twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസില്‍ എങ്ങനെ പ്രശസ്തരാവാം, വഴികള്‍ പറഞ്ഞ് തെസ്‌നി ഖാന്‍, അവസാനം ഹൗസിൽ കയ്യാങ്കളി

    |

    ബിഗ് ബോസ് ഹൗസിലെ രസകരമായ ടാസ്ക്കുകളും കളികളും അവസാനം വലിയ വഴക്കിലാണ് കലാശിക്കുന്നത്. ടാസ്ക്കുലുണ്ടാകുന്ന അഭിപ്രായഭിന്നതയെ ചുറ്റിപ്പറ്റി പല വഴക്കുകളും തുടങ്ങുന്നത്. ഇത്തരത്തിലുള്ള പല ടാസ്ക്കുകളാണ് അംഗങ്ങൾക്ക് ബിഗ്ബോസ് കരുതി വയ്ക്കുന്നത്. ബിഗ് ബോസ് അതിന്റെ മൂന്നാം വാരത്തിലേയ്ക്ക് കടക്കുകയാണ്. ദിവസങ്ങൾ കഴിയുന്തോറും കളിയുടെ രീതിയും മാറുകയാണ്.

    ആഘോഷത്തോടെയാണ് ബിഗ് ബോസിലെ ഓരോ ദിനവും ആരംഭിക്കുന്നത്. രാവിലെ തന്നെ രസകരമായ ഒരു മോണിങ് ആക്ടിവിറ്റി മത്സരാർഥികൾക്കായി ബിഗ് ബോസ് നൽകാറുണ്ട്. മിമിക്രി, സൂമ്പാ ഡാൻസ് എന്നിങ്ങനെയുളള രസകരമായ ആക്ടിവിറ്റിയായിരുന്നു ആദ്യം നൽകിയത്. എന്നാൽ കളി മുറുകും തോറും മോണിങ് ആക്ടിവിറ്റിയും കടുപ്പിക്കുകയാണ്. ബിഗ് ബോസിൽ എങ്ങനെയൊക്കെ പ്രശസ്തി നേടാം എന്നതിനെ കുറിച്ച് സംസാരിക്കുന്നതായിരുന്നു ടാസ്ക്ക്. ഇത് ഏറ്റവും ഒടുവിൽ കയ്യാങ്കളിയിലാണ് അവസാനിച്ചത്.

    Recommended Video

    Bigg Boss Malayalam Season 2 Day 20 Review | Filmibeat Malayalam
    തുടങ്ങിയത് തെസ്നിഖാൻ

    തെസ്നി ഖാനാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്. നമ്മൾ നമ്മളായി തന്നെ ബിഗ് ബോസ് ഹൗസിൽ നിൽക്കണം. ഇവിടെ അഭിനയം വേണ്ട, എന്നാൽ അഭിനയിക്കുന്നവർ ഉണ്ടാകാം. അഭിനയിക്കുന്നത് കണ്ടുപിടിക്കാൻ പറ്റില്ല. എന്നാൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ അഭിനയിക്കാൻ പറ്റില്ല. അവരുടെ യഥാർഥ സ്വഭാവം പുറത്തു വരും.

      രജിത്  കുമാറിനെ ഉദാഹരണം   പറഞ്ഞ്

    തെസ്നി ഉദാഹരണമായി രജിത് കുമാറിന്റെ പേര് എടുത്ത് പറഞ്ഞിരുന്നു. രജിത് ഏട്ടൻ ചെയ്യുന്നത് ബിഗ് ബോസ് പ്രശസ്തിയാകുന്ന കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ പല ഹൗസിലുള്ള രീതിയെ ചൂണ്ടി കാണിച്ച് കൊണ്ടായിരുന്നു തെസ്നി പറഞ്ഞത്. ഇതോടെ ബിഗ്ബോസ് ഹൗസിൽ തർക്കം ആരംഭിക്കുകയായിരുന്നു. തെസ്നിഖാന്റെ അഭിപ്രായത്തോട് മറ്റ് മത്സരാർഥികളും പിൻതാങ്ങുകയും ചെയ്തു. വിഷയത്തിൽ സുരേഷ് ഇടപെട്ടതോടെ പ്രതികരിച്ച് രജിത് കുമാർ രംഗത്തെത്തുകയായിരുന്നു. തന്നെ തല്ലാൻ തോന്നുന്നുണ്ടെങ്കിൽ തല്ലാം എന്ന് പറഞ്ഞു കൊണ്ട് രജിത് കുമാർ സുരേഷിന്റേയും സുജോയുടേയും അടുത്തേയ്ക്ക് പോകുകയായിരുന്നു

     ഒറ്റപ്പെടുത്തുന്നു

    അംഗങ്ങളെ ഒറ്റയ്ക്ക് നേരിടുകയായിരുന്നു രഞ്ജിത് കുമാർ. ബിഗ് ബോസിൽ ഒറ്റയ്ക്ക് നിൽക്കണം എന്ന് വിചാരിച്ച് ആരും വരാറില്ല. എന്നാൽ ഇവിടത്തെ സാഹചര്യമാണ് ഇങ്ങനെയാക്കി തീർക്കുന്നത്. ഇവിടെ ചിലർ ഒറ്റയ്ക്ക് കളിക്കുന്നു , മറ്റുള്ള ചിലർ ഗ്രൂപ്പായി കളിക്കുന്നു എന്നും രജിത് പറഞ്ഞു. ഡോക്ടറുടെ അഭിപ്രായത്തിനെതിരെ തിരിച്ചടിച്ച് മറ്റ് അംഗങ്ങൾ രംഗത്തെത്തുകയായിരുന്നു. ക്യാമറ പ്രസൻസ് ലഭിക്കാനായി രജിത് ഒറ്റയ്ക്ക് സംസാരിക്കുന്നത് പ്രശസ്തി ലഭിക്കുന്നതിനു വേണ്ടിയാണെന്ന് അംഗങ്ങൾ ഒറ്റക്കെട്ടായി പറഞ്ഞു. ഇതോടു കൂടി ബിഗ് ബോസ് ഹൗസിൽ ശബ്ദം ഉയരുകയായിരുന്നു

      അ‍ഞ്ച് മാർഗങ്ങൾ  പറഞ്ഞ്  തെസ്നി

    തന്നിൽ ഏൽപ്പിച്ച ടാസ്ക്ക് പൂർത്തിയാക്കിയതിന് ശേഷമാണ് തെസ്നി അവിടെ നിന്ന് മടങ്ങിയത്. ഗോഷ്ടി കാണിച്ച് പ്രശസ്തി നേടാം, കോമഡി പറഞ്ഞ് പ്രശസ്തി നേടാം, കരഞ്ഞ് സിമ്പതി പിടിച്ചുപറ്റി പ്രശസ്തി നേടാം, പാട്ട് പാടി പ്രശസ്തി നേടാം, അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കിയും പ്രശസ്തി നേടാം', ഇങ്ങനെ അഞ്ച് മാർഗങ്ങളാണ് തെസ്‌നി പറഞ്ഞത്. ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരാളെ സപ്പോര്‍ട്ട് ചെയ്തും പ്രശസ്തി നേടാമെന്ന് ഫുക്രൂ അഭിപ്രായപ്പെട്ടു. ഇത് പരീക്കുട്ടിയെ ഉദ്ദേശിച്ചായിരുന്നു ഫുക്രു പറഞ്ഞത്. ടാസ്ക്കിന് ശേഷം ബിഗ് ബോസിനോട് തെസ്നി ഖാൻ നന്ദി പറഞ്ഞു. വളരെ നല്ല ടാസ്ക്ക് ആയിരുന്നുവെന്നും കുറച്ച് നാളുകളായി ഉള്ളിലുളളത് പറയാൻ സാധിച്ചുവെന്നും ക്യാമറയ്ക്ക് മുന്നി തെസ്നി ഖാൻ പറഞ്ഞു.

    English summary
    bigg boss malayalam season 2 thesny khan says about How to become famous in house
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X