രജിത് കുമാറിന് പിഴച്ചത് അവിടെയാണ്! അല്ലായിരുന്നെങ്കില്‍ ബിഗ് ബോസ് വിന്നറായി അദ്ദേഹമെത്തുമായിരുന്നു
ജനുവരി അഞ്ചിന് ആരംഭിച്ച ബിഗ് ബോസ് എഴുപത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ ദിവസങ്ങളില്‍ പ്രേക്ഷകര്‍ ഒരിക്കലും വിചാരിക്കാത്ത സംഭവങ്ങളായിരുന്നു നടന്നത്. പതിനേഴ് മത്സരാര്‍ഥികളുമായി ആരംഭിച്ച ഷോ യില്‍ ഇപ്പോള്‍ പകുതിയോളം താരങ്ങളെ ഉള്ളു. അതില്‍ രണ്ട് പേര്‍ ഈ ആഴ്ച പോവുകയാണ്. ബിഗ് ബോസ് നിയമങ്ങള്‍ തെറ്റിച്ചതിന്റെ പേരിലായിരുന്നു രജിത് കുമാര്‍ കഴിഞ്ഞ ദിവസം പുറത്തേക്ക് പോയത്.
മത്സരം ആരംഭിച്ചത് മുതല്‍ ഏറ്റവും മികച്ച കളിക്കാരനായിരുന്നു ഡോ.രജിത് കുമാര്‍. മത്സരാര്‍ഥികളെല്ലാം ഒറ്റപ്പെടുത്തിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറ്റവും പിന്തുണ ലഭിച്ചത് അദ്ദേഹത്തിനായിരുന്നു. വന്ന ദിവസം മുതല്‍ ഏറ്റവും കൂടുതല്‍ തവണ നോമിനേഷനില്‍ വന്നെങ്കിലും ഏറ്റവും കൂടുതല്‍ വോട്ടുകളുമായി രജിത്ത് വീട്ടില്‍ മുന്നിട്ട് നിന്നിരുന്നു. ഇത് മനസിലാക്കിയവര്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്നു.
ഇതോടെ ബിഗ് ബോസ് വീട്ടില്‍ രണ്ട് ഗ്യാങ്ങ് സൃഷ്ടിക്കപ്പെട്ടു തന്നെ പിന്തുണച്ചവര്‍ക്കെല്ലാം രജിത്ത് സ്‌നേഹം വാരി വിതറി. രജിത്ത് നേതാവായ ഗ്രൂപ്പ് എല്ലാ മത്സരങ്ങളും വിജയിച്ച് തുടങ്ങിയതോടെ മറ്റുള്ളവര്‍ സമ്മര്‍ദ്ധത്തിലായി. ഇതിനിടെയാണ് രസകരമായൊരു ടാസ്‌ക് വന്നത്. സ്‌കൂള്‍ പശ്ചാതലമാക്കി ഒരുക്കിയ ടാസ്‌കില്‍ വിദ്യാര്‍ഥികളും അധ്യാപകരുമായിട്ടാണ് എല്ലാവരും എത്തിയത്.

വിദ്യാര്‍ഥിയായി എത്തിയ രജിത്ത് അവിടെയും മിന്നിച്ചു. രേഷ്മയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ടാസ്‌ക് നടന്നത്. എല്ലാവരും ആശംസകള്‍ അറിയിച്ച് വന്നപ്പോള്‍ വികൃതി കുട്ടിയായി അഭിനയിക്കാന്‍ എത്തിയ രജിത്ത് കണ്ണില്‍ മുളക് തേച്ച് കൊടുക്കുകയായിരുന്നു. ടാസ്‌കില്‍ ഏറ്റവും നല്ല റോളിലെത്താന്‍ വേണ്ടി നടത്തിയ ആ ശ്രമം പാഴായി പോവുകയായിരുന്നു. എന്ന് മാത്രമല്ല അത് പുറത്തേക്കുള്ള വഴി തുറന്ന് കൊടുക്കലുമായി.

ഇത്രയും മുന്നിട്ട് നിന്നിരുന്ന രജിത്തിന് പിഴച്ചത് ഒരു ടാസ്‌കിലെ നിസാര സംഭവമായിരുന്നു. മറ്റഉള്ളവരെ ആക്രമിക്കാന്‍ പാടില്ലെന്ന ബിഗ് ബോസ് നിയമം ആണ് അതിന് വഴിയൊരുക്കിയത്. പുറത്ത് രേഷ്മയുടെ കുടുംബം കേസ് കൊടുക്കാന്‍ സാധ്യതയുള്ളതായി പറഞ്ഞിരുന്നെങ്കിലും അങ്ങനെ ഉണ്ടാവില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം പിതാവുമായി സംസാരിച്ചതിന് ശേഷം രേഷ്മ അദ്ദേഹത്തോട് ക്ഷമിച്ചെങ്കിലും ഉള്ളിലേക്ക് വരാന്‍ സമ്മതിച്ചിരുന്നില്ല.


Click it and Unblock the Notifications