റിമി ടോമി മുതല്‍ രചന നാരായണൻകുട്ടി വരെ! ബിഗ് ബോസ് മത്സരാര്‍ഥികള്‍ ഇവരാണോ? പുതിയ റിപ്പോര്‍ട്ടിങ്ങനെ
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ തന്നെ പരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന കാര്യം നേരത്തെ അവതാരകനായിട്ടെത്തുന്ന മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ പേര് നിര്‍ദ്ദേശിക്കാനുള്ള അവസരവും അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു.
ഇതോടെ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന ഒത്തിരി താരങ്ങളുടെ പേരുകള്‍ ആരാധകര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണത്തേതിനെക്കാളും പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ പാകത്തിനുള്ള മത്സരാര്‍ഥികള്‍ ആയിരിക്കും ഇത്തവണ ഉണ്ടാവുക എന്ന കാര്യവും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ മത്സരാര്‍ഥികളായി എത്താന്‍ സാധ്യതയുള്ള ചിലരുടെ പേര് വിവരങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ടിരിക്കുകയാണ്.

പുതിയ സീസണില്‍ മത്സരാര്‍ഥികള്‍ ആരൊക്കെ വേണമെന്ന നിര്‍ദ്ദേശത്തിനൊപ്പം പേര്‍ളി മാണിയ്ക്ക് പകരം പുതിയ എപ്പിസോഡില്‍ ആര് വരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. റിമി ടോമിയുടെ പേരാണ് കൂടുതല്‍ ആളുകളും പറഞ്ഞിരുന്നത്. പേര്‍ളിയ്ക്ക് പകരം നില്‍ക്കാന്‍ പറ്റിയൊരു അവതാരക റിമി ടോമിയാണെന്നാണ് കൂടുതല്‍ പേരുടെയും നിഗമനം. അങ്ങനെ വരാനിരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 വില്‍ ഗായികയും അവതാരകയുമായ റിമി ടോമിയും പങ്കെടുക്കുന്നുണ്ടെന്ന അനൗദ്യോഗിക വിവരങ്ങളാണ് വരുന്നത്.

രചന നാരായണന്‍കുട്ടിയുടെ പേരാണ് മറ്റൊന്ന്. കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും അടുത്തിടെ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത് വാര്‍ത്തയില്‍ ഇടം നേടിയ നടിയിരിക്കുകയാണ് രചന. സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായിട്ടുണ്ടെങ്കിലും വൈറലായ ഷോര്‍ട്ട് ഫിലിമില്‍ നടി അഭിനയിച്ചിട്ടുള്ളതിനാല്‍ ബിഗ് ബോസ് മത്സരാര്‍ഥി ആക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. രചനയും ഇത്തവണ ബിഗ് ബോസില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.

മലയാളത്തിലെ മികച്ച അവതാരകന്മാരില്‍ ഒരാളാണ് ഗോവിന്ദ് പത്മസൂര്യ. ജിപി എന്ന് വിളിപ്പേരുള്ള താരത്തിന് ഒത്തിരിയധികം ആരാധികമാരുടെ പിന്തുണയുണ്ട്. ഡിഫോര്‍ ഡാന്‍സിലൂടെ അവതാരകനായിട്ടെത്തിയ ജിപിയും ഇത്തവണ ബിഗ് ബോസ് മത്സരാര്‍ഥികളുടെ പട്ടികയില്‍ ഉണ്ടെന്നാണ് വിവരം. എന്നാല്‍ ഇതും സൂചനകള്‍ മാത്രമാണ്.

പാട്ട് റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയായ ഗായികയാണ് അമൃത സുരേഷ്. പിന്നണി ഗായികയായി തിളങ്ങി നില്‍ക്കുന്നതിനൊപ്പം സ്വന്തമായി പാട്ട് ട്രൂപ്പ് തുടങ്ങി അമൃത പ്രേക്ഷകരെ കൈയിലെടുത്തിരുന്നു. ബിഗ് ബോസ് മത്സരാര്‍ഥിയാവാന്‍ ഇത്തവണ അമൃതയും ഉണ്ടാവുമെന്നാണ് കരുതുന്നത്.

ഇക്കൊല്ലം ഏറ്റവുമധികം പേരും ആവശ്യപ്പെടുന്നത് ടിക് ടോക് താരങ്ങളെ ബിഗ് ബോസില്‍ പങ്കെടുപ്പിക്കണമെന്നാണ്. അതില്‍ പ്രധാനം ഫുക്രുവിന്റെ പേരാണ്. ഫണ്ണി വീഡിയോസിലൂടെ ടിക് ടോകില്‍ നിറഞ്ഞ് നില്‍ക്കുന്ന ഫുക്രുവിന് സിനിമയിലേക്ക് വരെ അവസരം ലഭിച്ചിരുന്നു. അതുപോലെ മുന്‍ ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെ വെബ് സീരിസിലും താരം അഭിനയിച്ചിരുന്നു. ഫുക്രുവിനെ പോലെ തന്നെ ടിക് ടോക് താരം അഖില്‍ സര്‍, സോഷ്യല്‍ മീഡിയയുടെ പ്രിയതാരം അശ്വന്ത് കോക് എന്നിവരും ബിഗ് ബോസില്‍ ഉണ്ടാവുമെന്നാണ് വാര്‍ത്തകള്‍.

ഒമര്‍ ലുലുവിന്റെ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് നൂറിന്‍ ഷെരീഫ്. ഒരു അഡാറ് ലവിലെ കഥാപാത്രമായിരുന്നു നൂറിനെ പ്രശസ്തിയിലേക്ക് എത്തിച്ചത്. അടുത്തിടെ പൊതുവേദിയില്‍ ഡാന്‍സ് കളിക്കുന്നതും ബൈക്ക് ഓടിച്ച് കോളേജില്‍ എത്തുന്നതുമായിട്ടുള്ള നൂറിന്റെ വീഡിയോസ് വൈറലായിരുന്നു. ഒരു അഡാറ് നായിക കൂടി ബിഗ് ബോസിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications