ആ ബുക്ക് ഒളിപ്പിച്ചു വെച്ചു, അമ്മ കണ്ടു പിടിച്ചു, പിന്നെ നല്ല അടി, രസകരമായ കഥ പറഞ്ഞ് സുജോ
അഭിപ്രായ ഭിന്നതകൾക്കും സംഘർഷങ്ങൾക്കും ഒടുവിൽ ബിഗ് ബോസ് ഹൗസിൽ ചിരി നിറഞ്ഞിരിക്കുകയാണ്. ഇതിന് കാരണം മത്സരാർഥികൾക്ക് നൽകിയ ഡെയ്ലി ടാസ്ക്കാണ്. തിരനോട്ടം എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ജീവിതത്തിലെ മറക്കാനാവാത്ത സംഭവം വെളിപ്പെടുത്തുകയായിരുന്നു ടാസ്ക്ക്. ബിഗ് ബോസ് അറുപത് ദിവസങ്ങൾ പിന്നിടുകയാണ്. ഇനി വളരെ കുറച്ച് ദിനങ്ങൾ മാത്രാമണ് നൂറ് ദിവസമാകാനുള്ളത്. മത്സരാർഥികളെ ബാധിച്ച കണ്ണിന് അസുഖവും വൈൽഡ് കാർഡ് എൻട്രികളും വാശിയേറിയ ടാസ്‌ക്കുകളുമൊക്കെയായി സംഭവബഹുലമായിരുന്നു ഇതുവരെയുള്ള ബിഗ് ബോസ് ഹൗസ് ദിനങ്ങൾ.
പോയ ആഴ്ചകളിൽ അൽപം കഠിനമായ ടാസ്ക്കുകളാണ് ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകിയത്. ഗെയിം എന്നത് മറന്നാണ് പലരും ഇതിൽ പെർഫോം ചെയ്തത്. തമ്മിൽ തല്ലിൽ വരെ കാര്യങ്ങൾ എത്തിയിരുന്നു. ഈ അന്തരീക്ഷം ഒന്ന് തണുപ്പിക്കാനായിരുന്നു ബിഗ് ബോസ് രസകരമായ തിരനോട്ടം ടാസ്ക്ക് നൽകിയത്. ജീവിതത്തിലുണ്ടായ സംഭവങ്ങൾ രസകരമായിട്ടായിരുന്നു മത്സരാർഥികൾ അവതരിപ്പിച്ചത്. ബിഗ് ബോസ് അംഗങ്ങളെ ഏറെ ചിരിപ്പിച്ച ഒരു സംഭവ കഥയാണ് സുജോ വെളിപ്പെടുത്തിയത്.

ബിഗ് ബോസ് കുറച്ച് സന്ദർഭങ്ങൾ എഴുതിയ പേപ്പർ ചീട്ടുകൾ അംഗങ്ങൾക്ക് നൽകും. ബസർ ശബ്ദം അടിക്കുമ്പോൾ ഓരോ മത്സരാർഥികൾ വന്ന് ബൗളിൽ നിന്ന് ഓരോ പേപ്പർ ചീട്ടുകൾ എടുക്കുക . ശേഷം അതിൽ നൽകിയിരിക്കുന്ന സന്ദർഭവുമായി ബന്ധപ്പെട്ട ഒരു സംഭവം സ്വന്തം ജീവിതത്തിൽ നിന്ന് പറയുകയാണ് ടാസ്ക്ക്. ജീവിതത്തിൽ ചെയ്ത കുസൃതിയെ കുറിച്ച് സംസാരിക്കാനയിരുന്നു സുജോയ്ക്ക് ലഭിച്ചത്. ഏറെ രസകരമായ സംഭവമായിരുന്നു സുജോ പറഞ്ഞത്.

അങ്ങനെ അധികം കുസൃതികളൊന്നും ജീവിതത്തിൽ ചെയ്തിട്ടില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു സുജോയുടെ തുടക്കം. ബാല്യകാലകത്തുണ്ടായ സംഭവമായിരുന്നു വെളിപ്പെടുത്തിയത്. സ്കൂളിൽ പഠിക്കുന്ന സമയം. മുത്ത് ചിപ്പി പോലെയുള്ള പുസ്തകം എന്റെ കയ്യിൽ നിന്ന് വീട്ടിൽ പിടിച്ചു. ഇതു കേട്ടപ്പോൾ എല്ലാവരും കയ്യടിച്ച് ചിരിക്കുകയായിരുന്നു. മുത്ത് ചിപ്പി എന്ന് പറഞ്ഞത് നിങ്ങൾക്ക് മനസ്സിലാകാൻ വേണ്ടിയാണ് . എന്നാൽ അതിനെക്കാലും ഗ്രെയ്ഡ് കൂടിയ സാധനമായിരുന്നു. എന്നാൽ അത് എന്റെ മാത്രം ആയിരുന്നില്ല. എല്ലാവരുടേയും കൂടിയായിരുന്നു

ഈ പുസ്തകം ഞാൻ എന്റെ പുസ്തകത്തിന്റെ ഇടയിൽ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു. ഞാൻ സ്കൂളിൽ പോയപ്പോൾ ഇവർ എന്റ കബോർഡ് തപ്പി. അപ്പോൾ ഈ സാധനം കിട്ടി. ഈ പുസ്തകം അപ്പന്റേയും അമ്മയുടേയും മുന്നിൽ കാണിക്കാൻ പറ്റാത്തതല്ലേ. അന്ന് വീട്ടിൽ ചെന്നപ്പോൾ അമ്മ വീട്ടിൽ ഇല്ല. എന്നാൽ എന്തോ നടന്നിട്ടുണ്ടെന്ന് എനിയ്ക്ക് മനസ്സിലായി. അമ്മ തിരിച്ച് വന്നു. അതിനും മുൻപ് തന്നെ ഞാൻ അവരുടെ കട്ടിലിന്റെ അടിയിൽ കയറി ഇരിക്കുകയായിരുന്നു.

എന്നെ തിരയുന്നുണ്ടായിരുന്നു. എന്നാൽ ഇവർ സംസാരിക്കുന്നത് എനിയ്ക്ക് കേൾക്കാം. രാത്രിയായപ്പോഴേയ്ക്കും എന്നെ കണ്ടു പിടിച്ചു. നല്ല അടി കിട്ടുകയും ചെയ്തുവെന്നും സുജോ പറഞ്ഞു. ആ പുസ്തകം എന്ത് ചെയ്തുവെന്നായിരുന്നു കഥ കേട്ടതിന് ശേഷമുളള രഘുവിന്റെ ചോദ്യം . അത് അങ്ങനെ പോയെന്നു പറഞ്ഞപ്പോൾ ശ്ശേ എന്നായിരുന്നു രഘുവിന്റെ പ്രതികരണം. ഇതാണ് എനിയ്ക്ക് പറയാനുള്ള കുസൃതിക്കഥ എന്നു പറഞ്ഞാണ് ടാസ്ക്ക് അവസാനിപ്പിച്ചത്


Click it and Unblock the Notifications