രജിത്തേട്ടന്‍ പുറത്തുപോയാല്‍ എല്ലാരും കൂടി വലിച്ചുകീറും! സങ്കടപ്പെട്ട് സുജോയും ദയ അച്ചുവും
ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡില്‍ രജിത്ത് കുമാര്‍ പുറത്തുപോയത് ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. സ്‌കൂള്‍ ടാസ്‌ക്കിനിടെ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനായിരുന്നു രജിത്തിനെ താല്‍ക്കാലികമായി പുറത്താക്കിയത്. രജിത്തിന്റെ അപ്രതീക്ഷിതമായുളള പുറത്തുപോവല്‍ മറ്റുളള മല്‍സരാര്‍ത്ഥികളിലും സങ്കടമുണ്ടാക്കിയിരുന്നു. അതില്‍ എറ്റവും കൂടുതല്‍ വിഷമം രജിത്തിന്റെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് തന്നെയായിരുന്നു.
അതേസമയം തന്നെ അദ്ദേഹത്തിന്റെ പ്രവൃത്തി ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് രഘു തുറന്നടിച്ചിരുന്നു. അധികപേരും രഘു പറഞ്ഞ കാര്യം ശരിവെച്ചു. രേഷ്മ വേദന കൊണ്ട് പുളഞ്ഞ ശേഷമാണ് സംഗതി സീരിയസാണെന്ന കാര്യം എല്ലാവരും തിരിച്ചറിഞ്ഞത്. അതുവരെ രസകരമായ രീതിയിലായിരുന്നു ടാസ്‌ക്ക് മുന്നോട്ടു പോയിരുന്നത്.

പാഷാണം ഷാജിയും ഫുക്രുവും തമാശകള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് ടാസ്‌ക് കൊണ്ടുപോയത്. ടാസ്‌ക്കിനിടെ രേഷ്മയ്ക്ക് എല്ലാവരും പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. എല്ലാവരും ആശംസകള്‍ അറിയിക്കുന്നതിനിടെയാണ് രജിത്തും രേഷ്മയ്ക്ക് അരികിലേക്ക് എത്തിയിരുന്നത്. രജിത്ത് രേഷ്മയെ തലോടിയതാണെന്ന് പലരും വിചാരിച്ചെങ്കിലും പിന്നീടാണ് മുളക് തേച്ച വിവരം അറിഞ്ഞത്.

രജിത്തിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു താല്‍ക്കാലികമായി പുറത്താക്കുകയാണെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നത്. രജിത്ത് പുറത്തുപോയതോടെ സുജോ, ദയ അച്ചു തുടങ്ങിയവരാണ് കൂടുതല്‍ സങ്കടപ്പെട്ടത്. രജിത്ത് പുറത്തായതില്‍ സങ്കടപ്പെട്ടിരിക്കുന്ന സുജോയെ ആണ് ബിഗ് ബോസിന്റെ പുതിയ എപ്പിസോഡില്‍ കാണിച്ചത്.

പുളളി പുറത്തുപോയാല്‍ എല്ലാവരും കൂടി വലിച്ചു കീറുമെന്നാണ് സുജോ രഘുവിനോട് പറഞ്ഞത്. കരഞ്ഞുകൊണ്ടാണ് ഇക്കാര്യം സുജോ പറഞ്ഞത്. അമൃത അഭിരാമി, സാന്ദ്ര തുടങ്ങിയവരും ഈ സമയത്ത് അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വിഷമിച്ച ദയയെ പുതിയ എപ്പിസോഡിലും വിഷമിച്ചിരിക്കുന്നതായാണ് കണ്ടത്.

എന്തിനാണ് ഇങ്ങനെ ഒരു ദിവസം തന്നത് ബിഗ് ബോസേ എന്നാണ് ദയ ചോദിച്ചത്. തുടര്‍ന്ന് നെഞ്ച് വേദനയെ തുടര്‍ന്ന് ദയയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. പിന്നെ കുറച്ച് കഴിഞ്ഞാണ് ദയ വീണ്ടും തിരിച്ചെത്തിയത്. ഇനി ടെന്‍ഷനടിച്ചിരിക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതായി ദയ മറ്റുളളവരോട് പറഞ്ഞു. സുജോയോടും ദയയോടും ഇനി വിഷമിക്കരുതെന്ന് ആര്യയും പറയുന്നുണ്ട്.

ഇടയ്ക്ക് സാന്ദ്രയും സുജോയെ ആശ്വസിപ്പിക്കുന്നത് കാണാം. പുളളി ഇങ്ങനെ പോവേണ്ട ഒരാളായിരുന്നില്ല എന്ന് സാന്ദ്രയോട് സുജോ പറഞ്ഞു. ഒരിക്കലും ബോധത്തോടെ അങ്ങനെ ഒരു കാര്യം അദ്ദേഹം ചെയ്യില്ലെന്ന് സുജോ വീണ്ടും പറഞ്ഞു. കളി വേറെ ലെവലിലാണ് പോയികൊണ്ടിരിക്കുന്നതെന്ന് പാഷാണം ഷാജി പറഞ്ഞു. ഇതെല്ലാം കണ്ട് എന്റെ ഫിലമെന്റ് അടിച്ചിരിക്കുകയാണെന്ന് രഘുവും. മാഷ് പോയതില്‍ നമ്മക്കും വിഷമമുണ്ടെന്ന് ഷാജി ആര്യയോടും ഫുക്രുവിനോടും പറഞ്ഞു. അദ്ദേഹത്തോട് നമ്മളെല്ലാം അടുത്തത് ഇപ്പോഴാണ്. പക്ഷേ അദ്ദേഹം പുറത്തുപോവുമെന്ന് പ്രതീക്ഷിച്ചില്ല.


Click it and Unblock the Notifications