പുറത്തുപോയപ്പോള്‍ സുജോ സഞ്ജനയെ കാണാന്‍ പോയി? ആ മഞ്ഞ ജാക്കറ്റും പ്രിയപ്പെട്ടയാളും! ചിത്രം വൈറല്‍

ബിഗ് ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥികളിലൊരാളായ സുജോ മാത്യുവിന് ആരാധകരേറെയാണ്. മോഡിലിംഗില്‍ സജീവമായ സുജോയെക്കുറിച്ച് കൂടുതല്‍ പേര്‍ അറിഞ്ഞുതുടങ്ങിയത് ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷമാണ്. ജിമ്മനെന്നാണ് സുജോയെ പലരും വിളിക്കുന്നത്. പെട്ടെന്ന് പ്രകോപിതനാവുന്ന സ്വഭാവക്കാരനാണ് അദ്ദേഹം. എതിര്‍ടീമിനെ വെറുതെ നിന്ന് പ്രകോപിപ്പിക്കുന്ന സുജോയെയാണ് കഴിഞ്ഞ ദിവസവും കണ്ടത്. സാന്‍ഡ്രയും സുജോയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. എന്നാല്‍ സുജോയുടെ കസിനായ പവന്‍ ജിനോ തോമസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി എത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

സുജോയ്ക്ക് കാമുകിയുണ്ടെന്നും സഞ്ജന തങ്ങളുടേയും അടുത്ത സുഹൃത്താണെന്നുമായിരുന്നു പവന്‍ പറഞ്ഞത്. സഞ്ജന തന്റെ പെണ്‍സുഹൃത്ത് മാത്രമാണെന്നായിരുന്നു താരം പറഞ്ഞത്. ഇതിന് ശേഷമായാണ് സഞ്ജയെ അന്വേഷിച്ച് ആരാധകര്‍ പോയത്. സുജോയും താനും പ്രണയത്തിലാണെന്നും അദ്ദേഹം എന്താണ് അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാവുന്നില്ലെന്നുമായിരുന്നു സഞ്ജന പറഞ്ഞത്. കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയ സുജോ സഞ്ജനയെ കണ്ടുവെന്ന് വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

 സുജോയുടെ പോസ്റ്റ്

സുജോയുടെ പോസ്റ്റ്

സുജോ ബിഗ് ബോസില്‍ കഴിയുമ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാവുന്നത് എങ്ങനെയെന്നായിരുന്നു ഒരുവിഭാഗത്തിന്റെ ചോദ്യം. താനാണ് സുജോയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നതെന്ന് സഞ്ജന വ്യക്തമാക്കിയിട്ടുണ്ട്. പ്രിയപ്പെട്ട പൂച്ചയേയും പിടിച്ച് നില്‍ക്കുന്ന സുജോയുടേയും സഞ്ജനയുടേയും ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

കാണാനെത്തി

കാണാനെത്തി

കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് വന്ന സുജോ സഞ്ജനയെ കാണാനെത്തിയതിനുള്ള തെളിവാണ് ഇതെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. മഞ്ഞ ജാക്കറ്റണിഞ്ഞാണ് സുജോ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പിറന്നാള്‍ സമ്മാനമായി സഞ്ജന സമ്മാനിച്ച ജാക്കറ്റാണ് ഇത്. പവനായിരുന്നു ഇത് സുജോയ്ക്ക് നല്‍കിയത്. ആ ജാക്കറ്റ് കണ്ടതോടെയാണ് സുജോ കാമുകിയെ കാണാനെത്തിയെന്ന് ആരാധകര്‍ പറയുന്നത്. ഇരുവരുടേയും പോസ്റ്റുകള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

 നിയമം തെറ്റിച്ചോ?

നിയമം തെറ്റിച്ചോ?

സാന്‍ഡ്ര, രഘു, രേഷ്മ, പവന്‍ ജിനോ തോമസ്, സുജോ എന്നിവരെയായിരുന്നു കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് ബിഗ് ബോസില്‍ നിന്നും മാറ്റിയത്. പുറംലോകവുമായി യാതൊരുവിധ ബന്ധവുമില്ലാതെയാണ് തങ്ങള്‍ ആ സമയത്ത് കഴിഞ്ഞിരുന്നതെന്നാണ് പലരും പറഞ്ഞത്. എന്നാല്‍ സുജോയും സഞ്ജനയും ആ സമയത്ത് കണ്ടുമുട്ടിയിരുന്നോയെന്ന സംശയത്തിലാണ് പലരും. ബിഗ് ബോസിലെ നിയമം താരം തെറ്റിച്ചിരുന്നോയെന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

 തിരിച്ചുവന്നപ്പോഴുള്ള മാറ്റം

തിരിച്ചുവന്നപ്പോഴുള്ള മാറ്റം

നാളുകള്‍ക്ക് ശേഷമായിരുന്നു സുജോ ബിഗ് ബോസിലേക്ക് തിരിച്ചെത്തിയത്. തിരിച്ചുവരവിന് ശേഷം താരത്തിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായതായി മറ്റുള്ളവര്‍ പറഞ്ഞിരുന്നു. പുറത്തേക്ക് പോയവര്‍ കൃത്യമായ ഗെയിം പ്ലാനുമായാണ് എത്തിയതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും മത്സരാര്‍ത്ഥികള്‍ ഉയര്‍ത്തിയിരുന്നു. പുറത്തെ കാര്യങ്ങളെക്കുറിച്ച് സുജോ സംസാരിച്ചുവെന്ന് ഷാജി പറഞ്ഞപ്പോള്‍ ഇതേക്കുറിച്ച് മോഹന്‍ലാലും ചോദിച്ചിരുന്നു.

Recommended Video

Bigg Boss Malayalam : ഇനി ഏറ്റവും ശക്തരായ മത്സരാർത്ഥികൾ ആരൊക്കെയാണ്? | FilmiBeat Malayalam
സാന്‍ഡ്രയ്‌ക്കൊപ്പമല്ല

സാന്‍ഡ്രയ്‌ക്കൊപ്പമല്ല

ലവ് സ്ട്രാറ്റജിയുമായി മുന്നോട്ട് പോവാനായിരുന്നു താനും സുജോയും തീരുമാനിച്ചതെന്ന് സാന്‍ഡ്ര പറഞ്ഞിരുന്നു. തനിക്ക് കാമുകിയുള്ള കാര്യത്തെക്കുറിച്ച് സുജോ നേരത്തെ തന്നെ സാന്‍ഡ്രയോട് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള വീഡിയോ അടുത്തിടെയും ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായി മാറിയിരുന്നു. സാന്‍ഡ്രയ്‌ക്കൊപ്പമായി മാത്രമായിരുന്നു നേരത്തെ സുജോ നിന്നിരുന്നതെങ്കില്‍ ആ അവസ്ഥ മാറിയിട്ടുണ്ട് ഇപ്പോള്‍. രഘു, അഭിരാമി, അമൃത, സുജോ, സാന്‍ഡ്ര ഇവര്‍ ഒരുടീമായാണ് നില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X