നാലാംവട്ടവും ക്യാപ്റ്റനായ ഷാജിക്ക് സര്‍പ്രൈസുമായി മോഹന്‍ലാല്‍! താരത്തിന് ലഭിച്ച സമ്മാനം?

ബിഗ് ബോസ് ഹൗസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായി മാറിയിരിക്കുകയാണ് സാജു നവോദയ. സാജുവെന്നാണ് പേരെങ്കിലും പാഷാണം ഷാജിയെന്നാണ് എല്ലാവരും അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ബിഗ് ഹൗസില്‍ എല്ലാവരുമായും അടുത്ത സൗഹൃദമുണ്ട് അദ്ദേഹത്തിന്. മത്സരത്തിലെത്തുന്നതിന് മുന്‍പ് തന്നെ അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്ന് പലരും പറഞ്ഞിരുന്നു. ഷാജിച്ചേട്ടന് ശക്തമായ പിന്തുണയാണ് വീണയും സംഘവും നല്‍കുന്നത്. നേരത്തെ അദ്ദേഹവുമായി വഴക്കിട്ടിരുന്നുവെന്നും ആ പിണക്കം ഇപ്പോള്‍ മാറ്റാന്‍ കഴിഞ്ഞുവെന്നും വീണ പറഞ്ഞിരുന്നു. അളിയാ എന്ന വിളിയോടെയാണ് വീണ ഷാജിയോട് സംസാരിക്കാറുള്ളത്.

എലിമിനേഷനിലോ ജയിലിലോ പോവാത്ത മത്സരാര്‍ത്ഥിയാണ് ഷാജി. നാലാമത്തെ തവണയാണ് അദ്ദേഹം ബിഗ് ബോസിലെ ക്യാപ്റ്റനാവുന്നത്. അദ്ദേഹത്തിന്റെ നേട്ടത്തില്‍ മറ്റുള്ളവരും സന്തോഷത്തിലായിരുന്നു. തുടക്കത്തില്‍ അടുക്കള ഭരണമായിരുന്നു അദ്ദേഹത്തിന്. ഷാജി സകലസമയത്തും അടുക്കളയിലാണല്ലോയെന്നും അദ്ദേഹത്തെ ഇനി അടുക്കളയില്‍ വിടരുതെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതിന് പിന്നാലെയായാണ് ഷാജി പുറത്തേക്ക് എത്തിയതും ഗെയിമുകളില്‍ സജീവമായി പങ്കെടുക്കാന്‍ തുടങ്ങിയതും. ഇതോടെ മത്സരത്തിന്റെ ഗതിയും മാറുകയായിരുന്നു. ശക്തരില്‍ ശക്തനായ മത്സരാര്‍ത്ഥിയായി മാറുകയായിരുന്നു അദ്ദേഹം.

Shaji

നാലാമത്തെ തവണയും ക്യാപ്റ്റനായ ഷാജിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ എത്തിയിരുന്നു. ഷാജിയെ തളയ്ക്കാന്‍ അവിടെ ആരുമില്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഈ മദയാനെ തളയ്ക്കാന്‍ ആരുമില്ലേയെന്നായിരുന്നു ചോദ്യം. അങ്ങനെ പറയല്ലേയെന്ന് ഷാജി പറഞ്ഞപ്പോള്‍ അടുത്ത ഗെയിമില്‍ തളയ്ക്കുമെന്നായിരുന്നു വീണയുടെ മറുപടി. ഇതിനിടയിലാണ് ഫുക്രുവിനോട് സ്‌റ്റോര്‍റൂമിലേക്ക് പോവാന്‍ മോഹന്‍ലാല്‍ പറഞ്ഞത്. ഷാജിക്കുള്ള സര്‍പ്രൈസ് സമ്മാനവുമായാണ് ഫുക്രു തിരിച്ചെത്തിയത്. സ്‌പെഷല്‍ ജ്യൂസായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.ഇത് എന്ത് ജ്യൂസാണെന്നറിയുമോ, എതിരാളികളുടെ രക്തമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ അങ്ങനെയെങ്കില്‍ താന്‍ ഇത് തീര്‍ത്തും കുടിക്കുമെന്നായിരുന്നു ഷാജിയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X