ബിഗ് ബോസിന്‍റെ സര്‍പ്രൈസില്‍ സന്തോഷിച്ച് എലീനയും സംഘവും! ആ ശബ്ദം എല്ലാവര്‍ക്കും പ്രിയപ്പെട്ടത്!
മത്സരാര്‍ത്ഥികള്‍ക്ക് സര്‍പ്രൈസ് നല്‍കി ഞെട്ടിക്കാറുണ്ട് ബിഗ് ബോസ്. ഇടയ്ക്കിടയ്ക്ക് ലഭിക്കുന്ന സര്‍പ്രൈസില്‍ മത്സരാര്‍ത്ഥികളും സന്തോഷിക്കാറുണ്ട്. ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തുപോയവരില്‍ ആരുടെ തിരിച്ചുവരവാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ കൂടുതല്‍ പേരും പറഞ്ഞ പേരായിരുന്നു സുരേഷ് കൃഷ്ണന്റേത്. സംവിധായകനും അഭിനേതാവുമായ സുരേഷ് കൃഷ്ണനും തുടക്കത്തില്‍ ബിഗ് ഹൗസിലുണ്ടായിരുന്നു. എലിമിനേഷനിലൂടെ അദ്ദേഹം പുറത്തേക്ക് പോയപ്പോള്‍ എല്ലാവര്‍ക്കും സങ്കടമായിരുന്നു. മത്സരാര്‍ത്ഥികളുമായി അടുത്ത സൗഹൃദത്തിലായിരുന്നു അദ്ദേഹം. സുരേഷേട്ടന്‍ വന്നിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നുണ്ടെന്ന് പലരും പറഞ്ഞിരുന്നു.
ആര്യ, എലീന, രഘു തുടങ്ങിയവരെല്ലാം പറഞ്ഞ പേര് സുരേഷിന്റേതായിരുന്നു. അതിനിടയിലായിരുന്നു ബിഗ് ബോസ് അദ്ദേഹത്തിന്റെ ശബ്ദം കേള്‍പ്പിച്ചത്. ഇതോടെ മത്സരാര്‍ത്ഥികളുടെ സന്തോഷം ഇരട്ടിക്കുകയായിരുന്നു. സുരേഷ് കൃഷ്ണനെ മിസ്സ് ചെയ്യുന്നുണ്ടെന്ന് എല്ലാവരും പറയാറുണ്ടല്ലോയെന്ന് പറഞ്ഞതിന് പിന്നാലെയായാണ് ബിഗ് ബോസ് അദ്ദേഹത്തിന്റെ ശബ്ദം കേള്‍പ്പിച്ചത്. ബിഗ് ബോസ് കാണാറുണ്ട്. ഇത് ഒരു ഗെയിം മാത്രമായി കാണുക. ബിഗ് ബോസ് വീട്ടിനുള്ളില്‍ മാത്രമേ ഗെയിമുള്ളൂ. പുറത്തിറങ്ങിയാല്‍ എല്ലാവരും സുഹൃത്തുക്കളാണെന്നും സുരേഷ് പറഞ്ഞിരുന്നു.

Recommended Video
ബിഗ് ബോസില്‍ നിന്നും പുറത്തുവന്നവര്‍ ഇടയ്ക്ക് കാണാറുണ്ട്. ഇനി വരുന്നവരും അങ്ങനെ തന്നെയായിരിക്കണം. ഇതിന് പിന്നാലെയായാണ് അദ്ദേഹം ഓരോരുത്തരെയായി പേരെടുത്ത് വിളിച്ചത്. ഫുക്രു, എലീന, ആര്യ, രജിത്, സുജോ, സാന്‍ഡ്ര, രഘു, രേഷ്മ എന്നിവരെയായിരുന്നു അദ്ദേഹം വിളിച്ചത്. സുരേഷ് പുറത്തുവരുന്ന സമയത്ത് ബിഗ് ബോസ് ഹൗസില്‍ അവശേഷിച്ചിരുന്നത് ഇവരായിരുന്നു. പുറത്തെത്തിയതിന് ശേഷം മഞ്ജു പത്രോസിനേയും പ്രദീപ് ചന്ദ്രനേയും സുരേഷ് കണ്ടിരുന്നു. ഇവരുടെ കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായിരുന്നു.


Click it and Unblock the Notifications