ഒടുവിൽ മൗനം വെടിഞ്ഞു, വീട്ടിൽ ഒരുമിച്ചുണ്ടായിരുന്ന സുജോയും സാന്ദ്രയും നേർക്കുനേർ
പ്രണയങ്ങൾ ബിഗ് ബോസ് ഹൗസിൽ നിറം പിടിക്കാറുണ്ട്. അതിൽ പലതും വിവാഹത്തിൽ കലാശിക്കാറുമുണ്ട്. ബിഗ് ബോസ് സീസൺ 2 ൽ സാൻഡ്ര സുജോ ബന്ധം നിരവധി ചർച്ചകൾക്ക് വഴിവെച്ചിരുന്നു. വീട്ടിനുളളിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും വലിയ ചർച്ച വിഷയമായിരുന്നു. കണ്ണിന് അസുഖം ബാധിച്ച് സാൻഡ്രയും സുജോയും വീട്ടിനുള്ളിൽ നിന്ന് താൽക്കാലികമായി പുറത്തു പോയിരുന്നു. അസുഖം സുഖംപ്രാപിച്ച് അമ്പതാം ദിവസമായിരുന്നു ഇവർ മടങ്ങി എത്തിയത്. എന്നാൽ പോയതു പോലെയല്ലായിരുന്നു ഇവരുടെ മടങ്ങി വരവ്.

പഴയ അടുപ്പം ഇരുവരും കാണിച്ചിരുന്നില്ല. പരസ്പjരം മുഖത്ത് പോലും നോക്കാതെയാണ് ഇരവരും വീട്ടിനുളളിൽ കഴിയുന്നത്. ഇവരുടെ ബന്ധത്തിനേറ്റ വിള്ളലിനെ കുറിച്ച് മറ്റ് അംഗങ്ങൾ തിരക്കിയിരുന്നു. ഇരുവരും പരസ്പരം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. തങ്ങളുടെ ഗെയിം പ്ലാനായിരുന്നു തമ്മിൽ കാണിച്ച അടുപ്പമെന്ന് സുജോ പറയുമ്പോൾ, അതിന് വിപരീതമായിട്ടാണ് സാൻഡ്ര പറയുന്നത്. അവനെ കണ്ണടച്ച് വിശ്വസിക്കുകയായിരുന്നെന്നും തനിയ്ക്ക് ഇപ്പോഴുളള ചീത്ത പേര് മാറ്റാനായിട്ടാണ് ബിഗ് ബോസിൽ മടങ്ങി എത്തിയിരിക്കുന്നതെന്നും സാൻഡ്ര പറയുന്നു.
സുജോയും സാൻഡ്രയും മുഖത്തോട് മുഖം ഏറ്റുമുട്ടുകയാണ്. സ്മോക്കിങ് റൂമിൽ വെച്ചായിരുന്നു ഇരുവരും വാക്ക്വാദത്തിൽ ഏർപ്പെട്ടത്. എന്നെ കൊണ്ട് കഥ പറയിപ്പിക്കരുതെന്നും നീ അറിയാത്ത കഥ ഇവടെ പറയുമെന്നും സുജോ സാൻഡ്രയോട് പറയുന്നു. എന്നാൽ കഥ പറയാനാണ് സാൻഡ്ര പറയുന്നത്. കഥ പുസ്തകം അഴിപ്പിക്കരുതെന്നും മിണ്ടാതിരിക്കാനും സുജോ പറയുന്നുണ്ട്. തന്നോട് മിണ്ടരുതെന്ന് നീ പറയണ്ടെന്നും സാൻഡ്ര പറയുന്നുണ്ട്.


Click it and Unblock the Notifications