ബിഗ് ബോസ് ഹൗസിൽ പുതിയ പ്രശ്നത്തിന് തിരി കൊളുത്തി 'തേയില', പ്രശ്നം രൂക്ഷം, ചായ ഇത്ര ഭീകരനോ!

മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബോഗ് ബോസ് സീസൺ 2 ആദ്യ ആഴ്ച പിന്നിട്ടിരിക്കുകയാണ്. കളി ചിരി മാത്രമായിരുന്ന ബിഗ്ബോസ് ഹൗസിൽ പൊട്ടിത്തെറികൾക്ക് കളമൊരുങ്ങുകയാണ്. ദിനംപ്രതി നിരവധി പ്രശ്നങ്ങളാണ് വീട്ടിൽ ഉടലെടുക്കുന്നത്. പലതും ചർച്ച ചെയ്ത് പരിഹരിക്കുന്നുണ്ടെങ്കിലും അത് പിന്നീട് വലിയ വിവാദങ്ങൾക്ക് കാരണമാകുകയും ചെയ്യും.

ഷോ രണ്ടാംവാരത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ആദ്യ ദിനം തന്നെ പ്രശ്നങ്ങളോടു കൂടിയാണ് തുടങ്ങിയിരിക്കുന്നത്. പലപ്പോഴും നിസ്സാര സംഭവങ്ങളാണ് ബിഗ്ബോസ് ഹൗസിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറുള്ളത്. ഇപ്പോഴിത ബിഗ് ബോസ് ഹൗസിൽ തേയില വില്ലനായിരിക്കുകയാണ്. ഇതാദ്യമായിട്ടാകും തേയില ഇത്രവലിയ ആഗോള പ്രശ്നമായി മാകുന്നത്

ലക്ഷ്വറി ബജറ്റ്

പതിവ് തെറ്റിക്കാതെ ആഴ്ചയുടെ തുടക്ക ദിനത്തിൽ തന്നെ അംഗങ്ങൾക്കുള്ള ലക്ഷ്വറി ബജറ്റുമായി ബിഗ് ബോസ് എത്തിയിരുന്നു. ബിഗ്ബോസ് അംഗങ്ങളുടെ ആദ്യ ലക്ഷ്വറി ബജറ്റായിരുന്നു ഇത്. ഡോക്ടർ രജിത് കുമാറാണ് ബിഗ്ബോസിന്റെ നിർദ്ദേശങ്ങൾ മത്സരാർഥികളെ അറയിച്ചത്. നൽകിയ സമയത്തിനുള്ളിൽ നിയമം തെറ്റക്കാതെ തങ്ങൾക്ക് ആവശ്യമുളള സാധനങ്ങൾ മത്സരാർഥികൾ ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുകയായിരുന്നു . എല്ലാവരും കൂടിയായിരുന്നു ഈ ടാസ്ക്കിൽ പങ്കെടുത്തത്.

Recommended Video

Bigg Boss Malayalam : Rajith Kumar shares About His Plans | FilmiBeat Malayalam
തേയില വില്ലനായി


നൽകി പണത്തിന് പറഞ്ഞ സമയത്തിനുമുള്ളിൽ തങ്ങൾ ആവശ്യമായ സാധനങ്ങൾ മത്സരാർഥികൾ ലിസ്റ്റ് ചെയ്തു. ടാസ്ക്ക് കഴിഞ്ഞതിനു ശേഷമായിരുന്നു തേയില കാലിയായതിനെ കുറിച്ച് ശ്രദ്ധിച്ചത്. പതിവു പോലെ തേയില ചർച്ചയ്ക്ക് തുടക്കമിട്ടതും രജിത് കുമാർ തന്നെയായിരുന്നു. അടുക്കളയിൽ എത്തിയ രജിത് വീണയോടും ആര്യയോടുമാണ് തേയിലയെ കുറിച്ച് അന്വേഷിച്ചത്. തങ്ങളുടെ മസ്റ്റേക്ക് ആണെന്നും തേയില കാലിയായ വിവരം ആര്യയും വീണയും ചേർന്ന് രജിത്തിനെ അറിയിക്കുകയും ചെയ്തു. ഇനി അടുത്ത ആഴ്ച മാത്രമേ തേയില കിട്ടുകയുള്ളുവെന്നും വീണ പറഞ്ഞു.

  വഴി കണ്ടു പിടിച്ച് വീണ


രാവിലെ ചായ നിർബന്ധമായവർക്ക് എന്ത് ചെയ്യുമെന്നായിരുന്നു പിന്നീട് ഇവിടെ നടന്ന ചർച്ച. രജിത്തിന് ചായ നിർബന്ധമാണോ എന്ന് വീണ ചോദിച്ചപ്പോൾ, തനിയ്ക്ക് നിർബന്ധമില്ല, ചൂട് വെളളം കുടിച്ചും താൻ ജീവിക്കും, അങ്ങനെ ജീവിച്ചിട്ടുമുണ്ടെന്നും ഡോക്ടർ പറഞ്ഞു. വിദേശത്ത് പോയപ്പോൾ ടോയിലറ്റ് ഹീറ്ററിൽ നിന്നുളള ശുദ്ധീകരിച്ച വെള്ളം കുടിച്ച സംഭവവും വെളിപ്പെടുത്തി. തേയിലയെ കുറിച്ചുള്ള ചർച്ചകൾ സജീവമായതിനെ തുടർന്ന് പ്രശ്നം പരിഹരിക്കാനുള്ള വഴി കണ്ടെത്തുകയായിരുന്നു വീണ. ചായ നിർബന്ധമുളളവർക്ക് ഉള്ള തേയില കൊണ്ട് അഡ്ജറ്റ് ചെയ്യാമെന്നും മറ്റുള്ളവർക്ക് പാല് കുടിക്കാമെന്നുമായിരുന്നു വീണ പറഞ്ഞു.

 എല്ലാവരു ഉപയോഗിക്കുന്നത്


തേയില വിഷയവുമായി രജിത് കുമാർ പിന്നീട് എത്തിയത് പ്രദീപിന്റെ അടുത്തായിരുന്നു. പ്രദീപായിരുന്നു ലിസ്റ്റ് തയ്യാറാക്കിയത്. ബിഗ്ബോസിലുള്ള എല്ലാവരും തേയില ഉപയോഗിക്കുന്നവരാണ്. ഇത് ഏറ്റവും അത്യാവശ്യമായ സാധനവുമാണന്ന് രജിത് കുമാർ പ്രദീപിനോട് പറയുന്നു . ലിസ്റ്റിൽ താൻ തേയില കണ്ടെന്നും , എന്നാൽ പറയാതിരുന്നത് ബിഗ്ബോസിന്റെ നിർദ്ദേശം പാലിക്കാൻ വേണ്ടിയായിരുന്നെന്നും രജിത് കുമാർ കൂട്ടിച്ചേർത്തു. ഇനി ഇതിന്റെ ഉത്തരവാദിത്വം കൂടി തനിയ്ക്ക് ഏൽക്കാൻ വയ്യ എന്ന് പറയുന്ന ഡോക്ടറെ സമാധാനിപ്പിക്കാനുളള ശ്രമം കൂടി പ്രദീപ് നടത്തുന്നുണ്ട്.

 ചായ അത്യവശ്യമാണ്


തേയില ഉപയോഗിച്ച് ജീവിക്കുന്ന വ്യക്തിയാണ് താൻ.രാവിലെ ക്ലാസെടുക്കാൻ പോകുമ്പോൾ ഫ്ലസ്ക്കിൽ ചായ കൊണ്ടു പോകാറുണ്ടെന്നും അത് മാത്രം കുടിച്ചു കൊണ്ടാണ് നാല് മണിക്കൂറോളം ക്ലാസ് എടുക്കുന്നതെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ ചായ തനിയ്ക്കും ഏറ്റവും അത്യാവശ്യമാണ് . ചായ കുടിക്കാതിരിക്കാൻ പറ്റില്ലെന്നും പ്രദീപും പറഞ്ഞു. സംഭവം ഇങ്ങനെയാണെങ്കിവും എന്തെങ്കിലും ഒരു വഴി നോക്കാമെന്നും പ്രദീപ് രജിത് കുമാറിനോട് പറയുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X