ബിഗ് ബോസ് വീട്ടില്‍ ഗ്രൂപ്പിസം തുടങ്ങിയത് അവരാണ്! ആ ജീവിതം പഠിപ്പിച്ച പാഠം ഇതെന്നും തെസ്നിഖാന്‍!
ബിഗ് ബോസ് സീസണ്‍ രണ്ടില്‍ തസ്‌നിഖാനും പങ്കെടുത്തിരുന്നു. എലിമിനേഷനിലൂടെ പുറത്തേക്ക് വരികയായിരുന്നു താരം. വിവിധ ഹാസ്യപരിപാടികളിലൂടെയും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയാണ് ഈ താരം. ജീവിതത്തിലെ തന്നെ വലിയൊരു കാര്യമായിരുന്നു ബിഗ് ബോസിലേക്കുള്ള വരവെന്ന് താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. മികച്ച പ്ലാറ്റഫോമായിരുന്നു ബിഗ് ബോസ്. അവസരം ലഭിച്ചാല്‍ താന്‍ പരിപാടിയിലേക്ക് ഇനിയും പോവുമെന്നും താരം പറയുന്നു.
സ്വന്തമായി മനസ്സിലാക്കാനായി ബിഗ് ബോസിലെ അനുഭവം തന്നെ പഠിപ്പിച്ചുവെന്നും താരം പറയുന്നു. ബിഗ് ബോസ് വീട്ടില്‍ ആക്ടീവായിരുന്നില്ല താനെന്ന വിമര്‍ശനങ്ങള്‍ക്കും തെസ്നി മറുപടി നല്‍കിയിരുന്നു. ഗ്രൂപ്പുകളുണ്ടാക്കി ഗോസിപ്പ് പറഞ്ഞിരിക്കുന്നതിനോട് താല്‍പര്യമില്ലായിരുന്നു. ടാസ്‌ക്കുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നതായിരുന്നു തന്‍രെ ലക്ഷ്യം. ശാന്തത നിറഞ്ഞ ജീവിതത്തോടാണ് തനിക്ക് താല്‍പര്യമെന്നും തെസ്‌നിഖാന്‍ പറയുന്നു.
രാജിനി ചാണ്ടിയൊഴികെ പരിപാടിയിലുണ്ടായിരുന്ന എല്ലാവരും പ്രിയപ്പെട്ടവരാണ്. വേദനകള്‍ മാത്രമാണ് അവര്‍ തനിക്ക് നല്‍കിയത്. അവരാണ് ഗ്രൂപ്പിസം തുടങ്ങിവെച്ചത്. ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തുപോവുമ്പോള്‍ തനിക്ക് പ്രിയപ്പെട്ടവരെ കെട്ടിപ്പിടിക്കണമെന്നായിരുന്നു അവര്‍ പറഞ്ഞത്. അടുക്കളയിലെ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും തന്നെ മാറ്റിയത് അവരായിരുന്നു, രേഷ്മയ്ക്കും സാന്‍ഡ്രയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്.
Recommended Video

ബിഗ് ബോസ് ഹൗസിലെ റേഷന്‍ സംവിധാനമാണ് ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തന്നത്. ഭക്ഷണം കളയുന്ന ശീലമൊക്കെ മാറ്റി അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുകയാണ് എല്ലാവരും. നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരോ പുറലോകവുമായി ബന്ധമോ ഇല്ലാതെ കഴിയുമ്പോള്‍ ഉള്ളവരുമായി നമ്മള്‍ പെട്ടെന്ന് അടുപ്പത്തിലാവും . എന്നും ഒരുമിച്ച് കഴിയുകയും അടുത്തിടപഴകുകയും ചെയ്യുന്നവരുമാണ് എല്ലാവരും.
ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷം കൂടുതല്‍ പേര്‍ തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയെന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും താരം പറയുന്നു. 30 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്നും ലഭിക്കാത്തതിനും അപ്പുറത്തുള്ള പിന്തുണയാണ് ഈ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം ലഭിച്ചത്.മത്സരം മുറുകി വരുന്നതിനിടയിലായിരുന്നു തെസ്‌നി ഖാന്‍ പുറത്തേക്ക് പോയത്. മോഹന്‍ലാലിന് അരികിലേക്കെത്തിയ താരം വികാരധീനനയായിരുന്നു. ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു അദ്ദേഹം.


Click it and Unblock the Notifications