് എല്ലാവർക്കും അറിയേണ്ടത്. ഇവരുടെ ബന്ധത്തെ കുറിച്ചുളള ചർച്ചകൾ ബിഗ് ബോസ് ഹൗസിൽ സജീവമാകുമ്പോൾ, സാൻഡ്രയുമായുളള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സുജോ. രഘുവവുമായി നടന്ന സംഭാഷണത്തിനിടെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

   പ്രണയമാണോ?

ആദ്യം മുതൽ തന്നെ ബിഗ് ബോസ് ഹൗസിലെ അംഗങ്ങളുടെ ഇടയിൽ ഇരുവരും ചർച്ച വിഷയമായിരുന്നു. പ്രണയമാണോ അതോ വീട്ടിൽ നിൽക്കാൻ വേണ്ടിയുള്ള തന്ത്രമാണോ എന്നുളള സംശയമായിരുന്നു മത്സാരാർഥികളുടെ ഇടയിൽ ഉണ്ടായത്. ഇതിനെ കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും കൃത്യമായി ഒരു ഉത്തരം നൽകിയിരുന്നില്ല. രാത്രികാലങ്ങളിലുള്ള സംസാരവും എപ്പോഴും ഒരുമിച്ച് കാണുന്നതുമായിരുന്നു ബാക്കിയുള്ള മത്സരാർഥികളുടെ ഇടയിൽ പ്രണയത്തെ കുറിച്ചുളള ചർച്ചയുടെ വിത്ത് പാകിയത്.

Recommended Video

Bigg Boss Malayalam : രജിത്തണ്ണന്റെ ദീര്‍ഘവീക്ഷണം ഭയങ്കരം | FIlmiBeat Malayalam തന്നെ
 രഘുവിനോട് പറഞ്ഞു

അംഗങ്ങളുടെ സ്വഭാവത്തെ കുറിച്ചുളള ചർച്ചയ്ക്കിടെയായിരുന്നു പ്രണയ ഗോസിപ്പിനെ കുറിച്ച് സുജോ പറഞ്ഞത്. താനും അലക്സാൻഡ്രയും നല്ല സുഹൃത്തുക്കളാണെന്നും തങ്ങൾ തമ്മിൽ പ്രചരിക്കുന്നത് പോലെ ഒരു ബന്ധവുമില്ലെന്നും രഘുവിനോട് പറഞ്ഞു. ചില അവസരങ്ങളിലെ കളിയാക്കൽ തനിയ്ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും സുജോ പറയുന്നു. എന്നാൽ ഇതിനുള്ള ഉപായം രഘു ഉപദേശിച്ചു കൊടുക്കുന്നുണ്ട്.

 ചെയ്യേണ്ടത് ഇത്രമാത്രം

കളിയാക്കുമ്പോൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. കൂട്ടത്തിൽ നിന്ന് അവരെ മാറ്റി നിർത്തി കാര്യങ്ങൾ സംസാരിക്കുക. പാഷണം ഷാജി ചെയ്യുന്നതാണ് ശരി, അദ്ദേഹം എല്ലാവരോടും കളി ചിരിയോടെയാണ് പെരുമാറുന്നത്. എന്നാൽ അദ്ദേഹം പറയാനുള്ളത് ഒറ്റയ്ക്ക് മാറ്റി നിർത്തി സംസാരിക്കും. അതാണ് വേണ്ടതെന്നും സുജോയോട് പറഞ്ഞു. മുമ്പൊരിക്കൽ തനിയ്ക്ക് അലസാൻഡ്രയോട് പ്രണയം തോന്നിയിട്ടുണ്ടെന്നും സുജോ പറഞ്ഞിരുന്നു.

  സുജോയോട് പ്രണയം

ബിഗ് ബോസ് ഹൗസിൽ സുജോ-സാൻഡ്ര പ്രണയം ചർച്ചയാകുമ്പോൾ തന്റെ ഉള്ളിലുളളത് വെളിപ്പെടുത്തുകയാണ് സാൻഡ്ര. സുജോയോട് തന്നെയായിരുന്നു തന്റെ മനസ്സിലുളളത് സാൻഡ്ര പറഞ്ഞത്. തനിയ്ക്ക് സുജോയോട് പ്രണയം തോന്നിയിരുന്നു എന്ന് സാൻഡ്ര തുറന്നു പറഞ്ഞു. താൻ എപ്പോഴും ഹാപ്പിയായി ഇരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. എന്നാൽ നീ പോയി പ്രദീപിനെ പ്രേമിക്കു എന്നായിരുന്നു സുജോയുടെ മറുപടി. എനിക്ക് അവനോട് തോന്നിയില്ല, ആരെയെങ്കിലും പ്രേമിക്കണമെന്ന് കരുതി നടക്കുന്നയാളല്ല താന്‍. എനിക്ക് നിന്നോടിഷ്ടം തോന്നി, നിന്റെ കാര്യം നോക്കിയായിരിക്കും തനിക്ക് ഇങ്ങനെ തോന്നിയതെന്നും അലക്‌സാന്‍ഡ്ര പറഞ്ഞു. ഇതിനെല്ലാം മറു ചോദ്യങ്ങളായിരുന്നു സുജോയുടെ ഭാഗത്ത് നിന്നുണ്ടായത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X