ബിഗ് ബോസ് സമയത്തിന് ചെറിയ മാറ്റം! ഇന്നും നാളെയും രാത്രി 10 മണിക്ക്..
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ബിഗ് ബോസിന്റെ വാരാന്ത്യം എപ്പിസോഡിനായി കാത്തിരിക്കുന്നത്. മോഹൻലാൽ എത്തുന്ന ശനി, ഞായർ ദിവസങ്ങളിലാണ് എലിമിനേഷനും വൈൽഡ് കാർഡ് എൻട്രിയും സംഭവിക്കുന്നത്. തിങ്കൾ മുതൽ വെളളിവരെ രാത്രി 9.30 നും ശനി ഞായർ ദിവസങ്ങളിൽ 9 മണിക്കുമാണ് ഷോ സംപ്രേഷണം ചെയ്യുന്നത്. എന്നാൽ ഈ ആഴ്ചയിൽ സമയത്തിന് അൽപം വ്യത്യാസമുണ്ട്.

ഏഷ്യനെറ്റ് ഫിലിം അവാർഡ് സംപ്രേക്ഷണം ചെയ്യുന്നതു കൊണ്ടാണ് ഇന്നും നാളേയും(ശനി, ഞായർ) ദിവസങ്ങളിൽ ബിഗ് ബോസിന്റെ സമയക്രമം മാറുന്നത്. ഇന്നും നാളേയും വൈകുന്നേരം ഏഴ് മണി മുതലാണ് ഫിലിം അവാർഡ് സംപ്രേക്ഷണം ചെയ്യുന്നത്. അതുകൊണ്ട് സാധാരണയിൽ നിന്ന് ഒരു മണിക്കൂർ വൈകിയാകും ബിഗ് ബേസ് സംപ്രേക്ഷണം ചെയ്യുക. ഇന്നും നാളേയു രാത്രി 10 മണിക്കാവും ഷോ ആരംഭിക്കുന്നത്.
ഇത്തവണ പ്രേക്ഷകരുടെ പ്രിയപ്പെട്ട ആറ് പേരാണ് എലിമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ഫുക്രു, രജിത് കുമാര്‍, ജസ്ല മാടശ്ശേരി, ആര്യ, വീണ, മഞ്ജു പത്രോസ് എന്നിവരാണ്. ഇവരിൽ നിന്ന് ആരാകും ബിഗ് ബോസ് ഹൗസിൽ നിന്ന് പടിയിറങ്ങുക എന്നറിയാനാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.


Click it and Unblock the Notifications