എലീനയുടെ രഹസ്യ വിവാഹം കഴിഞ്ഞു! വിവാഹം കഴിച്ചത് ഫുക്രു- ബിഗ് ബോസ് രസകരമാണ്

ബിഗ് ബോസ് രസകരമായി മാറി കൊണ്ടിരിക്കുകയാണ്. ഒന്‍പതാം ദിവസം കിടിലനൊരു ടാസ്‌ക് കൊടുത്തിരുന്നു. വീട്ടില്‍ കൊലപാതകങ്ങളുടെ പരമ്പര നടക്കുകയാണ്. ഫുക്രുവും സുരേഷുമാണ് കൊല നടത്തുന്നത്. ഇവര്‍ക്ക് കൊല ചെയ്യാനുള്ള ആളിനെ ബിഗ് ബോസ് പറഞ്ഞ് കൊടുക്കും. അതിനായി ഒരു ഫോണ്‍ രഹസ്യമായി കൊടുത്തിട്ടുണ്ട്.

ആദ്യം പാഷണം ഷാജിയെ ആണ് കൊന്നത്. ഇന്നത്തെ എപ്പിസോഡില്‍ തെസ്‌നി ഖാനെയും സുജോ മാത്യൂവിനെയും വളരെ കൃത്യതയോടെ കൊന്നിരിക്കുകയാണ്. കൊലപാതകം അന്വേഷിക്കാന്‍ വേണ്ടി രണ്ട് പോലീസുകാരെ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ബിഗ് ബോസിപ്പോള്‍. അതിനുള്ള ചോദ്യം ചെയ്യല്‍ വളരെ രസകരമായി കൊണ്ടിരിക്കുകയാണ്.

Recommended Video

Fukru is the cunning player in bigg boss task | FilmiBeat Malayalam
 ടാസ്‌ക് തുടരുന്നു

ഇന്നലെ തുടങ്ങിയ ബിഗ് ബോസിലെ ഗെയിം വീണ്ടും തുടര്‍ന്നു. ഇന്ന് ആദ്യം തെസ്‌നി ഖാനെ കൊല്ലനായിരുന്നു നിര്‍ദ്ദേശം. അതിനായി തെസ്‌നിയുടെ കഴുത്തിലെ മാല എലീനയുടെ കഴുത്തില്‍ ഇടനായിരുന്നു പറഞ്ഞത്. ഇതിനിടെ തനിക്കൊരു പ്രണയമുണ്ടെന്ന് എലീന പറഞ്ഞു. അവന്‍ അത് തിരിച്ചറിയുന്നില്ലെന്നും എങ്ങനെ എങ്കിലും അറിയിക്കണമെന്നും എലീന ഫുക്രുവിനോട് പറയുന്നു. ഇതോടെ എലീനയെ സ്‌നേഹിക്കുന്നത് പോലെ കാണിച്ച് ഫുക്രു പിന്നാലെ കൂടി. എങ്ങനെയും കൊല്ലുകയായിരുന്നു ലക്ഷ്യം.

 ടാസ്‌ക് തുടരുന്നു

എലീനയെ കഴിക്കാനെന്ന രൂപേണ ഫുക്രു കഴുത്തില്‍ മാല ഇടിക്കുകയായിരുന്നു. വിവാഹം പരസ്പരം മാല കഴുത്തില്‍ ഇട്ട് കൊടുത്ത് രണ്ട്് പേരും വിവാഹിതരായി. പിന്നാലെ തെസ്‌നി കൊല്ലപ്പെട്ടതായി ബിഗ് ബോസില്‍ നിന്നും നിര്‍ദ്ദേശം വന്നു. മൃതദേഹത്തെ വസ്ത്രം ധരിപ്പിച്ച് ശ്മാശനത്തില്‍ സംസ്‌കരിച്ചു. ഇത് എല്ലാവരിലും വലിയ സംശയത്തിന് വഴിയൊരുക്കി. ഫുക്രുവും എലീനയുമാണ് കൊലപാതകികള്‍ എന്നാണ് മറ്റുള്ളവര്‍ കരുതിയിരിക്കുന്നത്.

ടാസ്‌ക് തുടരുന്നു

പിന്നാലെ രഘുവിനെയും രജിത്തിനെയും ബിഗ് ബോസ് വിളിപ്പിച്ചു. രഘുവിനെ ബിഗ് ബോസിലെ ഉയര്‍ന്ന റാങ്കിലുള്ള ഓഫീസറാക്കി. കുറ്റവാളികളെ കണ്ടെത്താനായിരുന്നു നിര്‍ദ്ദേശിച്ചത്. സ്വഭാവികമായി സംശയിക്കാന്‍ പറ്റുന്ന വ്യക്തികള്‍ അവിടെ ഉണ്ട്. ഇവിടെ നടക്കുന്ന കൊലപാതാകങ്ങളുടെ ചുരുളഴിക്കാന്‍ ഏത് വഴിയും സ്വീകരിക്കാം. സംശയമുള്ളവരെ ചോദ്യം ചെയ്യാനും അവസരം ഒരുക്കി. രജിത്ത് കോണ്‍സ്റ്റിബിള്‍ ആണ്. കേസ് അന്വേഷണത്തില്‍ രഘുവിനെ സഹായിക്കാന്‍ പറഞ്ഞു. ബിബിഐ പോലീസ് എന്ന ലേബലിലാണ് രഘുവും രജിത്തും എത്തിയത്.

ടാസ്‌ക് തുടരുന്നു

സംശയം തോന്നിയ രഘുവും രജിത്തും ഫുക്രുവിനെയും സുരേഷിനെയും ചോദ്യം ചെയ്തിരുന്നു. തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് ഇരുവരും പറഞ്ഞു. പ്രദീപ് ചന്ദ്രന്‍ ഫുക്രുവിന്റെ പേര് പറഞ്ഞിരുന്നു. സുരേഷിനെയും സംശയമുണ്ടെന്നും പ്രദീപ് പറഞ്ഞു. മന്ത്രി, മന്ത്രിയുടെ ഭാര്യ, ഫുക്രു എന്നിവരെയാണ് സംശയമെന്ന് സാന്ദ്ര പറയുന്നു. എലീനയുടെ കഴുത്തില്‍ മാല ഇട്ട സംശയമാണെന്ന് പറഞ്ഞു. എലീനയുടെ കൈയില്‍ എന്തോ ഉണ്ടെന്നാണ് സാന്ദ്ര പറയുന്നത്. ആദ്യം ഇരുട്ട് മുറിയില്‍ ചോദ്യം ചെയ്യാന്‍ ഫുക്രുവിനെയായിരുന്നു. പാഷണം ഷാജിയെ കൊന്ന വിവരമാണ് ചോദ്യം ചെയ്തത്.

 ടാസ്‌ക് തുടരുന്നു

അടുത്തതായി കൊല്ലാന്‍ ഏല്‍പ്പിച്ചത് സുജോയെ ആയിരുന്നു. അതിനായി സുജോയുടെ പ്രോട്ടീന്‍ പൗഡര്‍ ബോട്ടില്‍ മോഷ്ടിച്ച് ഒളിപ്പിച്ച് വെക്കാന്‍ പറഞ്ഞു. സോമദാസിന്റെ മുന്നില്‍ നിന്ന് തന്നെ സുജോയുടെ പ്രോട്ടീന്‍ പൗഡര്‍ ഫുക്രു മോഷ്ടിച്ചു. പിന്നാലെ സുജോ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് വന്നു. ഇതിനിടെ ഫുക്രുവാണ് കൊലപാതകി എന്ന സംശയം എല്ലാവരിലും വന്നു. വീണയുടെ അടുത്ത് താനാണ് കുറ്റവാളി എന്ന കാര്യം ഫുക്രു വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് രഘുവിന്റെ അടുത്ത് അതുപോലെ വീണ പറഞ്ഞ് കൊടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X