ബിഗ് ബോസില്‍ ജനറേഷന്‍ ഗ്യാപ്പുണ്ട്! തനിക്ക് സുഹൃത്തുക്കള്‍ ഇല്ലാത്തതിനെ കുറിച്ച് നടി തെസ്‌നി ഖാന്‍

ഏകദേശം ഒരേ മേഖലകളില്‍ നിന്ന് വന്നവരാണ് ഇപ്രാവിശ്യത്തെ ബിഗ് ബോസില്‍ നിറയെ. എന്നാല്‍ എല്ലാവരും ഒന്നിനൊന്ന് വ്യത്യസ്ത സ്വഭാവങ്ങളുള്ളവരാണ്. കഴിഞ്ഞ തവണത്തേതിനെക്കാള്‍ പ്രായം കൂടിയ മത്സരാര്‍ഥികളും ഇത്തവണ മത്സരത്തിനുണ്ട്. രജനി ചാണ്ടിയാണ് ഏറ്റവും പ്രായം കൂടിയ ആള്‍. അത് പോലെ സുരേഷ്, തെസ്‌നി ഖാന്‍ എന്നിവരെല്ലാം ഏറെ കാലത്തെ ജീവിതാനുഭവങ്ങളുമായിട്ടാണ് വീട്ടിലെത്തിയിരിക്കുന്നത്.

ഒരാഴ്ച പിന്നിടുമ്പോള്‍ ബിഗ് ബോസിനുള്ളില്‍ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാത്ത ഒരാള്‍ നടി തെസ്‌നി ഖാന്‍ ആണ്. എല്ലാവരോടും ഒരേ രീതിയിലുള്ള പെരുമാറ്റമായിരുന്നു തെസ്‌നി നടത്തിയത്. ആരോടും ബഹളമുണ്ടാക്കാനോ കയര്‍ത്ത് സംസാരിക്കാനോ നടി പോയിട്ടില്ല. ഈ ആഴ്ച മോഹന്‍ലാല്‍ എത്തിയപ്പോള്‍ ചോദിച്ചതും അതെന്ത് കൊണ്ടാണെന്നായിരുന്നു.

Recommended Video

Bigg Boss Malayalam Season 2 Day 8 Review | FilmiBeat Malayalam

 thesni-khan

തെസ്‌നി ഖാന്റെ മാജിക് ഒന്നും കാണാനില്ലേ എന്ന് ചോദിച്ച് കൊണ്ടായിരുന്നു മോഹന്‍ലാല്‍ തെസ്‌നിയോട് സംസാരിച്ചത്. ആരാണ് അടുത്ത സുഹൃത്തെന്ന് ചോദിച്ചപ്പോള്‍ എല്ലാവരുമായിട്ടും സംസാരിക്കാറുണ്ടെന്നായിരുന്നു മറുപടി. സൗഹൃദങ്ങള്‍ കൂടുതല്‍ ദൃഢമാക്കണമെന്ന് അവതാരകന്‍ പറഞ്ഞിരുന്നു.

ഇവരൊടൊക്കെ ഞാന്‍ എന്താണ് സംസാരിക്കുക ലാലേട്ടാ... എന്നായിരുന്നു നടിയുടെ മറുപടി. അവരൊക്കെ ചെറിയ കുട്ടികളാണ്. അവര്‍ക്കിടയില്‍ എനിക്ക് സംസാരിക്കാന്‍ ഒന്നുമില്ല. അവര്‍ തമാശ പറഞ്ഞ് ഇരിക്കുമ്പോള്‍ ഞാനിങ്ങനെ ചിരിച്ച് പോകും. എന്നാല്‍ ഇവരുടെ കൂടെ ഞാന്‍ എപ്പോഴമുണ്ട്. അവര്‍ എന്നെ കെയര്‍ ചെയ്യുന്നുമുണ്ടെന്നും തെസ്‌നി ഖാന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X