ഇനിയാണ് കളി മുറുകുന്നത്! പുറത്തായപ്പോള്‍ തെസ്നി ഖാന്‍ പറഞ്ഞത്! ആകാംക്ഷയോടെ ബിഗ് ഹൗസ്!

പതിവില്‍ നിന്നും വ്യത്യസ്തമായൊരു എലിമിനേഷനായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നടന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ഇത്തവണ എലിമിനേഷന്‍ നോമിനേഷനില്‍ ഇടംപിടിച്ചത്. ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. രജിത്ത് കുമാര്‍, ആര്യ, രഘു, പ്രദീപ്, തെസ്‌നിഖാന്‍, വീണ നായര്‍ എന്നിവരായിരുന്നു നോമിനേഷനിലുണ്ടായിരുന്നത്. പുതിയ ക്യാപ്റ്റനായ രജിത്തായിരിക്കില്ല പോവുന്നതെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. ശക്തമായ ആരാധകപിന്തുണയുള്ള ആര്യയും മത്സരത്തില്‍ തുടര്‍ന്നേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു.

നോമിനേഷന്‍ ലിസ്റ്റിലുള്ളവരെയെല്ലാം എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയതിന് ശേഷമായിരുന്നു മോഹന്‍ലാല്‍ എലിമിനേഷനെക്കുറിച്ച് പറഞ്ഞ് തുടങ്ങിയത്. തെസ്‌നിഖാന്റെ പേരായിരുന്നു അദ്ദേഹം ആദ്യം വിളിച്ചത്. ബിഗ് ഹൗസില്‍ ഏറ്റവും ഇഷ്ടം തോന്നിയവരെക്കുറിച്ചായിരുന്നു അദ്ദേഹം ചോദിച്ചത്. എല്ലാവരേയും ഇഷ്ടമാണെന്നായിരുന്നു താരത്തിന്റെ മറുപടി. അങ്ങനെ പറയാതെ കൃത്യമായി പേരുകള്‍ പറയാനായിരുന്നു മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. മഞ്ജുവിന്റേയും രജിത്തിന്റേയും പേരായിരുന്നു തെസ്‌നിഖാന്‍ പിന്നീട് പറഞ്ഞത്.

 തെസ്‌നിഖാന്‍ പുറത്തേക്ക്

തെസ്‌നിഖാന്‍ പുറത്തേക്ക്

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് തെസ്‌നി ഖാന്‍. ഈ താരം ബിഗ് ബോസിലേക്കെത്തിയപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. ശാന്തതയാര്‍ന്ന പെരുമാറ്റവുമായാണ് താരമെത്തിയത്. തെസ്‌നിഖാനാണ് ഇത്തവണ പുറത്തേക്ക് പോവുന്നതെന്ന് പറഞ്ഞത് മോഹന്‍ലാലായിരുന്നു. അപ്രതീക്ഷിതമായുള്ള ഈ തീരുമാനത്തില്‍ എല്ലാവരും ഞെട്ടിയിരുന്നു. പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെയായിരുന്നു താരം ഇതേക്കുറിച്ച് കേട്ടത്.

Recommended Video

Bigg Boss Malayalam Season 2 Day 27&28 Review | FilmiBeat Malayalam
 തെസ്‌നിയെക്കുറിച്ചുള്ള അഭിപ്രായം

തെസ്‌നിയെക്കുറിച്ചുള്ള അഭിപ്രായം

എലിമിനേഷനിലൂടെ തെസ്‌നി പോയാല്‍ അവരെ മിസ്സ് ചെയ്യുന്നവര്‍ ആരെങ്കിലുമുണ്ടോയെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. തെസ്‌നിയെ സത്യസന്ധയായി തോന്നിയെന്നും മറ്റുള്ളവര്‍ക്ക് അറിയാത്ത തരത്തിലുള്ള മാജിക്കൊക്കെ തെസ്‌നിക്ക് വശമുണ്ടെന്നുമായിരുന്നു രജിത്ത് പറഞ്ഞത്. കുഞ്ഞുന്നാള്‍ മുതല്‍ സ്‌ക്രീനില്‍ കണ്ടിരുന്ന തെസ്‌നിയെ നേരില്‍ കണ്ടപ്പോള്‍ സാധാരണക്കാരിയായാണ് തോന്നിയതെന്നായിരുന്നു താരം രഘു പറഞ്ഞത്.

ഗെയിമില്‍ സജീവം

ഗെയിമില്‍ സജീവം

ബാഗൊക്കെ പാക്ക് ചെയ്ത് വെച്ചിട്ടുണ്ടോ തെസ്‌നിയെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അതെയെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. തെസ്‌നിയാണ് പുറത്തേക്ക് പോവുന്നതെന്നായിരുന്നു മോഹന്‍ലാല്‍ പിന്നീട് പറഞ്ഞത്. തുടക്കത്തില്‍ അത്ര സജീവമല്ലെങ്കിലും ഗെയിമിലും മറ്റ് കാര്യങ്ങളിലുമൊക്കെയായി സജീവമായിക്കൊണ്ടിരിക്കുകയാണ് താരമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. തെസ്‌നിയാണ് പുറത്തേക്ക് പോവുന്നതെന്നറിഞ്ഞപ്പോള്‍ പലരും അത് വിശ്വസിച്ചിരുന്നില്ല.

 തോന്നിയിരുന്നു

തോന്നിയിരുന്നു

ഇത്തവണ പുറത്തേക്ക് പോവുന്നത് തെസ്‌നിയായിരിക്കുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് തെസ്‌നി പറഞ്ഞിരുന്നു. നിഷ്‌കളങ്കയായാണ് താരം പരിപാടിയില്‍ നില്‍ക്കുന്നതെന്നായിരുന്നു ആര്യയും പറഞ്ഞത്. മറ്റ് മത്സരാത്ഥികളുമായൊക്കെ അടുത്ത സൗഹൃദമുള്ള, അധികം വഴക്കിടാത്ത താരങ്ങളിലൊരാള്‍ കൂടിയാണ് തെസ്‌നി. തെസ്‌നി പോവുന്നതില്‍ പലരും നല്ല സങ്കടത്തിലായിരുന്നു.

സന്തോഷത്തോടെ പോകുന്നു

സന്തോഷത്തോടെ പോകുന്നു

എന്തായാലും പോകണ്ടേ, എല്ലാവരേയും കണ്ടുകൊണ്ട് പോവാനാവുന്നതില്‍ സന്തോഷമുണ്ട്. എല്ലാവരും നന്നായി ഗെയിം കളിക്കണം. ഇവിടെ നിന്നാല്‍ താനിങ്ങനെ തന്നെ നിന്ന് പോവുകയേയുള്ളൂവെന്നും താരം പറഞ്ഞില്ല. ഇത് തനിക്ക് പറ്റില്ല, ഇതൊന്നുമല്ല ഇവിടെ ആവശ്യം. ജഗപൊഗയാണ്. ശരിയായ തീരുമാനമാണ് ഇത്. ആര്‍ക്കും തന്നോട് ദേഷ്യമില്ല. ആരേയും വെറുപ്പിച്ചല്ല താന്‍ ഇവിടെ നിന്നും പോവുന്നതെന്നും പറഞ്ഞായിരുന്നു തെസ്‌നി പോയത്. ഇനിയുള്ള ആഴ്ച മുതലാണ് കളി മുറുകാന്‍ പോകുന്നതെന്ന സൂചനയും താരം നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X