അയാൾ റേഡിയോ ആണ്! മോഹൻലാലിന് മുന്നിൽ കൊമ്പ് കോർത്ത് മത്സരാർഥി, ബിഗ്ബോസിൽ നടന്നത് നാടകീയ സംഭവം

ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ ഇടം പിടിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ആദ്യ ഭാഗത്തലുണ്ടായ പാളിച്ചകൾ പരിഹരിച്ചാണ് രണ്ടാം ഭാഗം ആരംഭിച്ചിരിക്കുന്നത്. ഘടനയിലും മത്സരാർഥികളിലും മാറ്റമുണ്ടെങ്കിലും ഷോയുടെ നിയമത്തിന് ഒരു മാറ്റവുമില്ല. പുറം ലോകവുമായി ബന്ധമില്ലാത്ത നൂറ് ദിവസം. ഇതാണ് ബിഗ്ബോസിനെ മറ്റ് റിയാലിറ്റി ഷോകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

അധികം ശബ്ദകോലാഹലങ്ങൾ ഇല്ലാതെയാണ് ബിഗ്ബോസിന്റെ ആദ്യ ആഴ്ച നീങ്ങിയത്. ചെറിയ പ്രശ്നങ്ങൾ ഉടലെടുത്തുവെങ്കിലും അത് അംഗങ്ങൾ തന്നെ സംസാരിച്ച് പരിഹരിക്കുന്നുമുണ്ടായിരുന്നു. ബിഗ് ബോസ് അംഗങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിനമാണ് ശനിയും ഞായറും. അംഗങ്ങളുടെ പ്രശ്നം കേൾക്കാനും പ്രശ്ന പരിഹാരത്തിനുമാണ് ലാലേട്ടൻ എത്തുന്നത്.

Recommended Video

Bigg Boss Malayalam Season 2 Day 8 Review | FilmiBeat Malayalam
ലാലേട്ടന്റെ   എൻട്രി


വാരാന്ത്യത്തിൽ ബിഗ് ബോസ് അംഗങ്ങളെ കാണാൻ പതിവ് പോലെ ലാലേട്ടൻ എത്തിയിരുന്നു . ഒരാഴ്ചത്തെ വിശേഷങ്ങളു താരം ചോദിച്ചറിഞ്ഞു . പോയ ആഴ്ച ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരായിരുന്നു രജിത് കുമാറിന്റേത്. അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങൾക്കു എതിർപ്പ് പ്രകടിപ്പിച്ച് അംഗങ്ങൾ എത്തിയിരുന്നു. ഇത് നേരിട്ട് പ്രകടപ്പിക്കുകയും ചെയ്തിരുന്നു.

 റേഡിയോ


മറ്റ് മത്സരാർഥികളുമായി ഉണ്ടാകുന്ന അഭിപ്രായഭിന്നതെ കുറിച്ച് രജിത്തിനോടും മറ്റ് അംഗങ്ങളോടും പല രീതിയിൽ ലാലേട്ടൻ ചോദിച്ചിരുന്നു. മോഹൻലാലിന്റെ ചോദ്യത്തിന് ആദ്യം ഉത്തരവുമായി എത്തിയത് സുരേഷ് ആയിരുന്നു. അയാൾ ഒന്നും അങ്ങോട്ട് പറയാൻ സമ്മതിക്കില്ലെന്നും റേഡിയോ പേലെയാണെന്നും രജിത് കുമാറിനെ കുറിച്ച് സുരേഷ് പറഞ്ഞു. പിന്നീടും ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു.

 ആദ്യ  ക്യാപ്റ്റൻ


ബിഗ് ബോസ് സീസൺ 2 ലെ ആദ്യ ക്യാപ്റ്റൻ രഞ്ജിനി ചാണ്ടിയായിരുന്നു. ക്യാപ്റ്റനെ കുറിച്ചും മോഹൻലാൽ ആരാഞ്ഞിരുന്നു. ക്യാപ്റ്റന്റെ ചില നടപടികളോടുളള വിയോജിപ്പും രജിത് കുമാർ വെളിപ്പെടുത്തിയിരുന്നു.ബിഗ് ബോസ് ഹൗസില്‍ ഒരോ വീട്ടുജോലികളും ചെയ്യേണ്ട സംഘങ്ങളില്‍ ആണ്‍-പെണ്‍ അംഗങ്ങളെഉള്‍പ്പെടുത്തണമായിരുന്നുവെന്നും എന്നാല്‍ ആദ്യവാരം അങ്ങനെ നടന്നില്ലെന്നുമായിരുന്നു രജിത്തിന്റെ പരാതി.

  വെടിപ്പായി നടക്കില്ല

അടുത്ത ആഴ്ച പാചകത്തിന് എത്തുന്നത് ആണുങ്ങളുടെ ടീം ആണെങ്കിൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നത് വെടിപ്പാടി നടക്കില്ലെന്നും രജിത് കുമാർ പറഞ്ഞു. ഇതിനെതിരെ സുരേഷ് രംഗത്തെത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ കൂടെയുണ്ടാവണം എന്ന ആഗ്രഹത്താലാണ് രജത് അങ്ങനെ പറഞ്ഞതെന്നായിരുന്നു സുരേഷ് അഭിപ്രായപ്പെട്ടു. എന്നാൽ ഇതിനെതിരെ രജിത് കുമാർ രംഗത്തെത്തിയിരുന്നു. 'ഇത് എന്നെ പേഴ്‌സണലി ഹര്‍ട്ട് ചെയ്യുന്ന വാക്കുകളാണ്', മോഹന്‍ലാലിനോട് രജിത് കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X