മഞ്ജുവിന് വേണ്ടി മാപ്പ് പറഞ്ഞ് ഭര്‍ത്താവ്! ആ വാക്ക് അറിയാതെ വന്നത്! ക്ഷമിക്കണമെന്ന് സുനിച്ചന്‍!
ബിഗ് ബോസില്‍ ഒന്നിന് പിന്നാലെ ഒന്നൊന്നായി വിവാദങ്ങളും അരങ്ങേറുന്നുണ്ട്. സിനിമയിലും ഹാസ്യ പരമ്പരകളിലുമൊക്കെ സജീവമായ മഞ്ജു പത്രോസും ഇത്തവണ മത്സരിക്കാനായി എത്തിയിരുന്നു. പാട്ടിലും ഡാന്‍സിലും അഭിനയത്തിലുമെല്ലാം കഴിവ് തെളിയിച്ച മഞ്ജുവും ഭര്‍ത്താവ് സുനിച്ചനും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. വെറുതെ അല്ല ഭാര്യയെന്ന റിയാലിറി ഷോയില്‍ ഇരുവരും പങ്കെടുത്തിരുന്നു. മികച്ച പിന്തുണയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. ഇതിന് പിന്നാലെയായാണ് മഞ്ജുവിന് അഭിനയിക്കാനുള്ള അവസരങ്ങളും ലഭിച്ചത്. മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും സജീവമാണ് മഞ്ജു.
ബിഗ് ഹൗസില്‍ ഡോക്ടര്‍ രജിത്ത് കുമാറുമായുള്ള മഞ്ജുവിന്‍െ വഴക്കിനെക്കുറിച്ച് മോഹന്‍ലാലും കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. രജിത്ത് കുമാറിന്റെ പല നിലപാടുകളോടും യോജിക്കാന്‍ കഴിയില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാദഗതികള്‍ക്കെതിരെ താരം ആഞ്ഞടിക്കാറുമുണ്ട്. തനിക്കെതിരെ അനീതിയുമായെത്തുന്നവരില്‍ പ്രധാനികളിലൊരാളാണ് മഞ്ജുവെന്ന് രജിത്തും പറഞ്ഞിരുന്നു. ബിഗ് ബോസൊരുക്കിയ കോടതിയില്‍ ഇരുവരും പരസ്പരം വാദപ്രതിവാദങ്ങളും നടത്തിയിരുന്നു. സഭ്യമായ ഭാഷ ഉപയോഗിക്കണമെന്ന ഉപദേശം മോഹന്‍ലാല്‍ മഞ്ജുവിന് നല്‍കിയിരുന്നു. ഇതിന് പിന്നാലെയായാണ് മഞ്ജുവിന് വേണ്ടി ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ് ഭര്‍ത്താവ് സുനിച്ചന്‍ എത്തിയിട്ടുള്ളത്.

ഫേസ്ബുക്ക് ലൈവിലൂടെ
നമസ്കാരം, ഞാൻ സുനിച്ചൻ ആണ് സംസാരിക്കുന്നതെന്ന് പറഞ്ഞായിരുന്നു അദ്ദേഹം തുടങ്ങിയത്. ഇപ്പോൾ ദുബായിൽ ആണുള്ളത്. ഒരു വര്ഷം ആയി ഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടിൽ ലീവിന് പോയിരുന്നു. പിന്നെ ബിഗ് ബോസ് എല്ലാരും കാണുന്നുണ്ട് എന്ന് എനിക്കറിയാം. ഞാൻ ഇടയ്ക്ക് ഏഷ്യാനെറ്റിൽ ചെന്നിരുന്നുവെന്നും മഞ്ജുവിൽ നിന്നും ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേർത്ത് ഒരു വാർത്ത ഇടയ്ക്ക് കണ്ടിരുന്നു.

കുടുംബത്തിന്‍റെ പിന്തുണയോടെ
ഞാൻ അത് ഏഷ്യാനെറ്റിൽ വിളിച്ചു ചോദിച്ചു. അപ്പോൾ അവർ അത് പെയ്ഡ് ന്യൂസ് ആണെന്നു പറഞ്ഞു. എനിക്ക് ഒരുപാട് സങ്കടമായി. അങ്ങിനെ ഒരു വാർത്ത ഇല്ല. കാരണം എന്റെ കുടുംബവും അവളുടെ കുടുംബവും പിന്തുണ നല്കിയിട്ടാണ് അവൾ ബിഗ് ബോസിൽ പോയതെന്നം സുനിച്ചന്‍ പറയുന്നു.

എല്ലാവരും പിന്തുണയ്ക്കണം
ഞാനും എല്ലാരും അവളെ സപ്പോർട്ട് ചെയ്യുന്നുണ്ട്. പിന്നെ അവൾ കഴിഞ്ഞ ഒരു എപ്പിസോഡിനകത്ത് കുഷ്ഠരോഗി എന്ന പരാമർശം നടത്തുകയുണ്ടായി. അതിനു ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അവളുടെ വായിൽ നിന്നും അത് അറിയാതെ പറഞ്ഞു പോയതാണ്. പിന്നെ ഇത് ഒരു ഗെയിം അല്ലെ ആ രീതിയിൽ കണ്ടാൽ മതി. പിന്നെ എല്ലാരും ബിഗ് ബോസ് കാണണം മഞ്ജുവിനെ സപ്പോർട്ട് ചെയ്യണം, ഞാനും ചെയ്യാം" എന്നും ലൈവിലൂടെ സുനിച്ചൻ വ്യക്തമാക്കി.

മോഹന്‍ലാലിന്‍റെ ചോദ്യം
അദ്ദേഹത്തിന്‍റെ മനസ്സിനും കുഷ്ടം ബാധിച്ചിരിക്കുകയാണോയെന്ന തരത്തിലായിരുന്നു ഇടയ്ക്കൊരു ദിവസം മഞ്ജു സംസാരിച്ചത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അതേത് സംഭവം, തനിക്കോര്‍മ്മയില്ലെന്നായിരുന്നു താരത്തിന്‍റെ മറുപടി. ഓര്‍മ്മയില്ലെങ്കില്‍ അടുത്തിരിക്കുന്നയാളോട് ചോദിക്കണം. പ്രേക്ഷകര്‍ക്കും എനിക്കും ആ സംഭവം ഓര്‍മ്മയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. തന്നെക്കുറിച്ച് അങ്ങനെ പറഞ്ഞിരുന്നതായി രജിത്തും പറഞ്ഞിരുന്നു.


Click it and Unblock the Notifications