മത്സരത്തിന് വേണ്ടത് തന്ത്രമാണ്, സ്വര്‍ണം വാരിക്കൂട്ടാനുള്ള മത്സരത്തില്‍ സുജോ ഒന്നാം സ്ഥാനത്ത്

മത്സരം ജയിക്കണം എന്ന വാശിയാണ് ബിഗ് ബോസ് വീട്ടിലെ ഓരോരുത്തര്‍ക്കും. അതിന് വേണ്ടി പല തന്ത്രങ്ങളും പയറ്റുകയാണ് ഓരോരുത്തരും. ഇതിനിടെ വലിയൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ്. കഴിഞ്ഞ ദിവസം നല്‍കിയ ടാസ്‌കില്‍ വിജയിക്കുന്ന ആള്‍ക്ക് നേരിട്ട് ഗ്രാന്‍ഡ് ഫിനാലെയില്‍ എത്താനുള്ള അവസരമായിരുന്നു ഒരുക്കിയത്. അതില്‍ മുന്നിട്ട് നില്‍ക്കുന്നത് സുജോ മാത്യു ആണെന്നുള്ളതാണ് രസകരം.

ആക്ടീവിറ്റി ഏരിയയില്‍ ഒരു സ്വര്‍ണഖനി തയ്യാറാക്കി വെച്ചിരിക്കുകയാണ്. അതില്‍ നിന്നും സ്വര്‍ണങ്ങളും രത്‌നങ്ങളും കുഴിച്ചെടുക്കുകയായിരുന്നു ടാസ്‌ക്. ഈ ടാസ്‌കില്‍ ഏറ്റവുമധികം പോയിന്റ് സ്വന്തമാക്കുന്ന ആള്‍ക്ക് നേരെ ഗ്രാന്‍ഡ് ഫിനാലെയിലെത്താം എന്ന ഓഫറാണുള്ളത്. ആദ്യം അവസരം ലഭിച്ചത് പാഷണം ഷാജിയ്ക്കും സുജോയ്ക്കുമായിരുന്നു. ഇരുവരും രത്‌നങ്ങളുമായി തിരിച്ചെത്തി.

Recommended Video

Bigg Boss Malayalam Seaon 2 Day 52 Review | FilmiBeat Malayalam

sujo

രണ്ടാമത്തെ ഘട്ടത്തില്‍ സുജോയും രജിത്തും കൂട്ടുകെട്ടുണ്ടാക്കി. സുജോയുടെ രത്‌നങ്ങള്‍ ആരും എടുക്കാതെ സൂക്ഷിക്കാം. തനിക്ക് കമ്മിഷന്‍ തന്നാല്‍ മതിയെന്നായിരുന്നു രജിത്തിന്റെ വാഗ്ദാനം. അങ്ങനെ രണ്ടാം തവണ രജിത്തിന് പകരം സുജോ പോയി. ഒരിക്കല്‍ കൂടി സ്വര്‍ണഖനിയില്‍ പോകാനും രത്‌നങ്ങള്‍ വാരാനും സുജോയ്ക്ക് അവസരം ലഭിച്ചു. പിന്നീട് ഫുക്രു-അമൃത, അഭിരാമി എന്നിവര്‍ക്കായിരുന്നു അവസരം ലഭിച്ചത്.

ഇതിനിടെ രഘുവും രജിത്തിനൊപ്പം ചേര്‍ന്ന് സുജോയുടെ രത്‌നങ്ങള്‍ സൂക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ ബിഗ് ബോസ് ഫലം പ്രഖ്യാപിക്കുമ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത് സുജോ ആണെന്നാണ് പറഞ്ഞത്. ഇനിയുള്ള മത്സരങ്ങളിലും ഇതേ നില തുടരാന്‍ സാധിക്കുകയാണെങ്കില്‍ ഗ്രാന്‍ഡ് ഫിനാലെയിലെത്തുന്ന മത്സരാര്‍ഥികളില്‍ ഒരാള്‍ സുജോ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X